whatsapp chat
Call now
Latest

തൃശ്ശൂര്‍തീരത്ത് ചുവന്ന തിരമാലകള്‍!; നിറംമാറ്റത്തിനു പിന്നില്‍ സൂക്ഷ്മജീവി? കാരണം കണ്ടെത്തി കുഫോസ്

കൊച്ചി: തൃശ്ശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ചില്‍നിന്ന് എറണാകുളം ജില്ലയിലെ പുതുവൈപ്പ് ബീച്ചുവരെ അടുത്ത ദിവസങ്ങളില്‍ കടലില്‍ നിറവ്യത്യാസം അനുഭവപ്പെട്ടതിന്റെ കാരണം കണ്ടെത്തി കുഫോസ് (കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല).

റെഡ് ടൈഡ് (Red Tide) എന്നറിയപ്പെടുന്ന പ്രകൃതിദത്ത പ്രതിഭാസമാണിതെന്ന് കുഫോസ് അറിയിച്ചു.ജലത്തില്‍ നോക്ടിലൂക്ക എന്ന ഡിനോഫ്ളാജിലേറ്റ്സ് വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മ ജീവിയുടെ കൂടുതലായ സാന്നിധ്യമാണ് റെഡ് ടൈഡിലേക്ക് നയിക്കുന്നത്. പുതുവൈപ്പ് ബീച്ചില്‍ കടല്‍തീരത്തോട് ചേർന്ന് തിരമാലകള്‍ ചുവന്ന നിറത്തില്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. നോക്ടിലൂക്ക സാധാരണയായി സമുദ്രജലത്തില്‍ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവിയാണെന്നും ചില സാഹചര്യങ്ങളില്‍ അതിന്റെ എണ്ണം വർധിക്കുന്നത് കടല്‍ചുവപ്പായി തോന്നാൻ കാരണമാവുകയും ചെയ്യാറുണ്ടെന്ന് കുഫോസ് പ്രതികരിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഈ പ്ലവഗങ്ങളെ ‘പോള’ എന്ന പേരിലാണ് സാധാരണയായി വിളിക്കുന്നത്. കുഫോസ് പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഈ പ്ലവഗങ്ങള്‍ ഉള്ള പ്രദേശത്ത് മത്സ്യലഭ്യത കുറവായതായും അവർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കുഫോസ് ഇൻകോയിസുമായി (ഇന്ത്യൻ നാഷണല്‍ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്) ബന്ധപ്പെട്ടുവെങ്കിലും മേഘാവൃതമായ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള വിവരശേഖരണം സാധ്യമായില്ല.അതേസമയം, കുഫോസിന്റെ ഗവേഷകസംഘം സംഭവത്തിന്റെ പിന്നിലുള്ള പരിസ്ഥിതി ഘടകങ്ങള്‍ വ്യക്തമാക്കുന്നതിനായി വിശദമായ പരിശോധന തുടരുകയാണ്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.