whatsapp chat
Call now
Latest Tech

നഗ്നചിത്രങ്ങള്‍ കാണുന്നതും എടുക്കുന്നതും പങ്കിടുന്നതും തടയും; കുട്ടികള്‍ക്കായി പ്രത്യേക സ്മാര്‍ട്ട് ഫോണ്‍

കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു സ്മാർട്ട് ഫോണ്‍.

നഗ്നചിത്രങ്ങള്‍ കാണുന്നതും പങ്കിടുന്നതും എടുക്കുന്നതും ഈ മൊബൈല്‍ ഓട്ടോമാറ്റിക്കലി ബ്ലോക്ക് ചെയ്യും. കുട്ടികള്‍ വളരുമ്ബോള്‍ രക്ഷിതാക്കളുടെ അംഗീകാരം ലഭിക്കുന്നതിന് അനുസരിച്ച്‌ ഫോണിലെ പുതിയ ഫീച്ചറുകള്‍ അണ്‍ലോക്ക് ചെയ്യാനുമാവും. അഡ്വാൻസ്ഡ് എഐ ടെക്നോളജി ഉപയോഗിച്ചാണ് എച്ച്‌.എം.ഡി ഫ്യൂസ് എന്ന ഈ ഫോണ്‍ പ്രവർത്തിക്കുന്നത്. നോക്കിയാ ഫോണുകള്‍ നിർമ്മിക്കുന്നതില്‍ പ്രശസ്തനായ ഫിന്നിഷ് ടെക് കമ്ബനിയായ ഹ്യൂമൻ മൊബൈല്‍ ഡിവൈസസ് ആണ് എച്ച്‌.എം.ഡി ഫ്യൂസ് വികസിപ്പിച്ചത്.

ഫോണിലെ പ്രധാനപ്പെട്ട ഒരു ടൂളാണ് സുരക്ഷാ സിസ്റ്റത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച HarmBlock+. ഇത് എഐയുടെ സഹായത്തോടെ ഫോണിലെ എല്ലാ ആപ്പിലെയും അനുയോജ്യമല്ലാത്ത കണ്ടന്റ് കാണുന്നതും പങ്കിടുന്നതും തടയും. വിപിഎനില്‍ ഉള്‍പ്പെടെ ഇത് ബാധകമാണ്. എച്ച്‌എംഡി ഫ്യൂസിനെ ആദ്യത്തെ “പോണോഗ്രാഫി-ഇൻകോംപാറ്റിബിള്‍” സ്മാർട്ട്ഫോണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത് തന്നെ. ശക്തമായ പാരന്റിങ് കണ്‍ട്രോളോടെ കുട്ടികള്‍ക്ക് സുരക്ഷിതമായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാനും മെസേജ് അയക്കാനുമുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഉപയോഗപ്രദമായ ഫീച്ചറുകള്‍ ഒഴിവാക്കാതെ സുരക്ഷ ഉറപ്പുവരുത്താനുള്ളൊരു മാർഗം.

എച്ച്‌.എം.ഡി ഫ്യൂസിന് നിലവില്‍ യുകെ സർക്കാരിന്റെ പിന്തുണയുണ്ട്. ഫോണ്‍ ടാമ്ബർ പ്രൂഫ് ആണെന്നും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നുമാണ് കമ്ബനി അവകാശപ്പെടുന്നത്. 11നും 17നുമിടയില്‍ പ്രായമുള്ള സെക്കൻഡറി സ്കൂള്‍ വിദ്യാർഥികളില്‍ അഞ്ചില്‍ ഒരാള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ പങ്കിടാൻ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെന്ന് വോഡഫോണ്‍ നടത്തിയ ഒരു സർവേയില്‍ കണ്ടെത്തിയിരുന്നു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.