‘ലോകത്തില്‍വെച്ച് ഏറ്റവും സൗമ്യനായ ന്യായാധിപൻ’; ഫ്രാങ്ക് കാപ്രിയോയ്ക്ക് വിടനല്‍കി ലോകം
‘ലോകത്തിലെ ഏറ്റവും സൗമ്യനായ ന്യായാധിപൻ’ എന്നറിയപ്പെടുന്ന അമേരിക്കൻ ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു.പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ റോഡ് ഐലൻഡ് സ്റ്റേറ്റിലുള്ള പ്രൊവിഡൻസ് മുൻസിപ്പല്‍ കോർട്ടിലെ മുൻ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. മനുഷ്യത്വപരമായ പെരുമാറ്റത്തിലൂടെ ശ്രദ്ധനേടിയ ഫ്രാങ്ക് ‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന പേരില്‍ നടത്തിയ ടിവി ഷോയും വൈറലായിരുന്നു. 1936-ല്‍ റോഡ് ഐലൻഡിന്റെ തലസ്ഥാനമായ പ്രൊവിഡൻസിലാണ് ഫ്രാങ്ക് കാപ്രിയോയുടെ ജനനം. കോടതിമുറികളിലെ സഹാനുഭൂതിയുടെ കരസ്പർശം കൂടിയായിരുന്നു ഫ്രാങ്ക് കാപ്രിയോ. 1985-ല്‍ പ്രൊവിഡൻസ് […]









