വിവാദ ബില്ലവതരിപ്പിച്ച് അമിത് ഷാ, കീറിയെറിഞ്ഞ് പ്രതിപക്ഷം; ലോക്സഭയില്‍ അതിനാടകീയ രംഗങ്ങള്‍
അഞ്ചുവർഷമോ അതില്‍കൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി, 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയിയില്‍.ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലവതരണത്തിന് പിന്നാലെ അതിനാടകീയ രംഗങ്ങള്‍ക്കാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്. ബില്ല് അമിത് ഷായ്ക്ക് നേരെ കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. ഈ ബില്ല് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള […]









