whatsapp chat
Call now
Latest

കോഴിക്കോട് വലിയ മരം വീടിനു മുകളിലേക്ക് കടപുഴകി വീണു

പെരുമണ്ണ വള്ളിക്കുന്ന് പുതിയോട്ട് മുഹമ്മദിൻ്റെ വീടാണ് പൂർണമായും തകർന്നത്.ഇന്നലെ നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് തൊട്ടടുത്ത പറമ്പിലെ കൂറ്റൻ മരം വീടിനു മുകളിലേക്ക് കടപുഴകി വീണത്.മരം വീഴുന്നസമീപത്ത് ഉണ്ടായിരുന്ന തെങ്ങ് ഉൾപ്പെടെയുള്ള മറ്റ് മരങ്ങളും വീടിനു മുകളിലേക്ക് ഒടിഞ്ഞു വീണിട്ടുണ്ട്. കണ്ണുകൾക്ക് കാഴ്ചയില്ലാത്ത പുതിയോട്ട് മുഹമ്മദ് വീട്ടിനകത്ത് ഉണ്ടായിരുന്നു. എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിനകത്തെ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണമായും നശിച്ചിട്ടുണ്ട്.നിലവിൽ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചു […]

Crime Latest

കൊല്ലത്ത് വയോധികയെ ബലാത്സംഗത്തിനിരയാക്കി, പ്രതി പിടിയില്‍,ലഹരിക്കടിമയെന്ന് പോലീസ്‌

കൊല്ലത്ത് വയോധികയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയെ വലിച്ചിഴച്ച്‌ കുറ്റിക്കാട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.65കാരിക്ക് നേരെ അതിക്രമം നടത്തിയ കുന്നത്തുക്കാവ് സ്വദേശി അനൂജ്(24) നെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന 65കാരിയാണ് അതിക്രമത്തിനിരയായത്. വയോധികയെ ക്രൂരമായി ഉപദ്രവിച്ച പ്രതി വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കി. നാട്ടുകാരാണ് വയോധികയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലം വളയുകയും രണ്ടരകിലോമീറ്ററിനുള്ളില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. വയോധിക പ്രതിയെ തിരിച്ചറിഞ്ഞതായി […]

Latest

രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ഐക്യവും ശക്തിപ്പെടുത്തുക : ഡോ. ഹുസൈൻ മടവൂർ

മംഗലാപുരം :രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ഐക്യവും ശക്തിപ്പെടുത്താൻ മുഴുവൻ ഇന്ത്യക്കാരും ഒന്നിച്ച് നിൽക്കണമെന്ന് ഡോ.ഹുസൈൻ മടവൂർ ആഹ്വാനം ചെയ്തു.മംഗലാപുരം ദാറുൽ ഖൈർ എജ്യുക്കേഷനൽ അക്കാദമി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച വിദേശ സാമ്രാജ്യത്വ ശക്തികളോട് ഏറ്റുമുട്ടി നമ്മുടെ പൂർവ്വികർ നേടിത്തന്ന സ്വാതന്ത്യം കാത്തു സൂക്ഷിക്കാൻ നമുക്ക് ബാദ്ധ്യതയുണ്ട്. അവരൊന്നിച്ച് നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം നിലനിൽക്കണമെങ്കിൽ നാമൊന്നിച്ച് നിൽക്കണം. ജാതി മത വ്യത്യാസങ്ങൾ നമ്മെ തമ്മിലകറ്റരുത്. വർഗ്ഗീയതയും തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും നമ്മുടെ രാജ്യത്തെ […]

Latest

EVM വോട്ടുകള്‍ വീണ്ടുമെണ്ണിയപ്പോള്‍ തോറ്റയാള്‍ ജയിച്ചു; സര്‍പഞ്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീംകോടതി

ഹരിയാണയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി അപൂർവ നടപടികളോടെ റദ്ദാക്കി സുപ്രീംകോടതി. വോട്ടിങ് മെഷീനുകള്‍ വിളിച്ച്‌ വരുത്തി സുപ്രീംകോടതി രജിസ്ട്രാർ എണ്ണി നോക്കിയപ്പോള്‍ തോറ്റയാള്‍ ജയിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വോട്ടുകള്‍ വീണ്ടും എണ്ണിയപ്പോള്‍, വിജയിയായി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയേക്കാള്‍ 51 വോട്ടുകള്‍ കൂടുതല്‍ ‘പരാജയപ്പെട്ട’ സ്ഥാനാർത്ഥിക്ക് ലഭിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിന്റെ അന്തിമവിധിക്ക് വിധേയമായി, പരാജിതനായ സ്ഥാനാർത്ഥിയെ (ഹർജിക്കാരൻ) ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർപഞ്ചായി പ്രഖ്യാപിച്ച്‌ രണ്ടു ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കാൻ പാനിപ്പത്തിലെ ഇലക്ഷൻ ഓഫീസറോട് സുപ്രീം […]

Latest

ആലപ്പുഴയില്‍ ട്രെയിനിന്റെ ശൗചാലയത്തില്‍ നവജാതശിശുവിന്റെ മൃതദേഹം; ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചനിലയില്‍

ട്രെയിനിലെ ശൗചാലയത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴയിലെത്തിയ ട്രെയിനിലെ എസ്4 കോച്ചിലെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടത്. കോച്ച്‌ വൃത്തിയാക്കുന്ന ശുചീകരണത്തൊഴിലാളികള്‍ ഉടൻതന്നെ ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. റെയില്‍വേ പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശൗചാലയത്തില്‍വെച്ച്‌ ആരെങ്കിലും പ്രസവിച്ചശേഷം കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചാതാകാമെന്നാണ് നിഗമനം. മൃതദേഹം കണ്ടെത്തിയ കോച്ച്‌ മാത്രം വേർപെടുത്തി ധൻബാദ് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തി.

Health Latest

രണ്ടുമാസമായി വേതനമില്ല; മന്ത്രിയോട് പരാതി പറയാനെത്തി, പാര്‍ട്ടിക്കാരുമായി ബഹളം; ജീവനക്കാര്‍ക്കെതിരേ കേസ്

മലപ്പുറം: മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനംകഴിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ് മടങ്ങുന്നതിനിടെ അന്യായമായി സംഘംചേർന്ന് ബഹളംവെച്ചതിന് ആശുപത്രിയിലെ താത്കാലിക ജീവനക്കാരുടെ പേരില്‍ മഞ്ചേരി പോലീസ് കേസെടുത്തു.പ്രിൻസിപ്പല്‍ ഡോ. കെ.കെ. അനില്‍രാജിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരുകൂട്ടം താത്കാലിക ജീവനക്കാരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഉദ്ഘാടനംകഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രി, നിപ ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദർശിക്കാൻ പോയിരുന്നു.ഇതിനിടെ തങ്ങള്‍ചെയ്ത ജോലിക്കുള്ള കൂലി രണ്ടുമാസമായി ലഭിച്ചില്ലെന്ന പരാതിയുമായി താത്കാലിക ജീവനക്കാർ മന്ത്രിക്കു മുൻപിലെത്തി. ഇത് വഴി തടസ്സപ്പെടുത്തുന്ന രീതിയിലായതോടെ […]

Latest

തോരായിക്കടവ് പാലം തകര്‍ന്ന സംഭവം; വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി, കരാര്‍ കമ്ബനിക്ക് ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് തോരായിക്കടവ് പാലം തകർന്ന സംഭവത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ് ആണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. 24 കോടി രൂപ ചിലവാക്കുന്ന പദ്ധതിയില്‍ അഴിമതി എന്നാണ് ഉയരുന്ന ആരോപണം. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവില്‍ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബീം ചെരിഞ്ഞു വീഴുകയായിരുന്നു. നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി പറയുന്നത്. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. […]

Latest

സ്ഥലം വിറ്റ പണവുമായി യുവാക്കള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി, അടിച്ചുതകര്‍ത്തു, 2 കോടി രൂപ കവര്‍ന്നു, മലപ്പുറത്ത് വൻമോഷണം

മലപ്പുറം:തിരൂരങ്ങാടി തെയ്യാലിങ്ങലില്‍ ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞു നിർത്തി രണ്ട് കോടി രൂപ കവർന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് കവർന്നത്.കൊടിഞ്ഞിയില്‍ നിന്ന് പണം വാങ്ങി താനൂർ ഭാഗത്തേക്ക് പോകുമ്ബോള്‍ തെയ്യാലിങ്ങല്‍ ഹൈസ്കൂള്‍പടിയില്‍ വെച്ചാണ് പണം കവർന്ന എതിർഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം ആയുധങ്ങളുമായിറങ്ങി പണം തട്ടിയെടുക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്. പണം കവർന്ന ശേഷം കൊടിഞ്ഞി ഭാഗത്തേക്ക് സംഘം കാറില്‍ രക്ഷപ്പെട്ടു.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് […]

Latest

സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്

കോഴിക്കോട്: മാവൂര്‍ റോഡില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ* *കൂട്ടത്തല്ല്. സിറ്റിയില്‍ ഓടുന്ന ബസ്സിലെ ജീവനക്കാര്‍ തമ്മിലാണ് സര്‍വീസ് സമയവുമായി ബന്ധപ്പെട്ട് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.**സംഭവത്തില്‍ ബസ് ജീവനക്കാരായ രജീഷ് ബാബു, ഷാജഹാന്‍, വിശാഖ്, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു.* *കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ചതിനും സംഘര്‍ഷം ഉണ്ടാക്കിയതിനും ആണ് കേസ്. സംഭവത്തില്‍ ഫാന്റസി, കടുപ്പയില്‍ എന്നീ ബസുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Latest

വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരുടെ പേര് കാരണ സഹിതം പ്രസിദ്ധീകരിക്കണം- കമ്മിഷനോട് സുപ്രീംകോടതി

ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ നിർണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദേശങ്ങള്‍ കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ബിഹാറിലെ എസ്‌ഐആറിനെ ചോദ്യംചെയ്തുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.വോട്ടർ പട്ടികയില്‍ നേരത്തെ പേരുണ്ടാകുകയും തീവ്ര പുനഃപരിശോധനയ്ക്ക് ശേഷമുള്ള കരട് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യാത്ത ഏകദേശം 65 ലക്ഷം വോട്ടർമാരുടെ പട്ടിക, ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്സൈറ്റില്‍ (ജില്ലാ […]

Latest

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ 11 പേര്‍ക്ക് പുരസ്‌കാരം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 11 പേർക്ക് പുരസ്കാരമുണ്ട്.രാജ്യത്താകെ 233 പേർക്ക് ധീരതയ്ക്കും 99 പേർക്ക് വിശിഷ്ട സേവനത്തിനും 758 പേർക്ക് സ്തുത്യർഹ സേവനത്തിനുമായി ആകെ 1090 പേർക്കാണ് പുരസ്കാരം. പൊലീസ് സേനയില്‍ 89 അവാർഡുകളാണ് ഇത്തവണയുള്ളത്. അഗ്നിരക്ഷാ സേനയ്ക്ക് അഞ്ചും സിവില്‍ ഡിഫൻസ് & ഹോം ഗാർഡ് സർവീസിന് മൂന്നും കറക്ഷണല്‍ സർവീസിന് രണ്ടും അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും 11 പേർക്കാണ് പുരസ്കാരം. എസ്.പി അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡല്‍ […]

Education Latest

അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയില്‍ പൂട്ടിയ സംഭവം; അന്വേഷണത്തിന് നിര്‍ദേശിച്ച്‌ മന്ത്രി

സംസ്ഥാനത്തെ ഒരു സ്കൂളിലും കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.എറണാകുളത്തെ ഒരു സ്കൂളില്‍ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്മന്റിനോ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടി വൈകിയെത്തിയാല്‍ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്കൂളല്ല […]

Education Latest

ലൈസൻസ് വേണോ, ഗ്രൗണ്ട് വാടക കൊടുക്കണം; ഇത് ഡ്രൈവിങ് സ്‌കൂള്‍ പിടിച്ചുപറി

ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരില്‍നിന്ന് ഗ്രൗണ്ട് വാടകയെന്ന പേരില്‍ ഡ്രൈവിങ് സ്കൂളുകള്‍ അധികത്തുക ഈടാക്കുന്നുവെന്ന് പരാതി.പെരുമ്ബാവൂരില്‍ സർക്കാർ ഉടമസ്ഥതയില്‍ ടെസ്റ്റ് ഗ്രൗണ്ട് ഇല്ലാത്ത സാഹചര്യം മുതലെടുത്താണ് സ്കൂളുകളുടെ ‘പിടിച്ചുപറി’. പട്ടാലില്‍ ജോയിന്റ് ആർടിഒ ഓഫീസിന് എതിർവശം 50 സെന്റ് സ്ഥലം വാടകയ്ക്കെടുത്ത് ഡ്രൈവിങ് സ്കൂളുകളുടെ സംഘടനയാണ് ടെസ്റ്റിന് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. ടെസ്റ്റിന് എത്തുന്നവരില്‍നിന്ന് 500 രൂപവീതം ഗ്രൗണ്ട് വാടക എന്ന പേരില്‍ വാങ്ങുന്നുവെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ പരാതിപ്പെടുന്നവരോട് സ്കൂള്‍ നടത്തിപ്പുകാർ മോശമായി പെരുമാറുന്നുവെന്നും ആക്ഷേപമുണ്ട്. പഠിപ്പിക്കുന്നതിനും ആർടി ഓഫീസില്‍ […]

Latest

വൈസ് ചാൻസലര്‍ നിയമനം: സെര്‍ച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട യുജിസി പ്രതിനിധികളുടെ പട്ടിക തയ്യാറായി

സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റല്‍ സർവ്വകലാശാലയിലും സ്ഥിരം വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട യുജിസി പ്രതിനിധികളുടെ പേരുകള്‍ തയ്യാറായി.യുജിസി ചെയർമാനുമായി താൻ കഴിഞ്ഞ ദിവസം ടെലിഫോണില്‍ സംസാരിച്ചിരുന്നതായി അറ്റോർണി ജനറല്‍ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ യുജിസി ചെയർമാൻ തയ്യാറാക്കിയ പേരുകള്‍ ഏതൊക്കെയെന്ന് അറ്റോർണി ജനറല്‍ പരസ്യപ്പെടുത്തിയിട്ടില്ല. സെർച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട പേരുകളുടെ പട്ടിക ചാൻസലറായ ഗവർണർ തയ്യാറാക്കിയിട്ടുണ്ടെന്നും അറ്റോർണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഗവർണർ തയ്യാറാക്കിയ പത്തുപേരടങ്ങുന്ന പട്ടികയില്‍ […]

Latest

മത്തിയുടെ വില പകുതിയായി, അയിലയ്ക്ക് പകുതിയിലും താഴെ; മീൻകൂട്ടാം ഇഷ്ടംപോലെ…വരവ് കൂടി, വില കുറഞ്ഞു

നാനൂറ് രൂപകൊടുത്താല്‍ മാത്രം കിട്ടിയിരുന്ന മത്തിക്ക് ഇപ്പോള്‍ ഇരുനൂറ് രൂപ കൊടുത്താല്‍ മതിയാകും.ട്രോളിങ് നിരോധനം അവസാനിച്ചതോടെ മീൻവില സാധാരണക്കാരുടെ കൈയെത്തും ദൂരത്തായി.മീൻവരവ് ഗണ്യമായി കൂടിയതാണ് വിലകുറയാൻ ഇടയാക്കിയത്. കിലോക്ക് 300 രൂപയുണ്ടായിരുന്ന അയിലയുടെ വില പകുതിയിലും താഴെയായി. 100 രൂപയാണ് ഇടത്തരം അയിലയ്ക്ക് വില. വലിപ്പം കൂടിയവയ്ക്ക് വില സ്വല്‍പ്പം കൂടുതല്‍ നല്‍കേണ്ടിവരും. ഹോട്ടല്‍ ഊണ്‍വിഭവങ്ങളിലെ ആകർഷകങ്ങളായ മീനുകളുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. കിലോക്ക് 650 രൂപയുണ്ടായിരുന്ന ആവോലിയുടെ വില 400-ലേക്ക് കുറഞ്ഞിട്ടുണ്ട്. അയക്കൂറ വില കിലോക്ക് 700 […]

Crime Latest

അരുംകൊലയുടെ ചുരുളഴിയുന്നു? സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; നിര്‍ണായക കണ്ടെത്തല്‍

ജെയ്നമ്മ തിരോധാനക്കേസില്‍ നിർണായക വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണ് സ്ഥിരീകരിച്ചു.തിരുവനന്തപുരത്തെ ഫൊറൻസിക് ലാബില്‍ നടത്തിയ പരിശോധനഫലത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. ജെയ്നമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന നിഗമനത്തിന് കൂടുതല്‍ ബലംപകരുന്ന തെളിവാണിത്. സെബാസ്റ്റ്യൻ വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി പണയംവെച്ച സ്വർണാഭരണങ്ങളും ജെയ്നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നേരത്തേ സെബാസ്റ്റ്യന്റെ വീട്ടില്‍നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍, ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനാഫലം […]

Latest

‘വയനാട്ടില്‍ ഒരു ലക്ഷത്തോളം വോട്ടുകളില്‍ സംശയം, റായ്ബറേലിയിലും ക്രമക്കേട്’; തിരിച്ചടിച്ച്‌ ബിജെപി

രാഹുല്‍ ഗാന്ധിയുടെ വോട്ടുകവർച്ച ആരോപണത്തില്‍ തിരിച്ചടിച്ച്‌ ബിജെപി. പ്രിയങ്കാ ഗാന്ധി വിജയിച്ച വയനാട്ടിലും രാഹുല്‍ വിജയിച്ച റായ്ബറേലിയിലും അടക്കം വോട്ടർ പട്ടികയില്‍ ക്രമക്കേട് നടന്നെന്ന ആരോപണമാണ് ബിജെപി ഉയർത്തിയിരിക്കുന്നത്തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിക്കൂട്ടിലാക്കി വോട്ടുകവർച്ച ആരോപണത്തില്‍ പാർലമെന്റിനകത്തും പുറത്തും ഇന്ത്യ സഖ്യം പ്രതിഷേധം നടത്തി വരുന്നതിനിടെയാണ് ബിജെപിയുടെ പ്രത്യാരോപണം. റായ്ബറേലി, വയനാട്, ഡയമണ്ട് ഹാർബർ, കനൗജ് എന്നീ പാർലമെന്റ് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയില്‍ ക്രമക്കേടുകള്‍ ഉണ്ടായെന്നും ഇവിടങ്ങളില്‍ വോട്ടുകവർച്ച നടത്തി വിജയിച്ച രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി , […]

Latest

അടുത്ത മാസം മുതൽ കോഴിക്കോട് ബൈപ്പാസിലും ടോൾ പിരിവ്

രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർമുതലാണ്  ടോൾ പിരിവ് തുടങ്ങുന്നത്. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ പൂർണമായി പ്രവർത്തന സജ്ജമായി. തിരക്ക് കുറയ്ക്കാൻ രണ്ട് ഭാഗത്തും ടോൾ പ്ലാസ സ്ഥാപിച്ചിട്ടുണ്ട്. ടോൾ പിരിക്കാനുള്ള ഏജൻസിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.ടെൻഡർ നടപടികൾ വൈകാതെ പൂർത്തിയാക്കും. ടോൾ പിരിവിന്റെ ഭാഗമായി ഫാസ്റ്റാഗ് ആക്ടിവേറ്റഡ് ആയി. ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്ട് ഓഫീസിന് കീഴിൽ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ ആദ്യ വാഹനം കടത്തിവിട്ട് ചൊവ്വാഴ്ച ഫസ്റ്റ് ടാഗ് ടെസ്റ്റിങ് നടത്തി. നിലവിൽ ഫാസ്റ്റ് […]

Health Latest

ടിറ്റോ തോമസിന് 17 ലക്ഷം സര്‍ക്കാര്‍ ധനസഹായം; നിപയുടെ ജീവിക്കുന്ന രക്തസാക്ഷി, ഒന്നരവര്‍ഷമായി അബോധാവസ്ഥയില്‍

തിരുവനന്തപുരം: നിപ ബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയായി കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ മംഗലാപുരം സ്വദേശി ടിറ്റോ തോമസിന് 17 ലക്ഷംരൂപ ധനസഹായം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് തുക നല്‍കുന്നത്. 2023-ല്‍ നിപ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ടിറ്റോ. ഇതേ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നഴ്സായിരുന്ന ടിറ്റോയ്ക്ക് ഇവിടെ എത്തിയ നിപ രോഗിയില്‍നിന്നാണ് രോഗം പിടിപെട്ടത്. നിപയില്‍നിന്ന് മുക്തി നേടിയെങ്കിലും അധികംവൈകാതെ പാർശ്വഫലമായി ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ഇപ്പോള്‍ തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് […]

Latest

കോഴിക്കോട്, കണ്ണാടിക്കൽ ഹെൽത്ത്‌ സെന്റർ പരിസരത്ത് പേ പിടിച്ച കുറുക്കൻ; ഗ്യാസ് ഏജൻസി ജീവനക്കാരൻ ഉൾപ്പെടെ പലർക്കും കടിയേറ്റു

കോഴിക്കോട്: കണ്ണാടിക്കൽ ഹെൽത്ത്‌ സെന്റർ പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും പേ പിടിച്ചെന്നു സംശയിക്കുന്ന കുറുക്കൻ ഇന്ന് രാവിലെ ആക്രമണം നടത്തുകയായിരുന്നു. ആ ഭാഗങ്ങളിൽ ഗ്യാസ് വിതരണം നടത്തുകയായിരുന്ന ഒരു സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനായ സുജിത്ത് ലാൽ ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിന് ശേഷം കുറുക്കനെ കണ്ടെത്താൻ അധികൃതർ നടത്തിയ തിരച്ചിൽ ഫലം കണ്ടിട്ടില്ല. പരിസര പ്രദേശങ്ങളിലെ നായ്ക്കളെയും കുറുക്കൻ കടിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. സംശയാസ്പദമായ […]

Education Latest

53ലക്ഷം വര്‍ഷംമുൻപ്‌ പെയ്ത മഴയേക്കുറിച്ച്‌ വിവരശേഖരണം, മലയാളി ഗവേഷകയ്ക്ക് 1.4കോടി രൂപയുടെ ഫെല്ലോഷിപ്പ്

കോഴിക്കോട്: 53 ലക്ഷം വർഷംമുൻപ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യൻ മേഖലയില്‍ പെയ്ത മഴയെക്കുറിച്ചുള്ള വിവരശേഖരണത്തിന് മലയാളി ഗവേഷക ഇംഗ്ളണ്ടിലേക്ക്.പത്തുവർഷംമുൻപ് അന്തമാൻ ആഴക്കടലില്‍നിന്ന് ഉത്ഖനനംചെയ്തെടുത്ത മണ്ണിലെ സൂക്ഷ്മ ജീവിക ളുടെ ഫോസിലുകള്‍ കേന്ദ്രീകരിച്ച്‌ പഠനംനടത്തിയാല്‍ ഈ കാലഘട്ടത്തിലെ മഴയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും അറിയാനാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് ചേവായൂർ സ്വദേശിനി ചൈതന്യ ഭഗവതിപ്പറമ്ബാണ് ഇംഗ്ലണ്ടിലെ എക്സിറ്റർ സർവകലാശാലയില്‍ നടത്തുന്ന ഡോക്ടറല്‍ ഗവേഷണത്തിന് ഈ വിഷയം തിരഞ്ഞെടുത്തത്. ഇതിന്, ഇംഗ്ളണ്ടിലെ യുകെ റിസർച്ച്‌ ഫൗണ്ടേഷനുകീഴിലുള്ള നാച്വറല്‍ എൻവയണ്‍മെന്റല്‍ റിസർച്ച്‌ കൗണ്‍സില്‍ (എൻഇആർസി) 1.41 […]

Latest

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച് പതിമൂന്നോളം സീനിയേഴ്സ്; മർദനം കൈ കൊണ്ട് ആംഗ്യം കാണിച്ചെന്ന് പറഞ്ഞ്

കോഴിക്കോട്: കോടഞ്ചേരി സെന്‍റ് ജോസഫ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കോടഞ്ചേരി സ്വദേശി അമലിനാണ് (16) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സ്‌കൂളിലെ കൈ കഴുകുന്ന ഭാഗത്തു വച്ച് പതിമൂന്നോളം വരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അമലിനെ മര്‍ദിച്ചത്. കൈകൊണ്ട് ആംഗ്യ കാണിച്ചതിനാണ് മര്‍ദനം എന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. സ്‌കൂളില്‍ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് […]

Latest

ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ നിര്‍ണായക തെളിവല്ല; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരി- സുപ്രീം കോടതി

ആധാർ കാർഡ് പൗരത്വത്തിനുള്ള നിർണായക തെളിവായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി ശരിവെച്ചു.ബിഹാർ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. ആധാറിനെ പൗരത്വം തെളിയിക്കുന്നതിനുള്ള നിർണായക രേഖയായി കണക്കിലെടുക്കാനാകില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിയാണെന്നും എന്നാല്‍ ആധാറില്‍ സ്വതന്ത്രമായ പരിശോധന വേണ്ടിവരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.വോട്ടർപട്ടിക പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അവർക്ക് […]

Latest

നാടകീയത, മരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞ വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച്‌ യോഗേന്ദ്ര യാദവ്

തിരഞ്ഞെടുപ്പ് കമ്മിഷൻ ബിഹാറില്‍ നടത്തിവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കിടയില്‍ വോട്ടർ പട്ടികയില്‍ മരിച്ചെന്ന് കാണിച്ച രണ്ട് വോട്ടർമാരെ സുപ്രീംകോടതിയിലെത്തിച്ച്‌ പൊതുപ്രവർത്തകൻ യോഗേന്ദ്ര യാദവ്.മരിച്ചെന്ന് പറഞ്ഞ് ഇവരുടെ പേരുകള്‍ വോട്ടർ പട്ടികയില്‍നിന്നൊഴിവാക്കിയതായി യോഗേന്ദ്ര യാദവ് ജസ്റ്റിസുമാരായ സൂര്യകാന്തിന്റെയും ജെ.ബാഗ്ചിയുടെയും ബെഞ്ചിന് മുമ്ബാകെ അറിയിച്ചു. ഇത് കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ‘ദയവായി ഇവരെ കാണൂ. ഇവർ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരാണ്. പക്ഷേ ഇവർ ജീവനോടെയുണ്ട്… ഇവരെ കാണൂ’ യോഗേന്ദ്ര യാദവ് കോടതിയോട് പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മിഷനായി ഹാജരായ സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദി […]

Education Latest

സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ ഏകദിന പരിശീലനം നൽകുന്നു

പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട് കാസർകോട് കണ്ണൂർ മലപ്പുറം വയനാട് പാലക്കാട് തൃശൂർ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് ഹാളിൽ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. പരിശിലനത്തിൽ കുട്ടികളുടെ അവകാശങ്ങൾ മാനസികാരോഗ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിദഗ്തർ കൈകാര്യം ചെയ്യും. കൗമാരക്കാരായ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളെ തിരിച്ചറിയാനും, പരിഹാരം നിർദ്ദേശിക്കാനും അധ്യാപകർക്ക് കഴിയണം. അധ്യാപക വിദ്യാർത്ഥി ബന്ധം സൗഹാർദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുകയും, വിദ്യാഭ്യാസ മനഃശാസ്ത്ര […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.