whatsapp chat
Call now
Latest

ഇടവ റെയില്‍വേ മേല്‍പാലം: സ്ഥലമേറ്റെടുക്കലിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ഇടവ റെയില്‍വേ മേല്‍പ്പാലനിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതോടെ സ്ഥലമേറ്റെടുപ്പ് നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാനാകും. ഇടവ നിവാസികളായ ആറ് പേരാണ് സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. മേല്‍പാലത്തിന്റെ സ്ഥാന നിർണയത്തില്‍ അപാകതയുണ്ടെന്നും സ്ഥലമേറ്റെടുപ്പില്‍ പുനഃപരിശോധന വേണെന്നാവശ്യപ്പെട്ടുമാണ് സ്ഥലഉടമകള്‍ സുപ്രീം കോടതിയില്‍ ഹർജി ഫയല്‍ചെയ്തിരുന്നത്. ഇപ്പോഴത്തെ അലൈൻമെന്റ് അശാസ്ത്രീയമാണെന്നും വളഞ്ഞാണ് പോകുന്നതെന്നും ഹർജിക്കാർ […]

Latest

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഗവര്‍ണറുടെ ഇംഗിതത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കാനാകുമോ – സുപ്രീംകോടതി

സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്കുള്ള അനുമതി സ്ഥിരമായി തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാർ തിരഞ്ഞെടുക്കപ്പെടാത്ത ഒരു ഗവർണറുടെ ഇംഗിതത്തിനനുസരിച്ച്‌ പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് സുപ്രീം കോടതി നിരീക്ഷണം. ബുധനാഴ്ച രാഷ്ട്രപതിയുടെ റഫറൻസ് കേസിന്റെ രണ്ടാം ദിവസത്തെ വാദത്തിനിടെയായിരുന്നു ഇത്തരമൊരു നിരീക്ഷണം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ഗവർണർക്ക് ഒരു ബില്ലിനുള്ള അനുമതി തടയാനും നിയമസഭയിലേക്ക് തിരിച്ചയക്കാൻ അവസരം നല്‍കാതെ ബില്‍ ഒഴിവാക്കാനും കഴിയുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ […]

Latest

വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരുടെ പേര് കാരണ സഹിതം പ്രസിദ്ധീകരിക്കണം- കമ്മിഷനോട് സുപ്രീംകോടതി

ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ നിർണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദേശങ്ങള്‍ കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ബിഹാറിലെ എസ്‌ഐആറിനെ ചോദ്യംചെയ്തുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.വോട്ടർ പട്ടികയില്‍ നേരത്തെ പേരുണ്ടാകുകയും തീവ്ര പുനഃപരിശോധനയ്ക്ക് ശേഷമുള്ള കരട് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യാത്ത ഏകദേശം 65 ലക്ഷം വോട്ടർമാരുടെ പട്ടിക, ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്സൈറ്റില്‍ (ജില്ലാ […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.