കുതിരവട്ടം ഇനി ആഗോള നിലവാരത്തിലേക്ക്; മെന്റൽ ഹാപ്പിനെസ് സെന്റർ വരുന്നുവിശദ രേഖ കൈമാറി അഡ്വ. ഫൈസൽ ബാബു എംഎൽഎ
🔴കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘മെന്റൽ ഹാപ്പിനസ് സെന്റർ’ ആക്കി വികസിപ്പിക്കുന്നതിനുള്ള സമഗ്രമായ ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് (DPR) കോഴിക്കോട് സൗത്ത് എം.എൽ.എ അഡ്വ. ഫൈസൽ ബാബു ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരന് കൈമാറി. കുതിരവട്ടത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് എം.എൽ.എയുടെ നേതൃത്വത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി തയ്യാറാക്കിയ വിപുലമായ പ്രൊജക്ട് റിപ്പോർട്ടിനെ ആരോഗ്യ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വിഷയം അതീവ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും, പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ സർക്കാർ ഇടപെടലുകളും […]
























