‘ഒന്നുതൊട്ടാല്‍ താഴെവീഴുന്നയാളാണ്, അദ്ദേഹമാണ് ബലാത്സംഗംചെയ്ത് കൊന്നെന്ന് പറയുന്നത്’;പോലീസിനെതിരേ പരാതി
തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തില്‍ പോലീസിനെതിരേ ആദ്യം പ്രതിയാക്കിയ അബൂബക്കറിന്റെ കുടുംബം.ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അബൂബക്കറിനെ കേസില്‍ പ്രതിയാക്കിയതെന്ന് അബൂബക്കറിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയതായും മനുഷ്യാവകാശ കമ്മീഷനടക്കം ഇനി പരാതിനല്‍കുമെന്നും കുടുംബം പറഞ്ഞു. നിരപരാധിയായ പിതാവിനെ അകാരണമായി കേസില്‍ കുടുക്കിയതാണെന്നാണ് അബൂബക്കറിന്റെ മകൻ മുഹമ്മദ് റാഷിം മാധ്യമങ്ങളോട് പറഞ്ഞത്. ‘വാപ്പ വന്നുകഴിഞ്ഞപ്പോള്‍ വാപ്പാനെ കയറി കണ്ടോട്ടെയെന്ന് സിഐയോട് ഞാൻ ചോദിച്ചിരുന്നു. ആദ്യം പറ്റില്ലെന്ന് പറഞ്ഞു. പിന്നെ എന്തിനാണെന്ന് ചോദിച്ചു. സമാധാനിപ്പിക്കാനാണെന്ന് പറഞ്ഞു. […]























