ബ്ലേഡല്ല, കൊടുവാള്‍… ആറര ലക്ഷം രൂപയ്ക്ക് പലിശ 17 ലക്ഷം, എന്നിട്ടും മതിയായില്ല, വാഹനവും പിടിച്ചുവച്ചു; യുവാവ് അറസ്റ്റില്‍
അമിത പലിശയീടാക്കി പണം കടം നല്‍കുകയും ഇരട്ടിയോളം തിരിച്ചടച്ചിട്ടും ഭീഷണിപ്പെടുത്തി വാഹനം ഈടായി പിടിച്ചെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കൊറ്റാമം മേലെക്കോണം സ്വദേശി ഹരൻ (30) ആണ് പിടിയിലായത്. ഹരനില്‍ നിന്നു പണം കടം വാങ്ങിയ മരിയാപുരം സ്വദേശി വിശാഖ് വിജയന്റെ പിതാവ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടർന്നാണ് പാറശാല പൊലീസിൻ്റെ നടപടി. നൂറു രൂപയ്ക്കു പത്തു രൂപ നിരക്കില്‍ ഹരനില്‍ നിന്നും ഒന്നര വർഷം മുൻപ് വിശാഖ് ആറരലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. പല തവണയായി […]









