whatsapp chat
Call now
Latest Tech

ലോകത്തിലെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റ്, ഇന്ത്യയില്‍ വലിയ ലക്ഷ്യങ്ങളുമായി ഓപ്പണ്‍ എഐ നേരിട്ട് എത്തുന്നു! ആദ്യ ഓഫീസ് തുറക്കാൻ തീരുമാനം

ചാറ്റ്‌ ജി പി ടി വികസിപ്പിച്ച ഓപ്പണ്‍ എ ഐ ഇന്ത്യയില്‍ ആദ്യ ഓഫീസ് തുറക്കുന്നു. വരും മാസങ്ങളില്‍ ദില്ലിയില്‍ കോർപ്പറേറ്റ് ഓഫീസ് ആരംഭിക്കുമെന്ന് കമ്ബനി പ്രഖ്യാപിച്ചു. നിലവില്‍ ഇന്ത്യയില്‍ ഒരു ജീവനക്കാരി മാത്രമാണ് ഓപ്പണ്‍ എ ഐക്ക് ഉള്ളത്. പബ്ലിക് പോളിസി, പാർട്ണർഷിപ്പ് എന്നിവ കൈകാര്യം ചെയ്യുന്ന പ്രഗ്യ മിശ്രയാണ് ഇന്ത്യയിലെ ഏക ജീവനക്കാരി. ഇന്ത്യയിലെ ഓഫീസ് തുറക്കുന്നതിന്‍റെ ഭാഗമായി മൂന്ന് തസ്തികകളിലേക്ക് കമ്ബനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെയില്‍സ് വിഭാഗത്തിലാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്ന് ഓപ്പണ്‍ […]

Latest

കൊല്ലത്ത് ലോഡ് ഇറക്കുന്നതില്‍ തര്‍ക്കം, ഒറ്റയ്ക്ക് ലോഡ് ഇറക്കി എസ്‌ഐയുടെ ഭാര്യ, ലോഡ് ഇറക്കി തീരും വരെ കാത്തുനിന്ന് സിഐടിയു

ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് എസ്‌ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡ് ഇറക്കി. വീട്ടുടമയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപികയുമായ തച്ചോണം പ്രിയ നിവാസില്‍ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തില്‍ നിന്നു ഭാരമുള്ള 150 തറയോടുകള്‍ ഇറക്കിയത്. വീട് നിർമാണത്തിന് കൊണ്ടു വന്ന തറയോടുകള്‍ ഇറക്കുന്നതിന് സമീപത്തെ സിഐടിയു തൊഴിലാളികള്‍ അമിത കൂലി ചോദിച്ചെന്ന് പ്രിയ പ്രതികരിക്കുന്നത്. തച്ചോണം മുസ്‌ലിം പള്ളിക്ക് സമീപത്തു നിന്നു കിളിമാന്നൂർ റോഡിലാണ് പ്രിയ […]

Health Latest

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 47കാരന് രോഗബാധ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലുള്ള 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ചേലമ്ബ്ര സ്വദേശിയായ 47കാരൻ കഴിഞ്ഞ ഇരുപത് ദിവസമായി പനി ബാധിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ നടത്തിയ സ്രവ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഒരു മാസം മുമ്ബ് കണ്ണൂരില്‍ ജോലി ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാര്‍ഡുകളില്‍ ക്ലോറിനേഷൻ നടത്തി. കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച […]

Crime Latest

വീട്ടുമുറ്റത്ത് അച്ഛൻ മരിച്ചനിലയില്‍, മൃതദേഹം കണ്ടവര്‍ക്ക് സംശയം; മകൻ കസ്റ്റഡിയില്‍

നല്ലേപ്പിള്ളി വാളറയില്‍ അമ്ബത്തെട്ടുകാരനെ വീട്ടുമുറ്റത്ത് വീണു മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തുനല്ലേപ്പിള്ളി, വാളറ തോട്ടത്തുക്കളം സി. രാമൻകുട്ടിയാണ് (58) മരിച്ചത്. മകൻ ആദർശിനെയാണ് (26) പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് രാമൻകുട്ടി വീട്ടുമുറ്റത്ത് വീണു കിടക്കുന്നതായി ആദർശ് സമീപവാസികളെ അറിയിച്ചത്. സമീപവാസിയുടെ സഹായത്തോടെ ഇയാളെ വീട്ടിലെ കട്ടിലില്‍ കൊണ്ടുകിടത്തി. തുടർന്ന്, അച്ഛൻ മരിച്ചതായി ആദർശ് ബന്ധുക്കളെ വിളിച്ചറിയിച്ചു. വീട്ടിലെത്തി മൃതദേഹം കണ്ടവരില്‍ ചിലർക്ക് സംശയം തോന്നിയതിനെത്തുടർന്ന് വ്യാഴാഴ്ച 10 മണിക്ക് കൊഴിഞ്ഞാമ്ബാറ […]

Latest Lifestyle

കേരളത്തിലെ സാധാരണക്കാരുടെ കടം കൂടുന്നു; പ്രധാന കാരണങ്ങള്‍ ഇവയെല്ലാമാണ്

പണം എത്ര ചെലവാക്കേണ്ടി വന്നാലും അന്തസ്സ് വിട്ടൊരു കളിക്ക് മലയാളിയെ കിട്ടില്ല. അതിപ്പോ കടം വാങ്ങിയാണെങ്കിലും കാര്യം നടത്തുകയെന്നതാണ് ഭൂരിഭാഗം ആളുകളുടേയും ശീലം.അടുത്തിടെ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച്‌ കേരളത്തില്‍ സാധാരണക്കാരുടെ കടം പെരുകുകയാണ്. ഒരാളുടെ ശമ്ബളം കൊണ്ട് ഒരു കുടുംബം കഴിഞ്ഞിരുന്ന പഴയകാലമൊക്കെ മാറി. ഇന്ന് ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍പ്പോലും കടബാദ്ധ്യത ഒഴിവാക്കാന്‍ പെടാപ്പാടുപെടുകയാണ് മിക്ക സാധാരണ കുടുംബങ്ങളും. എന്തുകൊണ്ടായിരിക്കും മലയാളിയുടെ കടം പെരുകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മാന്യമായ ശമ്ബളം ലഭിച്ചാല്‍ പോലും മാസം പകുതി […]

Education Latest

സ്കൂള്‍ കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്ത, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കി, ആഘോഷ ദിവസങ്ങളില്‍ വര്‍ണവസ്ത്രം ധരിക്കാം

സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് സന്തോഷ വാർത്ത. ഇനി മുതല്‍ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങള്‍ സ്കൂളില്‍ ആഘോഷിക്കുമ്ബോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിർബന്ധമില്ല. ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്കൂളില്‍ ആഘോഷിക്കുമ്ബോള്‍ കുട്ടികള്‍ക്ക് വർണ വസ്ത്രങ്ങള്‍ ധരിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആഘോഷ പരിപാടികള്‍ നടക്കുമ്ബോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് […]

Latest

കണ്ണില്ലാത്ത ക്രൂരത! പാലക്കാട് ആദിവാസിയെ ആറു ദിവസം ഹോം സ്റ്റേയിലെ മുറിയില്‍ അടച്ചിട്ടു, പട്ടിണിക്കിട്ട് ക്രൂരമര്‍ദനം

പാലക്കാട് മുതലമടയില്‍ ആദിവാസി മധ്യവയസ്കനെ മുറിയില്‍ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി.മുതലമട മൂചക്കുണ്ട് ചമ്ബക്കുഴിയില്‍ താമസിക്കുന്ന വെള്ളയൻ (54) എന്ന ആദിവാസി മധ്യവയസ്കനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയില്‍ ഫാംസ്റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി. പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ടുവെന്ന് പരാതി. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്ബർ കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കൂലി പണിയെടുത്ത് […]

Commerce Latest

കേന്ദ്രത്തിന്റെ ജിഎസ്ടി പരിഷ്‌കരണം അംഗീകരിച്ച്‌ മന്ത്രിതലസമിതി; കേരളത്തിന് പ്രതിവര്‍ഷം നഷ്ടം 9000 കോടി

ചരക്ക്-സേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ പരിഷ്കരിക്കാനുള്ള കേന്ദ്രസർക്കാർ നിർദേശം തത്ത്വത്തില്‍ അംഗീകരിച്ച്‌ നിരക്ക് ഏകീകരണത്തിനുള്ള മന്ത്രിതലസമിതി.ഇനി ജിഎസ്ടി കൗണ്‍സിലിന് മുന്നിലെത്തും. എല്ലാ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഒക്ടോബർ ആദ്യത്തോടെ കൗണ്‍സില്‍ യോഗമുണ്ടായേക്കുമെന്നാണ് സൂചന. നിലവിലെ 5, 12, 18, 28 ശതമാനം എന്നീ നാല് ജിഎസ്ടി നിരക്കുകളെ 5, 18 നിരക്കുകള്‍ക്ക് കീഴിലാക്കാനാണ് കേന്ദ്രനിർദേശം. പുകയില, ആഡംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം സ്ലാബുമുണ്ടാകും. കേന്ദ്രനിർദേശം അംഗീകരിക്കാൻ തീരുമാനിച്ചതായി മന്ത്രിതലസമിതി കണ്‍വീനറായ ബിഹാർ ഉപമുഖ്യമന്ത്രി […]

Latest

വയനാട്ടില്‍ വാഗ്ദാനം യാഥാര്‍ഥ്യമാക്കി കര്‍ണാടക; 100 കുടുംബങ്ങളുടെ പുനരധിവാസത്തിന് 10 കോടി അനുവദിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കർണാടകയുടെ കൈത്താങ്ങ്. നൂറുകുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് പത്തുകോടി രൂപ സർക്കാർ അനുവദിച്ചു.സംസ്ഥാനത്തിന്റെ ദുരന്ത മാനേജ്മെന്റ് ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. തുക കേരള സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. കഴിഞ്ഞ വർഷം ജൂലായില്‍ വയനാട്ടില്‍ ദുരന്തമുണ്ടായയുടൻ നൂറുവീട് കർണാടക സർക്കാർ വാഗ്ദാനംചെയ്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. സർക്കാരിന്റെ സപ്ലിമെന്ററി ബജറ്റില്‍ ഉള്‍പ്പെടുത്തിയാണിത്. ഇതുള്‍പ്പെടെയുള്ള ചെലവുകളുടെ കണക്ക് നിയമസഭയുടെ മേശപ്പുറത്തുവെച്ചു. പണം അനുവദിച്ചതിനെ രൂക്ഷമായി വിമർശിച്ച്‌ ബിജെപി രംഗത്തുവന്നു. പ്രിയങ്കാഗാന്ധിയുടെ […]

Crime Latest

ഇസ്റ്റഗ്രാംവഴി പരിചയം, 17-കാരിയെ വീട്ടിലെത്തിച്ച്‌ കൂട്ടബലാത്സംഗം; കോഴിക്കോട്ട് നാലുപേര്‍ അറസ്റ്റില്‍

പേരാമ്ബ്രയിലെ 17-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലുപേർ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തല്‍ മിഥുൻ ദാസ് (19), വേളം പെരുമ്ബാട്ട് മീത്തല്‍ സി കെ ആദർശ് (22) എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്.അഭിഷേക് മൂന്നാംതവണയാണ് പോസ്കോ കേസില്‍ പ്രതിയാകുന്നത്. പ്രതികളില്‍ ഒരാളായ അഭിഷേക് ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ കായണ്ണയുള്ള വീട്ടില്‍ എത്തിച്ചത്. ഈവർഷം ഏപ്രില്‍ മാസത്തിലാണ് അഭിഷേകമായി യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. മിഥുൻ ദാസിന്റെ കായണ്ണയിലെ വീട്ടില്‍വെച്ചാണ് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.