whatsapp chat
Call now
Latest

എഐ ക്യാമറ അഴിമതി ആരോപണം; ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഡി സതീശന്‍റേയും ചെന്നിത്തലയുടേയും ഹര്‍ജി തള്ളി

കൊച്ചി: സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ ക്രമക്കേട് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. എഐ ക്യാമറ അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്. കരാറില്‍ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹർജിക്കാർ നല്‍കിയിട്ടില്ലെന്ന […]

Latest

ഒരേവിലാസത്തില്‍ കൂട്ടത്തോടെ വോട്ടര്‍മാര്‍, വീട്ടുനമ്ബര്‍ പൂജ്യം-തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന്‌ രാഹുല്‍

ന്യൂഡൽഹി:കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വൻതോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിവ്യാജവിലാസങ്ങളില്‍ വൻതോതില്‍ വോട്ടർമാർ, ഒരേവിലാസത്തില്‍ നിരവധി വോട്ടർമാർ. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് ആധാരമായി വോട്ടർപട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും നിരത്തുന്ന തെളിവുകളും രാഹുല്‍ വാർത്താ സമ്മേളനത്തില്‍ വീഡിയോ വാളില്‍ പ്രദർശിപ്പിച്ചു. ബെംഗളൂരു സെൻട്രല്‍ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വൻതോതിലുള്ള വോട്ട് മോഷണം നടന്നതായി രാഹുല്‍ ആരോപിച്ചു. ബാംഗ്ലൂർ സെൻട്രലിലെ ഏഴ് […]

Latest

സുധാകരന്റെ തട്ടകത്തിലും ഡിസിസി മാറ്റമോ?,കണ്ണൂരിലടക്കം പത്തിടത്ത് ഡിസിസി പ്രസിഡന്റുമാരെ മാറ്റാൻ ആലോചന

ന്യൂഡൽഹി: കെപിസിസി-ഡിസിസി പുനഃസംഘടനയ്ക്കായി ഹൈക്കമാൻഡുമായി ചർച്ച നടത്താൻ കേരള നേതാക്കള്‍ ഡല്‍ഹിയില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുമ്ബ് പാർട്ടിയെ അടിത്തട്ടില്‍ ശക്തമാക്കുന്നതിന് പുനഃസംഘടന അതിവേഗം പൂർത്തിയാക്കുകയാണുദ്ദേശ്യം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്ബില്‍ എന്നിവർ ദേശീയ ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷിക്കൊപ്പം എംപിമാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടി. ഒരാഴ്ചയ്ക്കകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. കെപിസിസിയില്‍ പുതിയ ആളുകളെ ചേർത്ത് വിപുലീകരിക്കാനുള്ള ചർച്ചകളാണ് ചൊവ്വാഴ്ച പ്രധാനമായും നടന്നത്. […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.