കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് റൂട്ടിലെ ബസ് തൊഴിലാളികൾ ഇന്ന് (ജൂൺ 4) സൂചനാ പണിമുടക്ക് നടത്തും. മഞ്ചേരി, പാലക്കാട്, ഗുരുവായൂർ, എറണാകുളം, കൊല്ലംചിന, വേങ്ങര, തിരൂർ, പരപ്പനങ്ങാടി എന്നീ റൂട്ടുകളിലെ തൊഴിലാളികളാണ് സമരത്തിൽ അണിനിരക്കുന്നത്.
തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളിലെ അപാകതകൾ പരിഹരിക്കുന്നതിലും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും അധികൃതർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ റൂട്ടുകളിൽ ഇന്ന് ബസ് സർവീസുകൾ പൂർണ്ണമായി തടസ്സപ്പെടുമെന്ന് തൊഴിലാളി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ ഇത് ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


