whatsapp chat
Call now
Latest

AI യെ കാണിക്കാൻ രണ്ടായിരത്തിലേറെ അശ്ലീല സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു; മെറ്റയ്‌ക്കെതിരെ കേസ്

ഫേസ്ബുക്,ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനവും മുൻനിര എഐ കമ്ബനിയുമായ മെറ്റയ്ക്കെതിരെ പുതിയ കേസ്.അഡള്‍ട്ട് സിനിമാ നിർമാണ കമ്ബനികളായ സ്ട്രൈക്ക് 3 ഹോള്‍ഡിങ്സ്, കൗണ്ടർലൈഫ് മീഡിയ എന്നിവരാണ് മെറ്റയ്ക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് മോഡലുകളെ പരിശീലിപ്പിക്കാൻ പകർപ്പാവകാശമുള്ള 2000 ല്‍ ഏറെ അശ്ലീല സിനിമകള്‍ മെറ്റ അനുവാദമില്ലാതെയും ക്രിയേറ്റർമാർക്ക് പണം നല്‍കാതേയും ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് ആരോപണം.

2018 മുതല്‍ മെറ്റ അറിഞ്ഞുകൊണ്ടുതന്നെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. സബ്ബ്സ്ക്രിപ്ഷനോ മറ്റ് പണമിടപാടുകളോ ഇല്ലാതെ 2396 സിനിമകള്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും കമ്ബനികള്‍ ആരോപിക്കുന്നു. ബിറ്റ് ടൊറന്റ് പോലുള്ള സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.

മെറ്റ മൂവി ജെൻ, ലാമ ഉള്‍പ്പടെ മെറ്റയുടെ വീഡിയോ അധിഷ്ടിത എഐ ഉത്പന്നങ്ങളെ പരിശീലിപ്പിക്കുന്നതിന് അനുവാദമില്ലാതെ ഡൗണ്‍ലോഡ് ചെയ്ത സിനിമകള്‍ ഉപയോഗിച്ചുവെന്നാണ് പരാതിയുടെ കാതല്‍. അതിവേഗം ഇവ ഡൗണ്‍ലോഡ് ചെയ്യാനാവുന്ന ബിറ്റ് ടൊറന്റ് സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിച്ചുവെന്നും. ഇതുവഴി നിയമപരമായ വഴിയിലൂടെ ലഭിക്കുന്നതിനേക്കാള്‍ ഉള്ളടക്കങ്ങള്‍ ഇതുവഴി മെറ്റയ്ക്ക് ലഭിച്ചുവെന്നും കമ്ബനികള്‍ പരാതിയില്‍ ആരോപിച്ചു. ടൊറന്റ് സംവിധാനങ്ങള്‍ അതിവേഗ ഡൗണ്‍ലോഡിങ് സാധ്യമാക്കുന്നിന് സീഡിങ് പ്രക്രിയ നടത്തുന്നതിനാല്‍. ഈ ഡൗണ്‍ലോഡ് ചെയ്ത ഉള്ളടക്കങ്ങള്‍ വീണ്ടും പ്രചരിക്കുന്നതിനും മെറ്റ കാരണമായി.

ഇരു കമ്ബനികളും ചേർന്ന് 36 കോടി ഡോളറാണ് നഷ്ടപരിഹാരമായി മെറ്റയില്‍ നിന്ന് ആവശ്യപ്പെടുന്നത്. വിഷയത്തില്‍ മെറ്റ പരസ്യപ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.