whatsapp chat
Call now
Latest Tech

ശത്രുക്കളുടെ മുട്ട് വിറയ്ക്കും; കാലഭൈരവ് ഡ്രോണുകള്‍ തയ്യാര്‍, നിര്‍മിതബുദ്ധിയില്‍ ശക്തരായി ഇന്ത്യ

ഇന്ത്യയുടെ ആദ്യ എഐ അധിഷ്ഠിത മീഡിയം ആള്‍ട്ടിറ്റ്യൂഡ് ലോങ് എൻഡ്യുറൻസ് (MALE) കോംബാറ്റ് ഡ്രോണ്‍ അവതരിപ്പിച്ച്‌ ബെംഗളുരുവിലെ ഫ്ളൈയിങ് വെഡ്ജ് ഡിഫൻസ് ആന്റ് എയറോസ്പേസ് (FWDA).’കാലഭൈരവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍ 2025 ഓഗസ്റ്റ് 22 നാണ് പുറത്തിറക്കിയത്. ഡ്രോണിന്റെ വിജയകരമായ പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യം അവതരണ പരിപാടിയില്‍ പ്രദർശിപ്പിച്ചു. ഒരു ദക്ഷിണേഷ്യൻ രാജ്യത്ത് നിന്ന് 2.5 കോടി ഡോളറിന്റെ കയറ്റുമതി ഓർഡർ ലഭിച്ചതായി കമ്ബനി അറിയിച്ചു. അന്തർദേശീയ തലത്തില്‍ ഇന്ത്യൻ നിർമിത ഓട്ടോണമസ് വിമാനത്തിൻമേലുള്ള വിശ്വാസമാണ് […]

Latest Travel

800 രൂപയില്‍ നിന്ന് 10,000 രൂപയിലേക്ക്; പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് കുത്തനെ കൂട്ടി,

വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്.ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000 രൂപയുമാക്കി. കഴിഞ്ഞ ബജറ്റില്‍ പഴയവാഹനങ്ങളുടെ റോഡ് നികുതി ഇരട്ടിയാക്കി സംസ്ഥാനസർക്കാർ നല്‍കിയ പ്രഹരത്തിന് പുറമേയാണിത്. ചെറുകാറുകളുടെ രജിസ്ട്രേഷൻ പുതുക്കാൻ ഫീസും റോഡ് നികുതിയുമായി 20,000 രൂപയോളം ചെലവിടേണ്ടിവരും. ഇവയുടെ ഹരിതനികുതി 400-ല്‍നിന്ന് 600 രൂപയാക്കിയിരുന്നു. ഓട്ടോമറ്റിക് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ വരുമ്ബോള്‍ ടെസ്റ്റിങ് […]

Latest

നേരം പുലര്‍ന്നപ്പോള്‍ അനില്‍ അംബാനിയുടെ വീട്ടില്‍ സിബിഐ സംഘം; ബാങ്ക് തട്ടിപ്പ് കേസില്‍ റെയ്ഡ്

റിലയൻസ് ഗ്രൂപ്പ് ചെയർമാനും റിലയൻസ് കമ്മ്യൂണിക്കേഷൻസ് പ്രൊമോട്ടറുമായ അനില്‍ അംബാനിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്.2000 കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സംഘം അനില്‍ അംബാനിയുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് എട്ട് സിബിഐ ഉദ്യോഗസ്ഥർ അംബാനിയുടെ മുംബൈയിലെ വസതിയായ ‘സീവിൻഡി’ല്‍ പരിശോധനയ്ക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. സിബിഐ സംഘം റെയ്ഡിനെത്തിയപ്പോള്‍ അനില്‍ അംബാനിയും ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. അംബാനിയുമായി ബന്ധപ്പെട്ട മറ്റ് അഞ്ചിടങ്ങളിലും ശനിയാഴ്ച സിബിഐയുടെ പരിശോധന നടന്നു. ബാങ്ക് […]

Business Health Latest

ജനത്തിന് വേണ്ടി ചോദ്യങ്ങളുമായി കോടതി; 20 രൂപ കുപ്പിവെള്ളത്തിന് 100 രൂപ ഈടാക്കുന്നു, എന്നിട്ട് പിന്നെയും സര്‍വീസ് ചാര്‍ജോ!

മെനുവില്‍ രേഖപ്പെടുത്തിയ ഭക്ഷണ സാധനങ്ങള്‍ക്ക് കൂടുതല്‍ വില ഈടാക്കുമ്ബോള്‍ എന്തിന് സർവീസ് ചാർജ് കൂടി ഈടാക്കുന്നുവെന്ന ചോദ്യവുമായി ദില്ലി ഹൈക്കോടതി.ഹോട്ടലുകളും റെസ്റ്റോറന്റുകളും സർവീസ് ചാർജ് നിർബന്ധമാക്കിയതിനെതിരെ സമർപ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് കോടതി ഈ ചോദ്യമുന്നയിച്ചത്. ജസ്റ്റിസുമാരായ ദേവേന്ദ്ര കുമാർ ഉപാധ്യായയും തുഷാർ റാവു ഗെഡേലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് റെസ്റ്റോറന്റ് അസോസിയേഷനോട് ഈ ചോദ്യം ചോദിച്ചത്. പൊതുതാത്പര്യത്തിന് വിരുദ്ധവും അന്യായമായ കച്ചവടരീതിയും ആണെന്ന് ചൂണ്ടിക്കാട്ടി റെസ്റ്റോറന്റുകള്‍ക്ക് നിർബന്ധിത സർവീസ് ചാർജ് ഈടാക്കാൻ കഴിയില്ലെന്ന് മാർച്ചില്‍ ഹൈക്കോടതിയിലെ സിംഗിള്‍ […]

Health Latest

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എംആര്‍ഐ, സിടി മറ്റ് സേവനങ്ങളും അന്നേ ദിവസം മുതല്‍ ഈ ബ്ലോക്കില്‍ ലഭ്യമാക്കുന്നതാണ്. 27-08-2025ന് രണ്ട്, മൂന്ന്, നാല് നിലകലിലുള്ള വാര്‍ഡുകളും ന്യൂറോ സര്‍ജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവര്‍ത്തിക്കും സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ എംആര്‍ഐ റൂമില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് 02.05.2025 മുതല്‍ അടച്ചിട്ടിരുന്നു. […]

Crime Latest

തോട്ടപ്പള്ളിയിലെ അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; പ്രതി പിടിയില്‍

തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി അമ്ബനാകുളങ്ങര പുത്തൻവീട്ടില്‍ അബൂബക്കറി (68)നെയാണ് അമ്ബലപ്പുഴ ഡിവൈഎസ്പി കെ.എൻ.രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തത്. ബലാത്സംഗത്തിനിടെ സ്ത്രീ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ചയാണ് തനിച്ചുതാമസിക്കുന്ന 62-കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. വൈദ്യുതിക്കമ്ബി മുറിച്ച്‌ വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനു കേസെടുത്ത പോലീസ് അന്വേഷണത്തിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മുപ്പതംഗ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. സാക്ഷിയാക്കാമെന്നു കരുതി; ഒടുവില്‍ […]

Latest war

ദേശി സ്റ്റെല്‍ത്ത് ഫൈറ്ററുമായി ഇന്ത്യ; 5-ാംതലമുറ യുദ്ധവിമാന എഞ്ചിന്റെ നിര്‍മാണം ഫ്രഞ്ച് കമ്ബനിക്കൊപ്പം

തദ്ദേശീയമായി നിർമ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംപാറ്റ് എയർക്രാഫ്റ്റ്(എഎംസിഎ) എഞ്ചിനുകള്‍ വികസിപ്പിക്കുന്നതിനായി ഫ്രഞ്ച് വ്യവസായ ഭീമനായ സഫ്രാനുമായി സഹകരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.ഇന്ത്യയുടെ ഭാവി യുദ്ധവിമാന വികസനത്തില്‍ സുപ്രധാനമായ മുന്നേറ്റമാണിത്. ‘അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിർമ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ എഞ്ചിൻ ഇന്ത്യയില്‍ നിർമ്മിക്കുന്നതിനാണ് മുൻഗണന. ഫ്രഞ്ച് കമ്ബനിയായ സഫ്രാനുമായി ചേർന്ന് ഇന്ത്യയില്‍ എഞ്ചിൻ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കാൻ പോവുകയാണ്.’ രാജ്നാഥ് സിങ് പറഞ്ഞു. അമേരിക്കയുമായുള്ള അധികത്തീരുവ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍, യുഎസ്സിന്റെ […]

Accident Latest

തളിപ്പറമ്പില്‍ നടന്നുപോകുകയായിരുന്ന മൂന്ന് അതിഥി തൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി; 2 പേരുടെ നില ഗുരുതരം

തളിപ്പറമ്പ്: അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന് മുന്നിലാണ് അപകടം നടന്നത്. മൂന്നുപേരും രാവിലെ റോഡരികിലൂടെ നടന്ന് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് പോകുകയായികുന്ന തബു ബസാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ തൊഴിലാളികളിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. Report: Finosar Calicut

Latest

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം; നിരവധിപേരെ കാണാതായതായി റിപ്പോര്‍ട്ട്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മേഘവിസ്ഫോടനം. ചമോലിയിലെ തരാലി മേഖലയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്.നിരവധി പേരെ കാണാതായി. സ്ഥലത്ത് സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. തരാലി മാർക്കറ്റ് ഏരിയയും സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിയുമടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അവശിഷ്ടങ്ങള്‍ കൊണ്ട് മൂടിയ നിലയിലാണ്. സ്ഥലത്തെ കനത്ത മഴയും അവശിഷ്ടങ്ങളും കാരണം തരാലി-ഗ്വാല്‍ഡം റോഡും തരാലി-സഗ്വാര റോഡും അടച്ചിട്ടിരിക്കുകയാണ്. നിരവധി പ്രദേശവാസികളെ വീടുകളില്‍ […]

Latest

ജയിലില്‍ക്കിടന്ന് ആരും ഭരിക്കേണ്ട, ബില്‍ പാസായാല്‍ അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകും- മോദി

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാൻ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അഴിമതിക്കെതിരേ പോരാടുന്നതിനാണ് അത്തരം നിയമനിർമാണം അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ല് കൊണ്ടുവന്നതില്‍ ഞെട്ടിയത് അഴിമതിക്കാരാണെന്നും ബില്‍ പാസായാല്‍ ഇത്തരം അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബിഹാറിലെ ഗയാജിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ജയിലിലാകുന്ന […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.