കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സമീപ കടകളിലെ ജീവനക്കാർ ഏറ്റുമുട്ടി സംഘർഷം. കൂൾബാർ ജീവനക്കാരന് മുനവ്വർ താജും ഹോട്ടൽജീവനക്കാരന് ഫിലിപ്പും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂൾബാറിലേക്കെത്തിയവരെ ഹോട്ടൽ ജിവനക്കാരന് വിളിച്ചുകയറ്റിയെന്നാരോപിച്ച് ഇരുവരും തർക്കത്തിലേർപ്പെടുകയായിരുന്നു. സംഭവം ചോദ്യം ചെയ്ത മുനവ്വർ ഫിലിപ്പിനെ മർദിച്ചതോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഹോട്ടൽ ഉടമയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്
കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചു; മുക്കത്ത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് പരിക്ക്


