സേവാദൾ പ്രാഥമികാരോഗ്യ കേന്ദ്രംശുചീകരണം നടത്തി.
പെരുമണ്ണ: മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി കോൺഗ്രസ് സേവാ ദൾ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ശുചീകരിച്ചു.പെരുവയൽ ബ്ലോക്ക് കോൺഗ്രസ് സേവാ ദൾ കമ്മറ്റിയുടെ നേതൃത്വത്തിൽ 50 ഓളം പ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ ഉദ്ഘാടനം നിർവഹിച്ചു.
സേവാദൾ ബ്ലോക്ക് പ്രസിഡന്റ് ബാബു ചിറക്കൽ അദ്ധ്യക്ഷനായ ചടങ്ങിൽ
സേവാദൾ ജില്ലാപ്രസിഡൻറ് ശ്യം ചലാന മുഖ്യപ്രഭാഷണം നടത്തി, ഇന്ത്യോ നേഷ്യയിൽ നടന്ന ഇന്റർ നേഷണൽ കൈറ്റ് ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനം ലഭിച്ച ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ അസ്വ: ഷെമിം പാക് സാ നെ ബ്ലോക്ക് സേവാ ദൾ കമ്മറ്റി ആദരിച്ചു


രവി പനോളി, എം.എ പ്രഭാകരൻ, ബിൻസി ടി. പി മുഹമ്മദ് ഫസൽ കെ.ഇ, മുരളി ചെറുകയിൽ, ശ്രീലേഖ കെ.ടി, സെയ്ദൂട്ടി ഹാജി, ബിനീഷ് പ്രസാദ് എം, ഹരീഷ് ചെറുകയിൽ, നുസ്റത്ത് സി.വി, രാജേഷ് കെ.സി പ്രഭാകരൻ എ, ഗിരീഷ് കെ.പി, നിത്യ എ ,, കല്യാണി വേലായുധൻ, ശബരി മുണ്ടക്കൽഎന്നിവർ സംസാരിച്ചു



