whatsapp chat
Call now
Crime Latest

എബിവിപിയുടെ പരിപാടിക്ക് പങ്കെടുത്തില്ല; ധനുവച്ചപുരം കോളേജില്‍ വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദനം, 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം ധനുവച്ചപുരം കോളേജിലുണ്ടായ സംഘർഷത്തില്‍ 6 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.

സംഘർഷത്തില്‍ ഡിഗ്രി ഫൈനല്‍ വിദ്യാർത്ഥിയായ ദേവചിത്തിനെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദിച്ച സംഭവം പുറത്തുവന്നിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി നെയ്യാറ്റിൻകര നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 15 വിദ്യാർത്ഥികള്‍ ചേർന്ന് മർദ്ദിച്ചതായാണ് പരാതി. വിദ്യാത്ഥിയെ മാരക ആയുധം കൊണ്ട് മർദിച്ച പാടുകളും ശരീരത്തിലുണ്ട്. അതേസമയം, എബിവിപിയുടെ പരിപാടിക്ക് പങ്കെടുക്കാത്തതാണ് മർദ്ദനത്തിന് കാരണമെന്ന് വിദ്യാർത്ഥി പറയുന്നു. നെയ്യാറ്റിൻകര സ്റ്റേഷനിലെ എഎസ്‌ഐ ഹരീഷിൻ്റെ മകനാണ് ദേവചിത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.