whatsapp chat
Call now
Latest

മന്ത്രിസ്ഥാനത്തിനായി വടംവലി: കോഴിക്കോടിന് ഇക്കുറി മന്ത്രിപദവിയുണ്ടാകുമോ? സാധ്യതകൾ ഇങ്ങനെ

കോഴിക്കോട്‌: ചരിത്രത്തിലാദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിജയം തൂത്തുവാരിയ കോൺഗ്രസിനും ഘടക കക്ഷികൾക്കും മന്ത്രിസ്ഥാന സാധ്യത സംബന്ധിച്ച് ആശങ്ക. 13 സീറ്റിൽ 12 സീറ്റും നേടിയപ്പോൾ ജില്ലയിലെ കോൺഗ്രസിനും ഘടകകക്ഷികൾക്കും മന്ത്രിപദ പ്രതീക്ഷിയുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ മറിമായത്തോടെ ജില്ലക്ക് മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന് തീർത്തുപറയാനാവാത്ത അവസ്ഥയാണ്. മുഖ്യമന്ത്രി പദം നഷ്ടമായതോടെ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കൂടുതൽ വിലപേശൽ ഉയർത്തിയതോടെ പഴയ സാഹചര്യങ്ങളും സാധ്യതകളും മാറിയതാണ് തിരിച്ചടിയായത്. ജില്ലയിൽ നിന്നുള്ള കോൺഗ്രസിലെ യുവനേതാക്കളായ അഡ്വ.കെ. ജയന്തും അഡ്വ. പ്രവീൺകുമാറും വിദ്യ […]

Accident dead Latest

കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്. ​ഗർഭിണിയായിരുന്ന സോനയെ​ ആശുപത്രിയിൽ കാണിച്ച് തിരികെ വരുന്നതിനിടയിലാണ് കാറിന് തീപ്പിടിച്ചത്. ചെറുവണ്ണൂരിലെ കക്കറമുക്കിലാണ് സംഭവം. തീ ഉയർന്നതോടെ കാർ ഓടിച്ചിരുന്ന ലാലു ഡോർ തുറന്ന് പുറത്തേക്ക് ചാടിയിരുന്നു. സോന പിൻസീറ്റിലായിരുന്നു ഇരുന്നത്. ഡോർ ലോക്കായതിനാൽ യുവതിയെ പുറത്തേക്ക് ഇറക്കാനായില്ല. ഫയർഫോഴ്സ് എത്തുമ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെ പുറത്തെടുത്തത്. മൃതദേഹം കല്ലോട് ​ഗവ. ആശുപത്രിയിലേക്ക് മാറ്റി. […]

Latest

തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല’; പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നതിൽ CPIM ൽ വിമർശനം

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വിമര്‍ശനം. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം തെറ്റെന്നാണ് വിമര്‍ശനം. പാര്‍ട്ടിക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിഗണന ലഭിച്ചിരുന്നില്ല. പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയെ അല്ല, കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുന്നില്ല. തോറ്റിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം ശരിയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍ മന്ത്രികൂടിയായ വീണാ […]

Crime Latest

ട്വിഷയുടെ ശരീരത്തില്‍ മുറിവുകള്‍, ഫോണ്‍ കട്ടായി മരണം സ്വാഭാവികമല്ല’; പരാതിയുമായി കുടുംബം

ലഖ്‌നൗ: 33കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം. യുപി നോയി സ്വദേശി ട്വിഷ ശര്‍മ്മയുടെ മരണം അസ്വാഭാവികമെന്ന് ആരോപിച്ചാണ് കുടുംബം പൊലീസിനെ സമീപിച്ചത്. അഞ്ച് മാസം മുമ്പാണ് ട്വിഷയുടെ വിവാഹം നടന്നത്. ഭോപ്പാലിലെ അഭിഭാഷകനായ സമര്‍ത്ഥ് സിംഗുമായായിരുന്നു വിവാഹം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിക്ക് ട്വിഷ അമ്മയെ ഫോണില്‍ വിളിച്ച് ഭര്‍തൃവീട്ടുകാരുടെ ക്രൂര പീഡനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. പെട്ടെന്ന് സമര്‍ത്ഥ് റൂമിലേക്ക് വരികയും പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. പിന്നീട് ട്വിഷയെ വിളിച്ചിട്ട് […]

Uncategorized

പെരുവയലിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി

വി.ഡി. സതീശന് അഭിവാദ്യം: പെരുവയലിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി​പെരുവയൽ: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് പെരുവയലിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. വി.ഡി. സതീശന്റെ നേതൃത്വത്തിൽ വരുംനാളുകളിൽ സംസ്ഥാനത്ത് യു.ഡി.എഫ് കരുത്തുറ്റ മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസത്തോടെയും ആവേശത്തോടെയുമാണ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നത്.​പെരുവയൽ ടൗൺ കേന്ദ്രീകരിച്ച് നടന്ന പരിപാടിക്ക് പ്രമുഖ യു.ഡി.എഫ് നേതാക്കളായ നെച്ചിൽ തൊടികയിൽ ഹംസ, ബിനു എഡ്വൈഡ്, രവികുമാർ പനോളി, ഉനൈസ് അരീക്കൽ, അൻസാർ കൊണാറമ്പ്,ആബിദ് കൊണാറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

Latest

സാമുദായിക നേതാക്കൾ വർഗീയതക്ക് വഴിയൊരുക്കരുത്: ഐ.എസ്.എം

കോഴിക്കോട്: യു.ഡി.എഫ് സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചില സാമുദായിക നേതാക്കളിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ അപക്വവും സമൂഹത്തിൽ അനാവശ്യ വിഭാഗീയതക്കും വർഗീയ ചേരിതിരിവുകൾക്കും ഇടയാക്കുന്നതുമാണെന്ന് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു. മത-സാമുദായിക നേതൃത്വങ്ങൾ നീതിയുടെയും വിവേകത്തിന്റെയും ഭാഷ സംസാരിക്കേണ്ടതിനുപകരം രാഷ്ട്രീയ ധ്രുവീകരണങ്ങൾക്ക് പിന്തുണ നൽകുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് സമൂഹത്തിന്റെ ഐക്യത്തിന് തന്നെ ദോഷകരമാണെന്നും,സമൂഹത്തിൽ സമാധാനവും സഹവർത്തിത്വവും നിലനിർത്താൻ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ കൂടുതൽ പക്വതയോടെയും ദൂരദർശിത്വത്തോടെയും ഇടപെടണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ ഭിന്നതകളെ വർഗീയ ചർച്ചകളാക്കി […]

Latest

കോഴിക്കോട് – അക്ഷയപാത്രം, വിശപ്പകറ്റാൻ കൈ കോർക്കാം

തെരുവോരങ്ങളിലെ വഴിയോരങ്ങളിലെ ഒത്തിരി മനുഷ്യർ… “വിശപ്പുരഹിതകേരളം” പദ്ധതിയുടെ ഭാഗമായി കാൽ നുറ്റാണ്ടിലേറേയായി കേരളത്തിൽ അന്നദാനം തുടരുന്നു… ശോഭിക വെഡിങ്ങ്മാൾ സ്പോൺസർ ചെയ്ത (സൗജന്യ ഫുഡ് കൗണ്ടർ പാളയം) തെരുവിലെ മക്കൾ ചാരിറ്റി (TMC) നടത്തിവരുന്ന അന്നദാനം 15/5/26 ന് പത്മം എടക്കാട്, ഈ അന്നദാനം സ്പോൺസർ ചെയ്തു സുബാഷ്.മുജീബ്.സലീം വട്ടക്കിണർ, എന്നിവർ ഇതിന് നേത്രത്വം നൽകി

Latest

മഞ്ഞുരുകുന്നു; ചെന്നിത്തല അനുനയത്തിന് വഴങ്ങിയേക്കും, മന്ത്രിസഭയുടെ ഭാഗമാകുമെന്ന് സൂചന

തിരുവനന്തപുരം: രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് അനുനയത്തിന് വഴങ്ങിയേക്കും. ചെന്നിത്തല വി ഡി സതീശന്‍ മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന. അന്തിമ തീരുമാനം വൈകുന്നേരത്തോടെയറിയാം. കെ സി വേണുഗോപാല്‍ തലസ്ഥാനത്ത് എത്തിയാലുടന്‍ തീരുമാനമുണ്ടാകും. വകുപ്പ് ചുമതല എന്താണെന്നും വൈകുന്നേരത്തോടെ അറിയാം. അതേസമയം, രമേശ് ചെന്നിത്തല എടുക്കാറുള്ളത് പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തീരുമാനങ്ങളാണെന്നും ഇത്തവണയും ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷയെന്നും ജോസഫ് വാഴക്കന്‍ പ്രതികരിച്ചു. വകുപ്പ് സംബന്ധിച്ച് തര്‍ക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും രമേശ് ചെന്നിത്തല വരുന്നത് അനിവാര്യമായ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡി സതീശന്‍ […]

Crime Latest

ഉന്നാവോ പീഡനക്കേസ്: കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി; ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ഡൽഹി: ഉന്നാവോ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ശിക്ഷ റദ്ദാക്കണം എന്ന വിധിയിൽ രണ്ട് മാസത്തിനകം തീർപ്പുണ്ടാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നടപടി. കുൽദീപ് സിങിൻ്റെ ശിക്ഷ മരപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2017 ലാണ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ രാജ്യത്തെ […]

Latest weather

മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ-വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളത്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൽ കാലവർഷം എത്തുന്ന തീയതി […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.