whatsapp chat
Call now
Food Latest

‘ജനസാന്ദ്രത കൂടുന്ന ഒരു ഭാവിയാണ് മുന്നില്‍’; കര്‍ഷകരും കാര്‍ഷിക മേഖലയും സമൂഹത്തിന്‍റെ നട്ടെല്ലെന്ന് പൃഥ്വിരാജ്

രാഷ്ട്രീയവും സിനിമയുമെല്ലാം വാർത്തകളില്‍ നിറയുന്ന ഈ കാലഘട്ടത്തില്‍, കർഷകരെയും കാർഷിക മേഖലയെയും കേന്ദ്രീകരിച്ച്‌ മണ്ഡലത്തില്‍ ഇത്തരം ഒരു മേള സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്ന് ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരൻ.

ചാക്കോളാസ് പവലിയനില്‍ ആരംഭിച്ച കളമശ്ശേരി കാർഷിക കോത്സവത്തിന്‍റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും സാമൂഹികവും സാമ്ബത്തികവുമായ ഘടനയുടെ നാഴികക്കല്ല് കർഷകരും കാർഷിക വൃത്തിയുമാണ്. കാർഷിക മേളകള്‍ ഒരു ഓർമ്മപ്പെടുത്തല്‍ കൂടിയാണ്. കൃഷിക്ക് അനുയോജ്യമായ ഭൂമി കുറഞ്ഞു വരികയും ജനസാന്ദ്രത കൂടുകയും ചെയ്യുന്ന ഒരു ഭാവിയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഏറ്റവും മികച്ച കാർഷിക രീതികളും ഏറ്റവും കഴിവുറ്റ കർഷകരെയും വാർത്തെടുക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ കാർഷിക മേള അതിനൊരു വഴികാട്ടിയാവട്ടെ എന്നും പൃഥ്വിരാജ് പറഞ്ഞു.

കടമ്ബൻ മൂത്താൻ കൊണ്ടുവന്ന പെരിയാറിലെ വെള്ളം പ്ലാവിൻ തൈയ്യിലേക്ക് ഒഴിച്ചാണ് കാർഷികമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കളമശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സൗജന്യ ഭവന നിർമ്മാണ പദ്ധതിയായ സ്നേഹ വീടിൻ്റെ താക്കോല്‍ദാനവും ചടങ്ങില്‍ പൃഥ്വിരാജ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ പൂർത്തിയാക്കിയ രണ്ടു വീടുകളുടെ താക്കോലുകളാണ് ചടങ്ങില്‍ കൈമാറിയത്. വീടിൻ്റെ ഉടമകളായ കരുമാലൂർ തട്ടാംപടിയില്‍ അംബിക ശ്രീധരൻ, ഏലൂർ പാതാളം കുരീ ക്കാട്ടില്‍ വീട്ടില്‍ ലൈല ബഷീർ എന്നിവർ പൃഥ്വിരാജില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ വ്യവസായി വകുപ്പും മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി പ്രിയങ്ക, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജില്‍, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു കെ പോള്‍, ജില്ല വ്യവസായം കേന്ദ്രം ജനറല്‍ മാനേജർ പി എ നജീബ്, ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.