നഗ്നചിത്രങ്ങള്‍ കാണുന്നതും എടുക്കുന്നതും പങ്കിടുന്നതും തടയും; കുട്ടികള്‍ക്കായി പ്രത്യേക സ്മാര്‍ട്ട് ഫോണ്‍
കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു സ്മാർട്ട് ഫോണ്‍. നഗ്നചിത്രങ്ങള്‍ കാണുന്നതും പങ്കിടുന്നതും എടുക്കുന്നതും ഈ മൊബൈല്‍ ഓട്ടോമാറ്റിക്കലി ബ്ലോക്ക് ചെയ്യും. കുട്ടികള്‍ വളരുമ്ബോള്‍ രക്ഷിതാക്കളുടെ അംഗീകാരം ലഭിക്കുന്നതിന് അനുസരിച്ച് ഫോണിലെ പുതിയ ഫീച്ചറുകള്‍ അണ്‍ലോക്ക് ചെയ്യാനുമാവും. അഡ്വാൻസ്ഡ് എഐ ടെക്നോളജി ഉപയോഗിച്ചാണ് എച്ച്.എം.ഡി ഫ്യൂസ് എന്ന ഈ ഫോണ്‍ പ്രവർത്തിക്കുന്നത്. നോക്കിയാ ഫോണുകള്‍ നിർമ്മിക്കുന്നതില്‍ പ്രശസ്തനായ ഫിന്നിഷ് ടെക് കമ്ബനിയായ ഹ്യൂമൻ മൊബൈല്‍ ഡിവൈസസ് ആണ് എച്ച്.എം.ഡി ഫ്യൂസ് വികസിപ്പിച്ചത്. ഫോണിലെ പ്രധാനപ്പെട്ട ഒരു ടൂളാണ് […]









