whatsapp chat
Call now
dead Latest

ഷിഗല്ല ബാധ: മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നാല് വയസുകാരി മരണപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിൽസയിലായിരുന്ന നാല് വയസുകാരി മരിച്ചു. തലക്കുളത്തൂർ അണ്ടിക്കോട് പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തലകുളത്തൂർ സ്വദേശിയായ കുട്ടിയെ രണ്ടിനാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Latest

വീണ്ടും ഇരുട്ടടി; ഗാർഹിക പാചക വാതക വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ​ഗാർഹിക പാചക വാതക വില കൂട്ടി കേന്ദ്രം. 29 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ‍ഡൽഹിയിൽ ​ഗാർഹിക എൽപിയുടെ വില 942 രൂപയായി. കോഴിക്കോട് ​ഗാർഹി എൽപിജി സിലിണ്ടറിന് 950.50 രൂപയാണ്. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽ നിന്ന് 942 രൂപയായി വർധിച്ചു. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം ഏഴിന് 60 രൂപ കൂട്ടിയിരുന്നു. ജൂണിൽ വാണിജ്യ എൽപിജി വിലയിൽ […]

dead

കരയിപ്പിച്ച് കടന്ന് പോയ ചിരിക്കാലം; നടൻ സലിം കുമാര്‍ വിടവാങ്ങി

കൊച്ചി: മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു. രാവിലെ ഒൻപത് മണിക്ക് പറവൂർ ടൗണ്‍ഹാളിലാണ്‌ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് സലിം കുമാറിൻ്റെ വസതിയിൽ നടക്കും. മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം […]

Crime Latest

ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ സഹയാത്രികന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു; മദ്യലഹരിയിലെന്ന് വിവരം

പാലക്കാട്: ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ സഹയാത്രികന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശി ജിഷ്ണുവി(25)നാണ് കുത്തേറ്റത്. എറണാകുളം-കരായിക്കല്‍ എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു അക്രമണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ വയോധികനെ പൊലീസ് കസ്റ്റഡിയിലെടുത്തു എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവമെന്ന് ജിഷ്ണു പറഞ്ഞു. നല്ല തിരക്കുള്ള ട്രെയിനായിരുന്നു. സ്റ്റോപ്പിലിറങ്ങാന്‍ പോകുന്നതിനിടെ നിലത്ത് കിടക്കുകയായിരുന്ന ആളുടെ ദേഹത്ത് അറിയാതെ തട്ടി. പ്രകോപിതനായ ഇയാള്‍ കത്തിയെടുത്ത് കാലില്‍ കുത്തുകയായിരുന്നുവെന്നും ജിഷ്ണു പറഞ്ഞു. തുടയില്‍ കത്തികൊണ്ട് വരഞ്ഞുവെന്നും യാത്രക്കാരന്‍ […]

Accident dead Latest

മണലൂരിൽ വീടിന് മുകളിൽ മരം വീണു; യുവാവിന് ദാരുണാന്ത്യം

തൃശൂർ: മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു(27)വാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വിഷ്ണു താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ വിഷ്ണു ഈ വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഇന്ന് രാവിലെ പെയ്ത കനത്ത മഴയിലാണ് വിഷ്ണു കിടക്കുന്ന മുറിയുടെ മുകൾ ഭാഗത്തേക്ക് മരം വീണത്. […]

Accident dead Latest

കൊല്ലത്ത് വാഹനാപകടം; അച്ഛനോടൊപ്പം സ്കൂട്ടറിൽ പോയ 14കാരന് ദാരുണാന്ത്യം

🔴കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ 14 കാരന് ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസാണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങിയായിരുന്നു അപകടം. അച്ഛനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.……………………………….

Latest

അനധികൃത കുടിയേറ്റം: 2025ൽ 3,567 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തി; ഈ വർഷം ഇതുവരെ നടപടി നേരിട്ടത് 1076 പേർ

ന്യൂഡൽഹി: ഈ വർഷം ഇതുവരെ 1,076 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ നടപടിയെടുക്കാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്നും വിദേശകാര്യ മന്ത്രാലയം. 2025 ൽ ആകെ 3,567 ഇന്ത്യക്കാരെ നാടുകടത്തിയതായും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഈ വർഷം ഇതുവരെ 1,076 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. 2025 ൽ ആകെ 3,567 പേരെ യുഎസിൽ നിന്ന് നാടുകടത്തി എന്നായിരുന്നു രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയത്. നാടുകടത്തൽ, കുടിയേറ്റം, […]

Latest

സ്‌പെഷ്യൽ ഗ്രാമ സഭ സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌ സ്‌പെഷ്യൽ ഗ്രാമ സഭ ഇന്ന് 11-ാം വാർഡിലെ വെള്ളായിക്കോട് പുറ്റേകടവ് ചാലിയാർ തീരത്ത് വെച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ റുഹൈമത്ത് അധ്യക്ഷത വഹിച്ച സംഗമം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ ഉദ്ഘാടനം നിർവഹിച്ചു. മറ്റു വാർഡ് മെമ്പർമാർ , പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു

Latest

തൈ നട്ടു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 11-ാം വാർഡിലെ വെള്ളായിക്കോട് പുറ്റേകടവ് ചാലിയാർ തീരത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ , വൈസ് പ്രസിഡണ്ട് യു.കെ റുഹൈമത്ത് , വാർഡ് മെമ്പർ ആർ.എം.ഉമ്മു ജമീല യും ചേർന്ന് തൈ നട്ടു

Latest Uncategorized

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും വിലക്ക്; നിയന്ത്രണം കർശനമാക്കി ദേശീയപാതാ അതോറിറ്റി

കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കിത്തുടങ്ങി. നേരത്തേ നിരോധനമുണ്ടെങ്കിലും ഇപ്പോഴാണത് കർശനമാക്കുന്നത്. നടപടികൾ തുടങ്ങിയെന്നും ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ പോയിന്റുകളിലും വിലക്ക് നടപ്പാക്കുമെന്നും ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ പറഞ്ഞു. ആളുകളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു. നിരോധനം ലംഘിക്കുന്നവർക്കെതിരേ നടപടിയുണ്ടാവും. ഇതോടൊപ്പംതന്നെ ആറുവരിപ്പാതയിലും സർവീസ് റോഡിലും വാഹനങ്ങൾ പാർക്കുചെയ്യുന്നതിനെതിരേ നടപടിയെടുക്കാൻ തീരുമാനിച്ചു. പാർക്കുചെയ്യുന്ന വാഹനങ്ങൾ പോലീസിന്റെ സഹായത്തോടെ ദേശീയപാതാ അതോറിറ്റി ക്രെയിൻ […]

Crime dead Latest

വടകരയിലെ നിക്ഷേപ തട്ടിപ്പ്: ജീവനൊടുക്കിയ ഇബ്രാഹിമിന്റെ മുറിയിൽ ക്രൈംബ്രാഞ്ച് പരിശോധന; രേഖകൾ കണ്ടെടുത്തു

കോഴിക്കോട്: വടകരയിലെ നിക്ഷേപ തട്ടിപ്പിൽ ജീവനൊടുക്കിയ ഇബ്രാഹിമിന്‍റെ താമസസ്ഥലം അന്വേഷണസംഘം പരിശോധിച്ചു. വടകര ജില്ലാ ആശുപത്രി പരിസരത്തെ മുറിയിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. ഇബ്രാഹിം മുറിയിൽ സൂക്ഷിച്ച ഏതാനും രേഖകൾ പൊലീസ് കണ്ടെത്തി. കൂടുതൽ രേഖകൾ മൊഴി രേഖപ്പെടുത്തുമെന്നും പരിശോധന തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇബ്രാഹീം ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം കടത്തനാട് സൊസൈറ്റി ഓഫീസിൽ നിന്ന് അന്വേഷണസംഘം നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു. സൊസൈറ്റിക്കെതിരെ […]

Latest weather

ലോക പരിസ്ഥിതി ദിനം: ഐ.എസ്.എമ്മിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. ജില്ലാ തല ഉദ്ഘാടനം പുതിയറ ബി.ഇ.എം യു.പി സ്കൂളിൽ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ റിയാസ് കെ.എം.ആർ പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രകൃതിസംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും വരും തലമുറയ്ക്ക് ആരോഗ്യകരമായ പരിസ്ഥിതി കൈമാറാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എം ജില്ലാ ട്രഷറർ അസ്‌ലം […]

Crime Latest

കൊയിലാണ്ടിയിൽ യുവതിയെ പീഡിപ്പിച്ചു മുങ്ങിയ നേപ്പാൾ സ്വദേശി പിടിയിൽ

കൊയിലാണ്ടി:പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച നേപ്പാൾ സ്വദേശി അറസ്റ്റിലായി. രണ്ട് വർഷം മുൻപ് കൊയിലാണ്ടിയിലെ ഒരു സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തിരുന്ന യുവതിയെ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ നേപ്പാൾ സ്വദേശിയായ ഗജേന്ദ്ര റാണ ചേത്രി എന്ന സാഗർ ചേത്രിയാണ് ബാംഗ്ലൂരിൽ വച്ച് കൊയിലാണ്ടി പോലീസിൻ്റെ പിടിയിലായത്. കേസ് വന്നതറിഞ്ഞ് ഉപയോഗിച്ചിരുന്ന സിമ്മും മൊബൈൽ ഫോണും ഒഴിവാക്കി മുങ്ങിയ പ്രതിയെ സൈബർ സെല്ലിൻ്റെ സഹായത്തോടെ […]

Accident dead Latest

തെരുവുനായ സ്കൂട്ടറിന് മുന്നിലേക്ക് ചാടി; അമ്മയ്‌ക്കൊപ്പം സഞ്ചരിച്ച യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ കുറുകെ ചാടി അപകടം. അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മകന് ജീവൻ നഷ്ടമായി. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ(26) ആണ് മരിച്ചത്. തിരുവനന്തപുരം തുമ്പ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ശാന്തിനഗർ മാർക്കറ്റിന് സമീപത്തുവെച്ച് തെരുവുനായ സ്കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നു. അപകടത്തിൽ അതുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. അതുലിന്റെ അമ്മ ജിഷയും ചികിത്സയിലാണ്. തുമ്പ വിഎസ്എസ് സിയിൽ റിസർച്ച് ചെയ്യുകയാണ് അതുൽ. കോഴിക്കോട് […]

ACTION dead Latest

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

🔴കോഴിക്കോട് രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. കോട്ടപ്പറമ്പിൽവെച്ച് നിയന്ത്രണം വിട്ട ആംബുലൻസ് മറിയുകയായിരുന്നു. അപകടം നടക്കുമ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.

Crime Latest

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകീട്ട് നാല് മണി വരെയാണ് കസ്റ്റഡി. നിധിന്‍രാജ്, മനോജ്, ജീവന്‍, ഷാഹില്‍, ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിവിധ ഇടങ്ങളിലായി നടന്ന എന്‍ഫോഴ്‌സെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം ഉണ്ടായത്. തിരുവനന്തപുരത്ത് പിണറായി […]

Latest

കൊച്ചി മെട്രോ ലാഭത്തില്‍, ചെലവിന് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ല; ധവളപത്രത്തിലെ കണക്കുകള്‍ തള്ളി KMRL

കൊച്ചി: ധവളപത്രത്തിലെ കണക്കുകള്‍ തള്ളി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍. മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്നും ചെലവുകള്‍ക്ക് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ സമര്‍പ്പിച്ച ധവള പത്രത്തില്‍ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം നഷ്ടത്തിലാണെന്ന് പറഞ്ഞിരുന്നു. ഈ വാദം തള്ളിയാണ് കെഎംആര്‍എല്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ധവളപത്രത്തിലുള്ളത് നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്കുകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മുതല്‍ പ്രവര്‍ത്തന ലാഭത്തിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ചെലവിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി […]

Latest

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ, കരാറിലെത്തിയത് മോദിയുമായുള്ള അടുത്ത ബന്ധം കാരണം’: ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ഉടനുണ്ടാകുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നരേന്ദ്ര മോദി തൻ്റെ ഏറ്റവും നല്ല സുഹൃത്തെന്ന് പറഞ്ഞാണ് ഇന്ത്യ-യുഎസ് ബന്ധം വീണ്ടും ശക്തമാകുന്ന കരാർ വരുമെന്ന് ട്രംപ് അറിയിച്ചത്. നാല് ദിവസം നീണ്ട് നിന്ന ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വളരെ ഫലപ്രദമായിരുന്നെന്നും ഇരു രാജ്യങ്ങൾക്കും പ്രയോജനമുണ്ടാകുന്ന വിധം കരാറുകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. വർഷങ്ങളായി ഇന്ത്യ അമേരിക്കയെ മുതലെടുത്തെന്നും അധിക തീരുവ ചുമത്തിയെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയക്ക് ഇന്ത്യയിൽ നിന്ന് നേട്ടമൊന്നും […]

Latest weather

സംസ്ഥാനത്ത് അതിശക്തമായ മഴ; 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ആശങ്കയായി പകര്‍ച്ചവ്യാധികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എട്ട് ജില്ലകളില്‍ അതിശക്തമായ മഴ സാധ്യത പ്രവചിക്കുന്നതുകൊണ്ട് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടായിരിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. ദുരന്ത സാധ്യതയുള്ള മേഖലകളിലുള്ളവര്‍ ജാഗ്രത തുടരണമെന്ന് നിര്‍ദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് […]

Latest

ആദ്യം അമ്മയെ നഷ്ടമായി, പിന്നാലെ അച്ഛനെയും; ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അനാഥരായത് നാല് കുട്ടികള്‍

തിരുവനന്തപുരം: ആദ്യം അമ്മയെ നഷ്ടമായി, പിന്നാലെ അച്ഛനെയും. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ നാല് കുഞ്ഞുങ്ങളാണ് അനാഥരായത്. മണ്ണന്തല സ്വദേശികളായ ഹസീന-സുരേഷ് ദമ്പതികള്‍ക്ക് നാല് മക്കളാണ്. ഹസീനയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട സുരേഷിനെ പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലാഞ്ചിറയിലെ ഇവരുടെ വീട്ടിലേക്ക് ബന്ധുക്കള്‍ വന്ന് പോകുന്നുണ്ടെങ്കിലും കുട്ടികളുടെ സംരക്ഷണച്ചുമതല സംബന്ധിച്ച് ആര്‍ക്കും വ്യക്തതയില്ല. നാലാഞ്ചിറയില്‍ വാടക വീട്ടിലായിരുന്നു സുരേഷും ഹസീനയും നാല് കുട്ടികളും താമസിച്ചിരുന്നത്. അമൃത, ആനന്ദ്, റോഷന്‍, അനന എന്നിവരാണ് മക്കള്‍. […]

Education Latest

മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: മാനസികമായി പീഡിപ്പിക്കുന്നുവെന്ന പി ജി വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. ഡോ. അനിതാ കുമാരി, ഡോ. സിഐ സ്മിത എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലാണ് നടപടി. പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച് അധ്യാപകര്‍ നിരന്തരം അപമാനിച്ചുവെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പി ജി ഗ്രീവന്‍സ് സെല്ലിനുമായിരുന്നു വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. അവഹേളനവും പരസ്യഅധിക്ഷേപവും മാസങ്ങളായി തുടരുന്നുണ്ടെന്നും മാനസിക പീഡനത്തെ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികള്‍ വിഷാദ […]

Accident dead Latest

കോഹിനൂരിൽ കാർ ലോറിക്ക് പിന്നിലിടിച്ച് തൃശ്ശൂർ സ്വദേശികളായ മൂന്നുപേർക്ക് ദാരുണാന്ത്യം

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി 11.40 ഓടെയായിരുന്നു സംഭവം. ശക്തമായ മഴയായിരുന്നു. കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗം പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. തുടർന്ന് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളേജിലെക്ക് […]

Latest

തൊഴിലുറപ്പിൽ തളിർത്ത ഹരിതസ്വപ്നം; പരിസ്ഥിതി ദിനത്തിൽ ചേളന്നൂരിൽ നാലായിരം വൃക്ഷത്തൈകൾ നടും

ചേളന്നൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ നട്ടുപിടിപ്പിക്കുന്നതിനായി നാലായിരത്തോളം വൃക്ഷത്തൈകൾ ഒരുങ്ങുന്നു. കോയാലിപറമ്പത്തെ എസ്ടി വിഭാഗത്തിൽപ്പെട്ട 24 തൊഴിലാളികൾ, ആദിത്യ കെ.പി.യുടെ നേതൃത്വത്തിൽ വിത്ത് മുളപ്പിച്ചു കവറുകളിലാക്കിയാണ് ഈ തൈകൾ തയ്യാറാക്കിയത്. കണിക്കൊന്ന, മുരിങ്ങ, ലക്ഷ്മിതരു, നെല്ലി, ആര്യവേപ്പ്, ശീതപ്പഴം, മുള തുടങ്ങിയ വിവിധയിനം തൈകളാണ് നടാൻ പാകമായിട്ടുള്ളത്.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എൻ.ആർ.ജി. ഫണ്ട് വിനിയോഗിച്ചാണ് മാതൃകാപരമായ ഈ പദ്ധതി നടപ്പിലാക്കുന്നത്. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക മാത്രമല്ല, അവയുടെ നിരന്തരമായ സംരക്ഷണവും ഉറപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് […]

Latest

എസ്.എൽ.ആർ.സി ലേഡീസ് വിംഗ് ഒന്നാംവർഷ ബാച്ച് ഉദ്ഘാടനം ചെയ്തു

🔴കോഴിക്കോട്: സലഫി ലേണിംഗ് ആൻഡ് റിസർച്ച് സെന്റർ (എസ്.എൽ.ആർ.സി) ലേഡീസ് വിംഗിന്റെ ഒന്നാംവർഷ ബാച്ചിന്റെ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി നിർവഹിച്ചു. ഖുർആൻ മനുഷ്യരാശിക്ക് സമഗ്രമായ ജീവിതദർശനം നൽകുന്ന ദൈവിക ഗ്രന്ഥമാണെന്നും അതിന്റെ മൂല്യങ്ങളും സന്ദേശങ്ങളും ഉൾക്കൊണ്ടാൽ മാത്രമേ ധാർമികതയും നീതിബോധവും സഹജീവിസ്നേഹവും നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസവും വിജ്ഞാനവും മൂല്യബോധവും സമന്വയിപ്പിച്ച വിദ്യാഭ്യാസമാണ് സമൂഹപുരോഗതിക്ക് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. എസ്.എൽ.ആർ.സി ജനറൽ സെക്രട്ടറി കെ. ഇഫ്തിക്കാർ അധ്യക്ഷത വഹിച്ചു. […]

Accident dead Latest

ബിഹാറില്‍ ആശുപത്രിയില്‍ തീപിടിത്തം; 10 രോഗികള്‍ മരിച്ചു

ട്‌ന: ബിഹാര്‍ മുസാഫര്‍പൂരില്‍ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 10 മരണം. രോഗികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ വിഷപ്പുക വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്. ധ്രുതകര്‍മ്മ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തില്‍ 20ലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പലരുടേയും പരിക്ക് ഗുരുതരമാണ്. ഇവരെ പ്രദേശത്തുള്ള മറ്റ് ആശുപത്രികളില്‍ […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.