കായംകുളത്ത് ബൈക്കില്‍ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു. കായംകുളം എരുവയില്‍ താമസിക്കുന്ന ഇക്ബാല്‍ (59) ആണ് മരിച്ചത്.

എരുവ ക്ഷേത്രത്തിന് സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങവേയാണ് അപകടം. റോഡിൻ്റെ എഡ്ജില്‍ ബൈക്ക് കയറി മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ തിരുവനന്തപുരം ആറ്റിങ്ങല്‍ ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയില്‍ 25 വയസ്സുള്ള രാഹുലാണ് മരിച്ചത്. ബൈക്കുകള്‍ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്തുനിന്നും ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു. എതിർ ദിശയില്‍ നിന്നും വന്ന ബൈക്ക് യാത്രികൻ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. രാത്രി 8 മണിയോടു കൂടിയായിരുന്നു അപകടം. രാഹുലിന്റെ മൃതദേഹം ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയിലേക്ക് മാറ്റി.


