whatsapp chat
Call now
Latest

അപകടത്തിനുശേഷം തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെ ഗ്രാമത്തില്‍നിന്ന് ഓടിച്ച്‌ നാട്ടുകാര്‍

ബിഹാറില്‍ റോഡപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദർശിക്കാൻ എത്തിയ മന്ത്രിയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച്‌ ഗ്രാമവാസികള്‍. ബിഹാർ ഗ്രാമവികസനമന്ത്രി ശ്രാവണ്‍ കുമാറിനെയാണ് പ്രകോപിതരായ ഗ്രാമവാസികള്‍ ആക്രമിക്കാൻ ശ്രമിക്കുകയും ഗ്രാമത്തില്‍നിന്ന് ഓടിക്കുകയും ചെയ്തത്. ഗ്രാമത്തിലെ ഒരു അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദർശിക്കാൻ മന്ത്രി സമയത്ത് എത്തിയില്ല എന്നാരോപിച്ചാണ് ജനങ്ങള്‍ അക്രമാസക്തരായത് എന്നാണ് വിവരം. ബിഹാറിലെ നളന്ദ ജില്ലയില്‍ ഉള്‍പ്പെട്ട ജോഗിപുർ മലാവൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച ഉണ്ടായ അപകടത്തില്‍ ഒമ്ബത് ഗ്രാമവാസികള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒരു […]

Latest

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു, അടിയന്തര വാഹനങ്ങള്‍ മാത്രം കടത്തിവിടും

കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി ജില്ലാ കലക്ടർ സ്നേഹില്‍ കുമാർ സിങ് അറിയിച്ചു. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ആംബുലൻസ് ഉള്‍പ്പെടെയുള്ള എമർജൻസി വാഹനങ്ങള്‍ പോലീസിന്റെ അനുമതിയോടെ കടത്തിവിടും. കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാകലക്ടർ അറിയിച്ചു. കോഴിക്കോട് കാവിലുംപാറ, മരുതോങ്കര മലയോര മേഖലകളില്‍ […]

Business Latest

ഈ നില തുടര്‍ന്നാല്‍ ഇന്ത്യ രണ്ടാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയാകും, വികസിത പാതയിലെന്ന് റിപ്പോര്‍ട്ട്

ലോകത്തെ രണ്ടാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി ഇന്ത്യ ഉടൻ മാറുമെന്ന് റിപ്പോർട്ട്. ആഗോള ഓഡിറ്റിംഗ് പ്രമുഖരായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 ലെ എക്കണോമി വാച്ച്‌ റിപ്പോർട്ടിലാണ് ഇന്ത്യ 2038 ആകുമ്ബോഴേക്കും ലോകത്തെ രണ്ടാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി മാറുമെന്ന് പ്രവചിച്ചിരിക്കുന്നത്. 2038 ഓടെ 34.2 ട്രില്യണ്‍ ഡോളർ ജിഡിപിയുമായി ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇന്ത്യൻ ഉത്പന്നങ്ങളുടെ മേല്‍ യു.എസ് 50 ശതമാനം താരിഫ് അടിച്ചേല്‍പ്പിച്ചതിന്റെ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സമയത്താണ് റിപ്പോർട്ട് പുറത്തുവന്നത്. […]

Accident Latest

ട്രെയിൻ തിരിച്ചുവിട്ടത് അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലേക്ക്, ഒഴിവായത് വൻദുരന്തം; സസ്പെൻഷൻ

അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലേക്ക് ജനശതാബ്ദി എക്സ്പ്രസ് തിരിച്ചുവിട്ട സംഭവത്തില്‍ സ്റ്റേഷൻ മാനേജരെയും ട്രാഫിക്ക് കണ്‍ട്രോളറെയും റെയില്‍വേ സസ്പെൻഡ് ചെയ്തു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലെ ഹരിയാണയിലെ ഹോദല്‍ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ സത്ബീർ സിങ്, കണ്‍ട്രോളർ ഉപേന്ദ്ര യാദവ് എന്നിവരെയാണ് ഡിവിഷൻ റെയില്‍വേ മാനേജർ സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു. കോട്ടയില്‍നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള ജനശതാബ്ദി എക്സ്പ്രസാണ് അറ്റകുറ്റപ്പണി നടക്കുന്ന ലൂപ് ലൈനിലേക്ക് തിരിച്ചുവിട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ലൂപ്പ് ലൈനിലേക്ക് പ്രവേശിക്കുന്നതിന് […]

Latest

കോണ്‍ഗ്രസുമായി അടുക്കാൻ ടിവികെ; രാഹുല്‍ഗാന്ധിയുടെ യാത്രയില്‍ വിജയിയും പങ്കെടുത്തേക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തുന്ന വോട്ടർ അധികാർ യാത്രയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു പിന്നാലെ, ടിവികെ നേതാവ് വിജയ്യും പങ്കെടുത്തേക്കും. കോണ്‍ഗ്രസുമായി അടുക്കാനും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനും വിജയ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബിജെപിക്കും ഡിഎംകെയ്ക്കുമെതിരേ രൂക്ഷവിമർശനം അഴിച്ചുവിട്ട വിജയ് വോട്ടുകൊള്ളയ്ക്കെതിരേ രാഹുല്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 17-ന് ആരംഭിച്ച വോട്ടർ അധികാർ യാത്രയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ, കലാ, സാംസ്കാരിക മേഖലകളിലുള്ളവരെയും പങ്കെടുപ്പിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. യാത്രയില്‍ […]

Accident Latest

കാസര്‍കോട്ട് ബസ് നിയന്ത്രണംവിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം

കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ചുപേർക്ക് ദാരുണാന്ത്യം. കർണാടകയില്‍നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Latest

ദുബായില്‍നിന്നെത്തി ബിസിനസ്, സാമ്ബത്തികബാധ്യത; കൂലിപ്പണിക്കും പോയി; ആസിഡ് കുടിച്ച്‌ കൂട്ടമരണം, ഞെട്ടല്‍

കാഞ്ഞങ്ങാട് അമ്ബലത്തറ പറക്കളായിയില്‍ ഒരുകുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയതിന് പിന്നില്‍ സാമ്ബത്തികബാധ്യതയെന്ന് സൂചന. പറക്കളായിയിലെ കർഷകനായ ഗോപി(58), ഭാര്യ ഇന്ദിര(54), മകൻ രഞ്ജേഷ്(34) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ ആസിഡ് കുടിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്. മറ്റൊരു മകനായ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ഇവർ ബന്ധുവീടുകളില്‍ പോകുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്തതായി അയല്‍വാസികള്‍ പറഞ്ഞു. പുലർച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോണ്‍ കോളിലാണ് വിവരമറിയുന്നത്. ഫോണ്‍ വിളിച്ചത് രഞ്ജേഷാണെന്ന് കരുതുന്നു. […]

Latest

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; ചുമത്തിയത് സ്ത്രീകളെ ശല്യം ചെയ്‌തെന്ന വകുപ്പുകള്‍

ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി കേസെടുക്കാൻ നിർദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പുറത്ത് വന്ന സംഭാഷണങ്ങളില്‍ രാഹുല്‍ വധഭീഷണി അടക്കം മുഴക്കിയത് ഗൗരവമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്രസമ്മേളനത്തല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മേധാവി കേസെടുക്കാൻ നിർദേശം നല്‍കിയത്. ആരോപണങ്ങളും വെളിപ്പെടുത്തലുകളും രാഹുലിനെതിരെ ഉണ്ടായിരുന്നെങ്കിലും […]

Latest

താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ല; ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ തുടരുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കംചെയ്യുന്ന പ്രവര്‍ത്തികള്‍ തുടരുകയാണ്. നിലവില്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍ വഴി ആണ് വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത്. മണ്ണും കല്ലും ചുരത്തിലേക്ക് പതിച്ച്‌ ചുരത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിട്ട് ഏകദേശം 22 മണിക്കൂര്‍ പിന്നിടുകയാണ്. വലിയ ഗതാഗതകുരുക്കാണ് ചുരത്തിന്റെ ഇരുഭാഗങ്ങളിലും അനുഭവപ്പെടുന്നത്. ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ആദ്യം അറിയിച്ചത്. ഇന്നലെ വൈകുന്നേരം 6.45 നാണ് കല്ലും മണ്ണും ചുരത്തിലേക്ക് പതിച്ചത്. മണ്ണ് ചുരത്തില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കിലും […]

Latest Tech

ഇന്ത്യൻ കമ്ബനികളുടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍; വൻ മുന്നേറ്റം, വീഡിയോ പുറത്ത്

ഇന്ത്യയിലെ സ്വകാര്യ കമ്ബനികള്‍ വികസിപ്പിച്ച ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച്‌ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ്. ബെംഗളൂരു ആസ്ഥാനമായുള്ള പിക്സല്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ് എന്നീ കമ്ബനികള്‍ വികസിപ്പിച്ച ഉപഗ്രഹങ്ങളെയാണ് ബുധനാഴ്ച വിജയകരമായി വിക്ഷേപിച്ചത്. ഇതിന്റെ അമ്ബരപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പിക്സല്‍ പുറത്തുവിട്ടിട്ടുണ്ട്. ഫ്ളോറിഡയിലെ കേപ് കനാവറലില്‍ നിന്നായിരുന്നു വിക്ഷേപണം.ആഗോള ബഹിരാകാശ സമ്ബദ്വ്യവസ്ഥയില്‍ ഇന്ത്യൻ സ്റ്റാർട്ടപ്പുകള്‍ക്ക് വൻ മുന്നേറ്റം നല്‍കുന്നതാണ് വിക്ഷേപണം. പിക്സല്‍ വികസിപ്പിച്ച മൂന്ന് ഫയർഫ്ളൈ ഉപഗ്രഹങ്ങള്‍ ഇന്ന് ഭ്രമണപഥത്തില്‍ എത്തിച്ചവയില്‍ ഉള്‍പ്പെടുന്നു. കൃത്യമായ […]

Latest

108 ആംബുലൻസ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷൻ തട്ടിപ്പ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയില്‍ 250 കോടിയില്‍പരം രൂപയുടെ കമ്മിഷൻ തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. 2019-24 കാലഘട്ടത്തില്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് അഞ്ചു വർഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്ബനിക്കു നല്‍കിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു 316 ആക്കി. എന്നാല്‍, ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് […]

Health Latest

‘ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി’; ചികിത്സാപിഴവെന്ന് ആരോപണം

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സർജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന് കാട്ടാക്കട സ്വദേശിയായ യുവതി ആരോപിച്ചു. 50 സെന്റിമീറ്റർ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതി പറയുന്നത്. കഫക്കെട്ട് വന്നപ്പോള്‍ എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ശാസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒഴിഞ്ഞു മാറുകയാണെന്നും ആരോപണമുണ്ട്. ട്യൂബ് […]

Latest

റസ്റ്ററന്റ് ഒലിച്ചുപോയി, ഒരു ചുമര്‍ മാത്രം ബാക്കി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മണാലിയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തില്‍ വൻ നാശനഷ്ടം. ഒട്ടേറെ കെട്ടിടങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയി.ബിയാസ് നദി കരകവിഞ്ഞൊഴുകി. മണാലി-ലേ ഹൈവേ പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം ഭാഗികമായി ഒലിച്ചുപോയ ഒരു റസ്റ്റോറന്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിയാസ് നദിക്ക് സമീപത്തുള്ള ഷേർ-ഇ-പഞ്ചാബ് റസ്റ്റോറന്റാണ് പ്രളയത്തില്‍ ഒലിച്ചുപോയത്. കെട്ടിടത്തിന്റെ മുൻവശത്തെ ഒരു ചുമർ മാത്രമാണ് അവശേഷിക്കുന്നത്. സഞ്ചാരികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട റസ്റ്ററന്റ് കൂടിയാണിത്. പ്രളയത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ചൊവ്വാഴ്ച പലയിടത്തും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം […]

Latest

എഐ ക്യാമറ അഴിമതി ആരോപണം; ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഡി സതീശന്‍റേയും ചെന്നിത്തലയുടേയും ഹര്‍ജി തള്ളി

കൊച്ചി: സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ ക്രമക്കേട് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. എഐ ക്യാമറ അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്. കരാറില്‍ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹർജിക്കാർ നല്‍കിയിട്ടില്ലെന്ന […]

Latest

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കിയെന്ന് പ്രതികരണം

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്‌ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഭൂമി പതിച്ച്‌ കിട്ടിയവരില്‍ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ ചട്ടങ്ങളുണ്ടാക്കി. […]

Commerce Latest

ബ്ലേഡല്ല, കൊടുവാള്‍… ആറര ലക്ഷം രൂപയ്ക്ക് പലിശ 17 ലക്ഷം, എന്നിട്ടും മതിയായില്ല, വാഹനവും പിടിച്ചുവച്ചു; യുവാവ് അറസ്റ്റില്‍

അമിത പലിശയീടാക്കി പണം കടം നല്‍കുകയും ഇരട്ടിയോളം തിരിച്ചടച്ചിട്ടും ഭീഷണിപ്പെടുത്തി വാഹനം ഈടായി പിടിച്ചെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കെ‍ാറ്റാമം മേലെക്കോണം സ്വദേശി ഹരൻ (30) ആണ് പിടിയിലായത്. ഹരനില്‍ നിന്നു പണം കടം വാങ്ങിയ മരിയാപുരം സ്വദേശി വിശാഖ്‌ വിജയന്റെ പിതാവ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടർന്നാണ് പാറശാല പെ‍ാലീസിൻ്റെ നടപടി. നൂറു രൂപയ്ക്കു പത്തു രൂപ നിരക്കില്‍ ഹരനില്‍ നിന്നും ഒന്നര വർഷം മുൻപ് വിശാഖ് ആറരലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. പല തവണയായി […]

Crime Latest

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി വിമർശിച്ചു. സിബിഐയുടെ അന്വേഷണത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. ഒന്നാം പ്രതിയുടെ വധശിക്ഷയും കോടതി റദ്ദാക്കി. ഒരു കോടതിക്കും ഹൃദയമില്ലെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മ പ്രതികരിച്ചു. ‘ഞാൻ ഇനി എന്ത് ചെയ്യണമെന്ന് നിങ്ങള്‍ പറഞ്ഞ് തരൂ. ഇത്രയും കുറ്റം ചെയ്തിട്ട് കുറ്റമില്ലെന്ന് പറയുന്നു. പ്രതികള്‍ എന്ത് കളിയാണ് കളിച്ചതെന്ന് അറിയില്ല. ഇതിന് […]

Latest

നായയുടെ കടിയേറ്റത് 7 മാസംമുൻപ്; ആശുപത്രിയില്‍ അക്രമാസക്തനായതോടെ വാര്‍ഡിലാക്കി വാതിലടച്ചു, പിന്നാലെ മരണം

ഏഴുമാസംമുൻപ് തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചു. പെരുങ്കുളം നെടിയവിള പുത്തൻവീട്ടില്‍ ബിജു(52)വാണ് മരിച്ചത്. ബിജുവിന് ഏഴുമാസംമുൻപ് തെരുവുനായയുടെ കടിയേറ്റിരുന്നതായും പേവിഷപ്രതിരോധ കുത്തിവെപ്പ് ഒരുഡോസ് എടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞദിവസം രാവിലെ പത്തരയോടെയാണ്, ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്നു കരുതി ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. ആദ്യം പൂവറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. അലർജിപരിശോധനാ കുത്തിവെപ്പ് നല്‍കി കുറച്ചുകഴിഞ്ഞപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്. അക്രമാസക്തനായ ബിജുവിനെ ജീവനക്കാർ നിയന്ത്രിച്ച്‌ അത്യാഹിത വിഭാഗത്തിലെ വാർഡുകളിലൊന്നിലാക്കി വാതിലടച്ചു ഇദ്ദേഹത്തെ […]

Latest

വിവാഹമോചന കേസ്: വരുമാനവും സമ്ബാദ്യവുമുള്ള ഭാര്യക്ക് ഇടക്കാല ജീവനാംശം നല്‍കേണ്ടതില്ലെന്ന് കോടതി

നല്ലവരുമാനവും സമ്ബാദ്യവുമുള്ള ഭാര്യക്ക് വിവാഹമോചനക്കേസ് നടക്കുമ്ബോള്‍ ഭർത്താവ് ഇടക്കാല ജീവനാംശം നല്‍കേണ്ടകാര്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജീവിതപങ്കാളിക്ക് സാമാന്യം നല്ലരീതിയില്‍ ജീവിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഹിന്ദുവിവാഹനിയമത്തില്‍ ജീവനാംശം നല്‍കാനുള്ള വകുപ്പ് ഉള്‍പ്പെടുത്തിയതെന്ന് ജസ്റ്റിസ് പി.ബി. ബാലാജി ചൂണ്ടിക്കാണിച്ചു. വിവാഹമോചനക്കേസില്‍ തീർപ്പുണ്ടാകുംവരെ ഭാര്യക്കും പ്രായപൂർത്തിയായിട്ടില്ലാത്ത മകനും മാസം 30,000 രൂപവീതം ജീവനാംശം നല്‍കണമെന്ന കുടുംബക്കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഒരു കമ്ബനിയുടെ ഡയറക്ടറായ ഭാര്യക്ക് നല്ല തുക ഡിവിഡൻഡ് ലഭിക്കുന്നുണ്ടെന്നും അവരുടെപേരില്‍ ധാരാളം വസ്തുവകകളുണ്ടെന്നും കാണിച്ചാണ് ഭർത്താവ് […]

Latest Travel

കേന്ദ്രതീരുമാനം സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചു; പഴയവാഹനങ്ങളുടെ രജിസ്ട്രേഷന് ഉയര്‍ന്ന ഫീസ് ഈടാക്കിത്തുടങ്ങി

പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാൻ 12 ഇരട്ടിയോളം ഫീസ് വർധിപ്പിച്ച കേന്ദ്രതീരുമാനം സംസ്ഥാനസർക്കാർ അംഗീകരിച്ചു.800 രൂപയ്ക്ക് പകരം 10,000 രൂപ ഈടാക്കാൻ സോഫ്റ്റ്വേറില്‍ ക്രമീകരണം ഏർപ്പെടുത്തി. ഉയർന്ന ഫീസെന്നത് കേന്ദ്രതീരുമാനമാണെങ്കിലും നേട്ടം സംസ്ഥാന സർക്കാരിനാണ്. വർധിച്ച തുക സംസ്ഥാനസർക്കാരിന് ലഭിക്കും. കഴിഞ്ഞ ബജറ്റില്‍ സംസ്ഥാനസർക്കാർ പഴയവാഹനങ്ങളുടെ നികുതി 50 ശതമാനം കൂട്ടിയിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ ഫീസ് വർധനയും. ഇതോടെ പഴയകാറുകള്‍ അറ്റകുറ്റപ്പണിതീർത്ത് രജിസ്ട്രേഷൻ പുതുക്കാൻ വാഹനവിലയെക്കാള്‍ ചെലവിടേണ്ടിവരും. ഫീസ് വർധന ചെറുകാറുകളുടെ സെക്കൻഡ്ഹാൻഡ് വിപണിയെയും പ്രതികൂലമായി ബാധിച്ചു. പഴയജീപ്പുകള്‍ […]

Food Latest

‘ജനസാന്ദ്രത കൂടുന്ന ഒരു ഭാവിയാണ് മുന്നില്‍’; കര്‍ഷകരും കാര്‍ഷിക മേഖലയും സമൂഹത്തിന്‍റെ നട്ടെല്ലെന്ന് പൃഥ്വിരാജ്

രാഷ്ട്രീയവും സിനിമയുമെല്ലാം വാർത്തകളില്‍ നിറയുന്ന ഈ കാലഘട്ടത്തില്‍, കർഷകരെയും കാർഷിക മേഖലയെയും കേന്ദ്രീകരിച്ച്‌ മണ്ഡലത്തില്‍ ഇത്തരം ഒരു മേള സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്ന് ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരൻ. ചാക്കോളാസ് പവലിയനില്‍ ആരംഭിച്ച കളമശ്ശേരി കാർഷിക കോത്സവത്തിന്‍റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും സാമൂഹികവും സാമ്ബത്തികവുമായ ഘടനയുടെ നാഴികക്കല്ല് കർഷകരും കാർഷിക വൃത്തിയുമാണ്. കാർഷിക മേളകള്‍ ഒരു ഓർമ്മപ്പെടുത്തല്‍ കൂടിയാണ്. കൃഷിക്ക് അനുയോജ്യമായ ഭൂമി കുറഞ്ഞു വരികയും ജനസാന്ദ്രത കൂടുകയും ചെയ്യുന്ന ഒരു ഭാവിയിലേക്കാണ് […]

Business Latest

ട്രംപ് ഭരണകൂടത്തിന്‍റെ വിരട്ടലിന് മുന്നില്‍ വഴങ്ങില്ല, ഉറച്ച തീരുമാനവുമായി ഇന്ത്യ; പ്രതികാര തീരുവ ആലോചനയില്‍, റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും

അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ പ്രാബല്യത്തിലാകാൻ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോയും ഇന്ത്യ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ്. അമേരിക്കയുടെ വിരട്ടലിന് വഴങ്ങില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്ന് ഇന്ത്യ ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് കൊണ്ടാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി. അധിക തീരുവ ബാധിക്കാനിടയുള്ള മേഖലകള്‍ക്ക് പാക്കേജ് ആലോചിക്കുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം […]

Latest

6,32,910 സൗജന്യ ഓണക്കിറ്റുകള്‍, ഉപ്പ് തൊട്ട് പഞ്ചസാര വരെ; ഇന്ന് മുതല്‍ റേഷൻ കടകളിലെത്തി വാങ്ങാം, കൂടെ സ്പെഷ്യല്‍ അരിയും

സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് പദ്ധതി പ്രകാരം 6,32,910 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. ഓണത്തോടനുബന്ധിച്ച്‌ കേരള സർക്കാർ എ എ വൈ റേഷൻ കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മില്‍മ നെയ്യ്, ഗോള്‍ഡ് ടീ, പായസം […]

Latest

താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച്‌ വിടുന്നു

താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്ബ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു. കല്പറ്റയില്‍ നിന്നും ഫയർ ഫോഴ്സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണമെന്ന് പോലീസ് അറിയിച്ചു

Latest

താമരശ്ശേരി ലഹരിവേട്ട: പിടിയിലായത് യുവാക്കളെ ലഹരിക്ക്‌ അടിമകളാക്കി വിതരണക്കാരാക്കുന്ന സംഘം

കോഴിക്കോട്: താമരശ്ശേരിയില്‍ 55 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായവർ നാളുകളായി പോലീസിന്റെ നിരീക്ഷണ വലയത്തില്‍ ഉണ്ടായിരുന്നവർ. താമരശ്ശേരി അമ്ബായത്തോട് മലയില്‍ അല്‍ഷാജ് (29), താമരശേരി ചുടലമുക്ക് അരേറ്റും ചാലില്‍ ബാസിത് (30) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാൻഡിന് സമീപം താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ് കുമാറും സംഘവും പിടികൂടിയത്. കോഴിക്കോട് റൂറല്‍ എസ് പി. കെ.ഇ. ബൈജുവിന്റെ കീഴിലാണ് അന്വേഷണ സംഘം പ്രവർത്തിച്ചിരുന്നത്. പിടികൂടിയ ലഹരിക്ക് ഒന്നര ലക്ഷം രൂപ വില വരും. […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.