whatsapp chat
Call now
Latest

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട് : പ്രമുഖ ഡോർ നിർമാണ കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരനെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ,വിളവൂർക്കൽ, ഇളം പുരയിടത്തിൽ ഷിജോ ജോസഫിനെ(43)യാണ് വാഴക്കാട് എസ്.ഐ കെ. സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2008 മുതൽ ജോലി ചെയ്ത, കോഴിക്കോട് ആസ്ഥാനമായുള്ള സ്ഥാപനത്തിൻ്റെ കേരള തമിഴ്നാട് സെയിൽസ് ഹെഡ് ആയി പ്രവർത്തിച്ച് വരികയായിരുന്ന പ്രതി, ഉപഭോക്താക്കൾ നൽകുന്ന ചെക്കിൽ ക്രിത്രിമം കാട്ടിയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തെ പ്രതി വഞ്ചിച്ചത്. സഹപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് കണക്കിൽ കൃത്രിമം കാട്ടിയും രേഖകൾ കൃത്രിമമായി നിർമിച്ചും സ്ഥാപനത്തിന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തി വെച്ചു എന്നാണ് കേസ്. ഒരു കോടിയിലധികം രൂപയാണ് ഇത്തരത്തിൽ ഇയാൾ വെട്ടിപ്പ് നടത്തിയത്. 2008 ന് മുൻപ് തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ഓട്ടോമൊബൈൽ ഡീലറെ സമാന രീതിയിൽ കബളിപ്പിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയതിന് പ്രതിക്കെതിരെ തിരുവനന്തപുരം തുമ്പ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ റിമാൻ്റ് ചെയ്തിരുന്നു. ഈ സ്ഥാപനത്തിലെ സെയിൽസ് ജീവനക്കാരനായി ജോലി ചെയ്യുമ്പോഴാണ് കണക്കിൽ കൃത്രിമം കാട്ടി പണം തട്ടിയത്.ഈ കേസിൻ്റെ നടപടികൾ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്നതിനിടയിലാണ് പുതിയ കേസിൽ പ്രതിയായത്.വാഴക്കാട് സ്റ്റേഷൻഎസ്. ഐ സുരേഷ് കുമാറിനൊപ്പം കെ.ഹരീഷ് കുമാർ, സി. രാഹുലൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തിരുവനന്തപുരത്ത് വെച്ച് പിടികൂടിയത്. മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി – ഒന്നിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.