whatsapp chat
Call now
Latest Tech

നഗ്നചിത്രങ്ങള്‍ കാണുന്നതും എടുക്കുന്നതും പങ്കിടുന്നതും തടയും; കുട്ടികള്‍ക്കായി പ്രത്യേക സ്മാര്‍ട്ട് ഫോണ്‍

കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു സ്മാർട്ട് ഫോണ്‍. നഗ്നചിത്രങ്ങള്‍ കാണുന്നതും പങ്കിടുന്നതും എടുക്കുന്നതും ഈ മൊബൈല്‍ ഓട്ടോമാറ്റിക്കലി ബ്ലോക്ക് ചെയ്യും. കുട്ടികള്‍ വളരുമ്ബോള്‍ രക്ഷിതാക്കളുടെ അംഗീകാരം ലഭിക്കുന്നതിന് അനുസരിച്ച്‌ ഫോണിലെ പുതിയ ഫീച്ചറുകള്‍ അണ്‍ലോക്ക് ചെയ്യാനുമാവും. അഡ്വാൻസ്ഡ് എഐ ടെക്നോളജി ഉപയോഗിച്ചാണ് എച്ച്‌.എം.ഡി ഫ്യൂസ് എന്ന ഈ ഫോണ്‍ പ്രവർത്തിക്കുന്നത്. നോക്കിയാ ഫോണുകള്‍ നിർമ്മിക്കുന്നതില്‍ പ്രശസ്തനായ ഫിന്നിഷ് ടെക് കമ്ബനിയായ ഹ്യൂമൻ മൊബൈല്‍ ഡിവൈസസ് ആണ് എച്ച്‌.എം.ഡി ഫ്യൂസ് വികസിപ്പിച്ചത്. ഫോണിലെ പ്രധാനപ്പെട്ട ഒരു ടൂളാണ് […]

Latest

ഓണപ്പരീക്ഷ കഴിഞ്ഞ് ആറ്റിലിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പത്തനംതിട്ട കല്ലറക്കടവില്‍ അച്ചൻകോവിലാറ്റില്‍ രണ്ട് വിദ്യാർഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി.അജ്സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാർഥികളെയാണ് കാണാതായത്. മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ഉച്ചയ്ക്ക് 12:50 ഓടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്കൂള്‍ കഴിഞ്ഞെത്തിയ വിദ്യാർഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേർ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാർഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. നല്ല അടിയൊഴുക്കുള്ള പ്രദേശത്താണ് കുട്ടികളെ കാണാതായിരിക്കുന്നത്. തിരച്ചില്‍ പുരോഗമിക്കുകയാണ്.

Latest

കോഴിക്കോട്ട് ലാബിനുള്ളില്‍ കയറി ജീവനക്കാരിയെ പീഡിപ്പിക്കാൻശ്രമം; വസ്ത്രം തുമ്ബായി, പ്രതി പിടിയില്‍

ഉള്ള്യേരിയില്‍ ലാബില്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരൻ പിടിയില്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിനാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ ആറരയോടെ ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാള്‍ കടന്നുപിടിച്ച്‌ അക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ചതോടെ സമീപത്തെ ഹോട്ടല്‍ ജീവനക്കാർ ഇയാളെ പിന്തുടർന്നെങ്കിലും പ്രതിരക്ഷപ്പെട്ടു. തുടർന്ന് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുന്ദമംഗലത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. ജോലി തേടി എത്തിയ ഇയാള്‍ വഴിയിലൂടെ നടന്നുപോകുമ്ബോള്‍ ജീവനക്കാരി ലാബ് തുറക്കുന്നത് കണ്ട് അകത്തുകയറി ആക്രമിക്കുകയായിരുന്നു. […]

Latest

രാഹുലിനെതിരായ ട്രാൻസ്ജെൻഡര്‍ അവന്തികയുടെ ആരോപണം രാഷ്ട്രീയപ്രേരിതം, പിന്നില്‍ BJP -അവന്തികയുടെ സുഹൃത്ത്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ട്രാൻസ്ജെൻഡർ അവന്തികയുടെ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് അവന്തികയുടെ സുഹൃത്ത് അന്നാ രാജു.ബിജെപിക്കാരുമായി കൂടിയാലോചിച്ചാണ് അവന്തിക ആരോപണമുന്നയിച്ചതെന്നും ട്രാൻസ്ജെൻഡർ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ അന്ന. ‘മൂന്നുവർഷം മുമ്ബാണ് രാഹുലുമായി ചാറ്റ് ചെയ്തതെന്നാണ് അവന്തിക പറയുന്നത്. ഈ മൂന്നുവർഷം മുമ്ബ് ഞാനും അവന്തികയും ഒന്നിച്ച്‌ താമസിച്ചിരുന്നവരാണ്. ആ സമയത്ത് രാഹുല്‍ വിളിക്കുമ്ബോഴും മെസേജ് അയക്കുമ്ബോഴുമെല്ലാം ഞാനും ആളുടെ കൂടെയുണ്ട്. എന്റെ സഹോദരിയാണ്. ഞങ്ങള്‍ ഒരുവീട്ടില്‍ തന്നെ താമസിച്ചുകൊണ്ടിരുന്നവരാണ്.’ -അന്നാ രാജു പറഞ്ഞു. ‘ഇപ്പൊ അവന്തിക നടത്തിയ വെളിപ്പെടുത്തല്‍ […]

Crime Latest

തുണിക്കടയില്‍ ജോലിചെയ്ത 16കാരിയെ കാറില്‍ കടത്തി, മദ്യംനല്‍കി പീഡിപ്പിച്ച്‌ വഴിയിലുപേക്ഷിച്ചു; പ്രതി പിടിയില്‍

രാമനാട്ടുകര: ഇതരസംസ്ഥാനക്കാരിയായ 16 വയസ്സുകാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി മദ്യംനല്‍കി ലൈംഗികപീഡനംനടത്തി വഴിയിലുപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍.മലപ്പുറം കോട്ടക്കല്‍ പൂക്കിപ്പറമ്ബ് വള്ളിക്കാട്ട് റിയാസി(29)നെയാണ് ചെന്നൈയില്‍നിന്ന് പിടികൂടിയത്. കാറിന്റെ ഡ്രൈവറായിരുന്ന ഇയാളുടെ സുഹൃത്ത് നേരത്തേ പിടിയിലായിരുന്നു. കഴിഞ്ഞ 19-നാണ് സംഭവം. രാമനാട്ടുകരയിലെ ഒരു തുണിക്കടയില്‍ ജോലിചെയ്യുന്ന കുട്ടി തിരിച്ചെത്തേണ്ട സമയമായിട്ടും കാണാതായതോടെ ബന്ധുക്കള്‍ തിരച്ചിലാരംഭിച്ചു. അന്നുതന്നെ ഫറോക്ക് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. 20-ന് ഉച്ചയോടെ വീടിനടുത്തുള്ള റോഡില്‍ കുട്ടിയെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. തന്റെ സുഹൃത്തായ റിയാസാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പോലീസിന് […]

Latest

മാവൂരില്‍ പുലി? പരിശോധിക്കാൻ വനംവകുപ്പ്

കോഴിക്കോട്: പുലിയെ കണ്ടതായി പറയുന്ന മാവൂരില്‍ ഇന്ന് വനംവകുപ്പ് സംഘം പരിശോധന നടത്തും. കാല്‍പ്പാടുകള്‍ ഉള്‍പ്പെടെയുള്ളവ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. ആർആർടി സംഘവും സ്ഥലത്തെത്തും. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കും. ഗ്രാസിം സ്റ്റാഫ് കോളനി നിലനിന്ന സ്ഥലത്തെ കാട്ടിനുള്ളിലേക്കാണ് പുലി കടന്നതായി വഴിയാത്രക്കാരൻ കണ്ടത്. പൊലീസ് ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. മുമ്ബും ഗ്രാസിം കൊമ്ബൗണ്ടിനുള്ളില്‍ പുലിയെ കണ്ടതായി ആളുകള്‍ പറഞ്ഞിരുന്നു. അന്ന് കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയിരുന്നില്ല.

Latest

ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞാല്‍ 1000 രൂപ; കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് ലഹരി ‘ഡെലിവറി’, എറിയാൻ പ്രത്യേക സിഗ്നലെന്ന് മൊഴി

കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ലഹരി വസ്തുക്കളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ കൂലി കിട്ടാറുണ്ടെന്ന് വെളിപ്പെടുത്തല്‍. തടവുകാർക്ക് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞുകൊടുത്താല്‍ പ്രതിഫലം കിട്ടാറുണ്ടെന്നാണ് മൊഴി. മതിലിന് അകത്ത് നിന്ന് സിഗ്നല്‍ കിട്ടിയാല്‍ പുറത്തു നിന്ന് എറിഞ്ഞു കൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞു കൊടുത്താല്‍ 1000 രൂപ കിട്ടുമെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ അക്ഷയിയുടെ മൊഴി. കഴിഞ്ഞ ദിവസം പുതിയതെരു സ്വദേശി അക്ഷയിയെ സാധനങ്ങള്‍ എറിഞ്ഞു കൊടുക്കാൻ എത്തിയപ്പോഴാണ് പൊലീസ് […]

Latest

ചേര്‍ത്തലയില്‍ പിതാവിനെ മകൻ മര്‍ദിച്ച സംഭവം: മക്കള്‍ അറസ്റ്റിലായി

ആലപ്പുഴ ചേർത്തലയില്‍ പിതാവിനെ മർദിച്ച സംഭവത്തില്‍ മക്കള്‍ അറസ്റ്റില്‍. പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെയാണ് കിടപ്പിലായ പിതാവിനെ മകൻ അഖില്‍ ക്രൂരമായി മർദിച്ചത്. മദ്യലഹരിയിലായിരുന്നു 75 കാരനായ പിതാവിനെ അഖില്‍ ഉപദ്രവിച്ചത്. ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രന് നേരെയാണ് ആക്രമണം ഉണ്ടായത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപദ്രവം. അഖില്‍ അവശനായ പിതാവിന്റെ കഴുത്തു പിടിച്ച്‌ ഞെരിക്കുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു. അമ്മയ്ക്കും സഹോദരനും മുന്നില്‍ വെച്ചായിരുന്നു ആക്രമണം. അഖില്‍ അച്ഛനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സഹോദരന്‍ മൊബൈലില്‍ […]

Business Latest

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉള്‍പ്പെടെ 13 സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്; കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത ഇന്ന് മുതല്‍

കണ്‍സ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവില്‍ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. ദിനേശ്, റെയ്ഡ്‌കോ, മില്‍മ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും […]

Latest

മതസൗഹാർദ്ദത്തിൻ്റെ വേറിട്ട കാഴ്ചയായി വിലങ്ങാട്ട് വീടിൻ്റെ ശിലാസ്ഥാപന കർമ്മം

വാണിമേൽ: കോഴിക്കോട് ജില്ലയിലെ ഉരുൾ പൊട്ടിയ വിലങ്ങാട്ട് പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മുസ്ലിം ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നിച്ചു നിർവഹിച്ചത് മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയായി. ദുരന്തത്തിനിരയായ വിലങ്ങാട് സ്വദേശി അഭിലാഷിന് വേണ്ടി മേപ്പയൂർ സലഫിയ അസോസിയേഷൻ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങാണ് മതസൗഹാർദ്ദത്തിന്റെ മനോഹര വേദിയായത്. സലഫിയ അസോസിയേഷൻ പ്രസിഡണ്ടും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ഡോ : ഹുസൈൻ മടവൂർ, താമരശ്ശേരി രൂപതാ വികാരി ജനറൽ മോൺ അബ്രഹാം വാലിൽ എന്നിവർ […]

Latest

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ഓണം ബോണസ്; അഡ്വാൻസായി 20,000 രൂപയും അനുവദിക്കും

ഓണം പ്രമാണിച്ച്‌ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർദ്ധിപ്പിച്ചു. ഇത്തവണ 4,500 രൂപ ബോണസ് ലഭിക്കും.ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2,750 രൂപയില്‍നിന്നു 3,000 രൂപയായി ഉയർത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ,എൻ, ബാലഗോപാല്‍ അറിയിച്ചു. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ച്‌ 1,250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ […]

Food Latest

ഒരുമണി അരിപോലും കേന്ദ്രം അധികം നല്‍കിയില്ല,വെളിച്ചെണ്ണവില നിയന്ത്രിക്കുന്നതില്‍ ഇടപെടാനായി- മുഖ്യമന്ത്രി

ഓഗസ്റ്റ് 31 മുതല്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓണം ഫെയർ പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നതിനായി സർക്കാരിന് ഇടപെടാൻ കഴിഞ്ഞു. 250 കോടിയില്‍ കുറയാത്ത കച്ചവടം സപ്ലൈകോ വഴി ഓണക്കാലത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഓണം സമൃദ്ധമായി ആഘോഷിക്കാൻ ജനങ്ങള്‍ക്ക് കഴിയണം. പൊതുവിപണിയില്‍ അതിനുള്ള ഇടപെടലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് കേന്ദ്രസർക്കാർ നയമെന്നും അദ്ദേഹം വിമർശിച്ചു. ബദല്‍ നയം നടപ്പിലാക്കുന്നതുകൊണ്ടാണ് സംസ്ഥാനം വേറിട്ട് നില്‍ക്കുന്നത്. ഒരു മണി അരി പോലും അധികം […]

Accident Latest

സംസ്‌കാര ചടങ്ങിനിടെ അപകടം; കര്‍പ്പൂരം കത്തിക്കുന്നതിനിടെ വാതക ശ്മശാനത്തില്‍നിന്ന് തീ പടര്‍ന്നു,പൊള്ളലേറ്റു

പത്തനംതിട്ട റാന്നിയില്‍ സംസ്കാര ചടങ്ങിനിടെ അപകടം. പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തിലാണ് അപകടമുണ്ടായത്. ഉദുമല്‍ സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കാനായി ഉച്ചയോടെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നിരുന്നു. മതപരമായ ചടങ്ങിന്റെ ഭാഗമായി കർപ്പൂരത്തില്‍ തീ കൊളുത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തീ കൊളുത്തിയ ആളുടെ മേലേക്ക് തീ പടരുകയായിരുന്നു. നനഞ്ഞ വസ്ത്രമാണ് ഇയാള്‍ ധരിച്ചത് എന്നുള്ളത് കൊണ്ട് കാര്യമായ പൊള്ളലേറ്റില്ല. ഗുരുതരമല്ലാത്ത നിലയില്‍ പൊള്ളലേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാതക ശ്മശാനത്തില്‍ ഇത്തരത്തിലുള്ള കർപ്പൂരം കത്തിക്കലിന് അനുമതി നല്‍കാറില്ലെന്നാണ് പഞ്ചായത്ത് […]

Crime Latest

ലഹരി കൂടിപ്പോയി, മരിച്ചതോടെ എടുത്ത് ചതുപ്പില്‍ താഴ്ത്തി; യുവാവിനെ കാണാതായ കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍

എലത്തൂർ സ്വദേശിയായ വിജില്‍ എന്ന യുവാവിനെ കാണാതായ സംഭവത്തില്‍ വൻ വഴിത്തിരിവ്. അമിതമായ ലഹരി ഉപയോഗിച്ച യുവാവ് മരിച്ചുവെന്നും പിന്നാലെ തങ്ങള്‍ അയാളുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നും സുഹൃത്തുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി. നിഖില്‍, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. മനപൂർവമല്ലാത്ത നരഹത്യക്കാണ് എലത്തൂർ പോലീസ് കസെടുത്തിരിക്കുന്നത്. 2019 മാർച്ച്‌ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലിനെയാണ് കാണാതായത്. ലഹരി ഉപയോഗിച്ച വിജിലിനെ അടുത്ത ദിവസം രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. കോഴിക്കോട് […]

Accident Latest

താമരശ്ശേരി ചുരത്തിലെ അപകടം: പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി

താമരശ്ശേരി/വയനാട്: ചുരത്തിൽ എട്ടാം വളവിന് മുകളിലായി നിയന്ത്രണം വിട്ട ലോറി അപകടത്തിൽ പെട്ട് പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ലോറി ആദ്യം രണ്ടു കാറുകളിൽ ഇടിക്കുകയും, അതിൽ ഒരു കാറിന്റെ മുകളിലേക്ക് മറിയുകയും ചെയ്യുകയായിരുന്നു. മറ്റേ കാറ് തലകീഴായ് മറിയുകയും ചെയ്തു. അതിനു ശേഷം ഒരു പിക്കപ്പ്, ഒരു ഓട്ടോ, ഒരു ബൈക്ക്, മറ്റൊരു കാറ് എന്നിവയിലും തട്ടുകയായിരുന്നു എന്നുമാണ് ഹൈവേ ന്യൂസിന് വിവരം ലഭിച്ചത്.ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതയാണ് പ്രാഥമിക വിവരം.അപകടത്തിൽ പരിക്ക് പറ്റിയ […]

Latest war

ഗാസയിലെ ആശുപത്രി ആക്രമിച്ച്‌ ഇസ്രയേല്‍; 4 മാധ്യമപ്രവര്‍ത്തകര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു

തെക്കൻ ഗാസയില്‍ ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് മാധ്യമപ്രവർത്തകരും ഉള്‍പ്പെടുന്നതായി റിപ്പോർട്ട്.അസോസിയേറ്റഡ് പ്രസ്സിനു (എപി) വേണ്ടി ജോലി ചെയ്തിരുന്ന ഒരു സ്വതന്ത്രമാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒരു ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. നാസർ ആശുപത്രിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ തങ്ങളുടെ മാധ്യമപ്രവർത്തകൻ മുഹമ്മദ് സലാം ഉള്‍പ്പെട്ടതായി അല്‍ ജസീറ സ്ഥിരീകരിച്ചു. കോണ്‍ട്രാക്‌ട് അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ റിപ്പോർട്ടർ ഹുസ്സാം അല്‍-മസ്രി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റോയിട്ടേഴ്സിന്റെ തന്നെ, കോണ്‍ട്രാക്‌ട് […]

Business Latest

സഹകരണ ഓണം വിപണി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, സംസ്ഥാനമൊട്ടാകെ 1800 ഓണചന്തകള്‍

ഓണക്കാല വിലകയറ്റത്തിന് തടയിടാൻ സഹകരണ വകുപ്പിന്റെ ഓണം വിപണികള്‍ ആരംഭിക്കുന്നു. 26 മുതല്‍ പത്ത് ദിവസത്തേക്ക് ഓണം വിപണികള്‍ പ്രവർത്തിക്കുക.1800 ഓണചന്തകളാണ് ഇക്കുറി ഉണ്ടാവുക. വിപണിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും വൈകിട്ട് 5.30-ന് നടക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായിരിക്കും. കണ്‍സ്യൂമർഫെഡിന്റെ നേതൃത്വത്തിലാണ് സഹകരണ ഓണചന്തകള്‍ പ്രവർത്തിക്കുക. കണ്‍സ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകള്‍ ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോറുകള്‍, പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങള്‍, പിന്നോക്ക […]

Business Latest

ട്രംപിന്റെ വമ്ബൻ തീരുവ; ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ്

ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കനത്ത ഇറക്കുമതിത്തീരുവയേർപ്പെടുത്തിയ സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ്.കയറ്റുമതിക്കാർക്ക് ആശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളേപ്പറ്റി ചർച്ച ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചത്. ചൊവ്വാഴ്ച ചേരുന്ന ഉന്നതതല യോഗത്തിന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി അധ്യക്ഷത വഹിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ട്രംപ് പ്രഖ്യാപിച്ച ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കുള്ള 50 ശതമാനം തീരുവ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തിലാണ് യോഗം. നിലവിലുള്ള 25% […]

Education Latest

മോദിയുടെ ബിരുദം വെളിപ്പെടുത്തേണ്ട; വിവരവകാശ കമ്മീഷൻ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താൻ ഡല്‍ഹി സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ (ആർടിഐ) അപേക്ഷകന് നല്‍കണമെന്ന് കമ്മിഷൻ 2017-ലാണ് സർവകലാശാലയോട് നിർദ്ദേശിച്ചത്. ഇത് ചോദ്യം ചെയ്ത് ഡല്‍ഹി സർവകലാശാല സമർപ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് സച്ചിൻ ദത്തയാണ് കമ്മിഷൻ ഉത്തരവ് റദ്ദാക്കിയത്. ‘കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കുന്നു’ എന്നാണ് ഹൈക്കോടതി സിംഗിള്‍ […]

Crime Latest

വീട്ടില്‍ തലയും കൈകാലുകളുമില്ലാതെ മൃതദേഹം; അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ ഭർത്താവ് അറസ്റ്റില്‍. ഹൈദരാബാദിന് സമീപം ബാലാജി ഹില്‍സില്‍ താമസിക്കുന്ന കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദറിനെയാണ് പോലീസ് പിടികൂടിയത്. അഞ്ചുമാസം ഗർഭിണിയായ ഭാര്യ സ്വാതി(21)യെയാണ് മഹേന്ദർ അതിക്രൂരമായി കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു. വീട്ടില്‍നടത്തിയ പരിശോധനയില്‍ യുവതിയുടെ തലയും കൈകാലുകളുമില്ലാത്ത ഉടല്‍ മാത്രമാണ് കണ്ടെടുക്കാനായതെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെയാണ് മഹേന്ദർ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. നഗരത്തില്‍ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്നയാളാണ് പ്രതി. […]

Latest

AI യെ കാണിക്കാൻ രണ്ടായിരത്തിലേറെ അശ്ലീല സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു; മെറ്റയ്‌ക്കെതിരെ കേസ്

ഫേസ്ബുക്,ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനവും മുൻനിര എഐ കമ്ബനിയുമായ മെറ്റയ്ക്കെതിരെ പുതിയ കേസ്.അഡള്‍ട്ട് സിനിമാ നിർമാണ കമ്ബനികളായ സ്ട്രൈക്ക് 3 ഹോള്‍ഡിങ്സ്, കൗണ്ടർലൈഫ് മീഡിയ എന്നിവരാണ് മെറ്റയ്ക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് മോഡലുകളെ പരിശീലിപ്പിക്കാൻ പകർപ്പാവകാശമുള്ള 2000 ല്‍ ഏറെ അശ്ലീല സിനിമകള്‍ മെറ്റ അനുവാദമില്ലാതെയും ക്രിയേറ്റർമാർക്ക് പണം നല്‍കാതേയും ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് ആരോപണം. 2018 മുതല്‍ മെറ്റ അറിഞ്ഞുകൊണ്ടുതന്നെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. സബ്ബ്സ്ക്രിപ്ഷനോ മറ്റ് പണമിടപാടുകളോ ഇല്ലാതെ 2396 സിനിമകള്‍ […]

Crime Latest

വായില്‍ ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു; ദര്‍ശിതയെ കൊന്നത് ക്രൂരമായി; മോഷണം ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാൻ?

ഇരിക്കൂർ കല്യാട്ട് മോഷണം നടന്ന വീട്ടില്‍നിന്ന് കാണാതായ മരുമകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍സുഹൃത്ത് കർണാടക പോലീസിന്റെ കസ്റ്റഡിയില്‍.കർണാടക ഹുൻസൂർ സ്വദേശിനിയായ ദർശിത(22)യുടെ കൊലപാതകത്തിലാണ് ആണ്‍സുഹൃത്തായ കർണാടക സ്വദേശി സിദ്ധരാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കർണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജ്മുറിയിലാണ് ദർശിതയെ കഴിഞ്ഞദിവസം കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വായില്‍ ഇലക്‌ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് ഇത് പൊട്ടിച്ചാണ് ആണ്‍സുഹൃത്ത് ദർശിതയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. മുഖമാകെ വികൃതമായനിലയിലാണ് ദർശിതയുടെ മൃതദേഹം ലോഡ്ജ്മുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്തിന് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും കർണാടക […]

Latest

വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങള്‍, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍; കിറ്റ് നല്‍കുക 6 ലക്ഷത്തിലേറെ മഞ്ഞ കാര്‍ഡുടമകള്‍ക്ക്

സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകള്‍ക്കാണ് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക.മഞ്ഞ കാർഡുടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകള്‍ക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞ കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റില്‍ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ […]

Business Commerce Latest

‘കേരളത്തിലെ ബഹുഭൂരിപക്ഷം നികുതിദായകരും സത്യസന്ധര്‍, അഴിമതി കുറവ്’; തൊഴില്‍ സംസ്‌കാരം മികച്ചതെന്ന് സിജിഎസ്ടി ചീഫ് കമ്മീഷണര്‍

കേരളത്തിലെ നികുതിദായകരില്‍ 85 ശതമാനത്തോളം പേരും സത്യസന്ധരാണെന്ന് സംസ്ഥാനത്തെ സിജിഎസ്ടി ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദര്‍ റഹ്മാന്‍.ഇവിടെ ബോധപൂർവ്വം ആരും നികുതി വെട്ടിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. താരതമ്യപ്പെടുത്തുമ്ബോള്‍ കേരളത്തില്‍ ബോധപൂർവ്വം നികുതി വെട്ടിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘എക്‌സ്പ്രസ് ഡയലോഗ്‌സി’ല്‍ സംസാരിക്കുകയായിരുന്നു സിജിഎസ്ടി ചീഫ് കമ്മീഷണര്‍. അതേസമയം 2023-24 മുതല്‍ 2024-25 വരെയുള്ള കേരളത്തിലെ വരുമാന വളര്‍ച്ച വെറും അഞ്ച് ശതമാനം മാത്രമാണെന്ന് സിജിഎസ്ടി ചീഫ് […]

Latest Travel

263 കിമീ, ചെലവ് 15,188 കോടി; യാത്രാസമയം വെറും മൂന്നുമണിക്കൂര്‍; ബെംഗളൂരു-ചെന്നൈ അതിവേഗപാത മാര്‍ച്ചില്‍

ദക്ഷിണേന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളായ ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാതയുടെ നിർമാണം വരുന്ന മാർച്ചില്‍ പൂർത്തിയാകും.ഇതോടെ, ഇരുനഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയം മൂന്ന് മണിക്കൂറായി ചുരുങ്ങും. നിലവില്‍ ഇത് ആറ്-ഏഴ് മണിക്കൂറാണ്. യാത്രാസമയം പകുതിയായി കുറയുന്നതോടെ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ഗതാഗതച്ചെലവും കുറയും. 263.4 കിലോമീറ്റർ ദൂരമുള്ള പാത 15,188 കോടി രൂപ ചെലവാക്കിയാണ് നിർമിക്കുന്നത്. രണ്ടുവർഷം മുൻപ് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയാണ് സ്ഥലമേറ്റെടുപ്പ് അടക്കമുള്ള വിഷയങ്ങളിലെ തടസ്സങ്ങള്‍ കാരണം വൈകിയത്. ഈവർഷം ഡിസംബറിനും വരുന്ന മാർച്ചിനും ഇടയില്‍ നിർമാണം […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.