whatsapp chat
Call now
Latest

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി: കേസെടുക്കാതെ അന്വേഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി കേസെടുക്കാതെ അന്വേഷിക്കാന്‍ നിര്‍ദേശം. റെയില്‍വേ എസ്പിക്കാണ് അന്വേഷണച്ചുമതതല. എകെജി സെന്ററിലെ ഡ്രൈവര്‍ അനൂപ് തില്ലങ്കേരിക്കെതിരെ പൊലീസിന്റെ കയ്യേറ്റമുണ്ടായെന്നായിരുന്നു പരാതി. മര്‍ദ്ദനം നടന്നിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഗതാഗത തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്തതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതി അടിസ്ഥാന രഹിതമെന്ന് റെയില്‍വേ പൊലീസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശനിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറഞ്ഞത്. റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ […]

Crime Latest

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സനെ കസ്റ്റഡിയില്‍ വിട്ട് കോടതി

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് പ്രശോഭിനെ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രശോഭുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. പ്രശോഭിന്റെ വീട്, പീഡനം നടന്ന സ്ഥലങ്ങളിലുള്‍പ്പടെ തെളിവെടുപ്പ് നടത്താനാണ് നീക്കം. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയായിരുന്നു പ്രശോഭ് വത്സന്‍ പൊലീസില്‍ കീഴടങ്ങിയത്. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള […]

Latest

എത്ര കൂടിയാലും നഷ്ടമെന്ന് എണ്ണകമ്പനികൾ; 12 രൂപ വരെ കൂട്ടണമെന്നും ആവശ്യം ! ഇന്ധനവില വീണ്ടും വർധിക്കുമോ?

🔴കേന്ദ്രസർക്കാർ ഇന്ധനവില അഞ്ച് പ്രാവശ്യത്തോളം വർധിപ്പിച്ചിട്ടും പൊതുമേഖലാ എണ്ണ കമ്പനികൾ നഷ്ടം നേരിടുന്നുവെന്ന് റിപ്പോർട്ട്. പെട്രോൾ ലിറ്ററിന് 5.5 രൂപയും ഡീസൽ ലിറ്ററിന് 4.5 രൂപയുമാണ് നഷ്ടം നേരിടുന്നത്. ഇന്ധനവില 12 രൂപയോളം കൂടിയാൽ മാത്രമേ തങ്ങളുടെ നഷ്ടം ഇല്ലാതാകുകയുള്ളൂ എന്നാണ് കമ്പനികളുടെ വാദം. ലാഭവും നഷ്ടവും ഇല്ലാത്ത ബ്രേക്ക് ഈവൺ അവസ്ഥയിലെത്താൻ ഇത്രയെങ്കിലും വിലവർധന അത്യാവശ്യമെന്നാണ് എണ്ണ കമ്പനികളുടെ വാദം. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം പൊതുമേഖലാ എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, […]

Crime Latest

കേടായി വഴിയരികില്‍ കിടന്ന വാഹനം ആക്രി വിലയ്ക്ക് വിറ്റ് 21കാരന്‍; ഉടമ അറിഞ്ഞത് ക്രെയിന്‍ എത്തിയപ്പോള്‍

🔴മലപ്പുറം: കേടായതിനെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരുന്ന വാഹനം ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റ് യുവാവ്. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി പരീചി സിദ്ദിക്കിന്റെ വാഹനമാണ് വില്‍ക്കാന്‍ ശ്രമിച്ചത്. ലോറിയും ക്രെയിനുമായി എത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 21 വയസുകാരനാണ് ഉടമ അറിയാതെ വാഹനം വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഹനം തന്റേതാണെന്ന് അവകാശപ്പെട്ടായിരുന്നു കച്ചവടം. വാഹന ഉടമയുടെ പരാതിയില്‍ വിഷയത്തില്‍ പൊലീസ് ഇടപെടുകയും വാഹനം […]

Latest

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ടുകള്‍

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. 99 വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കര്‍ കേരള നിയമസഭയിലുണ്ടാകുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍ ഉസ്മാന്‍. ഷാനിമോള്‍ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്‌സിനും തമ്മിലായിരുന്നു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടന്നത്. …………..

dead Latest

കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് വിവരം

കൊളുക്കുമല: കൊളുക്കുമലയില്‍ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 400 അടി താഴ്ചയില്‍ നിന്നാണ് ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രവിനേഷി(25)ന്റെ മൃതദേഹം ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഡ്രോണ്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത് ബന്ധുക്കള്‍ക്കൊപ്പം കൊളുക്കുമലയില്‍ സൂര്യോദയം കാണാന്‍ ട്രക്കിങ് ജീപ്പില്‍ എത്തിയതായിരുന്നു ദ്രവിനേഷ്. ഒപ്പമുണ്ടായിരുന്നവര്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഓടിമാറി കൊക്കയിലേക്ക് ചാടുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് […]

Crime Latest

നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നു, ലോറി പിടിയില്‍

കൊയിലാണ്ടി: മാഹിയില്‍ നിന്നു നികുതി വെട്ടിച്ച് കടത്തിയ ഡീസലുമായെത്തിയ ലോറി ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നു പിടികൂടി. ജിഎസ്ടി വകുപ്പിന്റെ വാഹനം ഇടിച്ചു തെറിപ്പിക്കാനുള്ള ശ്രമത്തില്‍ അമിത വേഗതയില്‍ പാഞ്ഞ ലോറി വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു.ഇന്നു പുലര്‍ച്ചെ നാലിനാണ് സംഭവം. കെഎല്‍ 18 എബി 1317 നമ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. ദേശീയ പാതയില്‍ നന്തിക്കടുത്ത് വാഹന പരിശോധനക്കിടെ ലോറിക്ക് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. ജിഎസ്ടി വാഹനം കണ്ടതോടെ വാഹനം ഇടിച്ചു തകര്‍ക്കാനുള്ള ശ്രമം […]

Crime Latest

നിലത്തിട്ട് ചവിട്ടി, റോഡിലൂടെ വലിച്ചിഴച്ചു’; കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം

കൊച്ചി: കൊച്ചി കലൂരില്‍ പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമം. റോഡിലുടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിളെ ഒരു സംഘം യുവാക്കള്‍ ആക്രമിച്ചുവെന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കമന്റടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു യുവാക്കള്‍ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത് യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രൂരമായ മര്‍ദ്ദനമാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ഇന്ന് രാവിലെ റൂമിലേക്ക് നടന്നുപോകവെയാണ് ഇവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്. എട്ടോളം വരുന്ന സംഘം ഇവരോട് മോശമായി സംസാരിക്കുകയായിരുന്നു. സംഘത്തില്‍ […]

Latest

പൈൽസ് നീക്കാൻ ആശുപത്രിയിൽ; ശസ്ത്രക്രിയ ഭയന്ന് ജനൽച്ചില്ല് തകർത്ത് രക്ഷപ്പെട്ടു, രക്തം വാർന്ന നിലയിൽ കണ്ടെത്തി

പാറശ്ശാല: പൈല്‍സ് നീക്കം ചെയ്യുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവസയ്കന്‍ ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ആശുപത്രിയുടെ ജനല്‍ച്ചില്ല് തകര്‍ത്താണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച പനച്ചമൂട് സ്വദേശി മാത്യു (68) ആണ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ശനിയാഴ്ച മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആശുപത്രി ജനല്‍ച്ചില്ല് തകര്‍ത്ത് മാത്യു രക്ഷപ്പെട്ടത്. ചില്ല് തര്‍ന്നുവീഴുന്ന ശബ്ദം കേട്ട് ആശുപത്രി ജീവനക്കാര്‍ […]

Crime dead Latest

ഒന്നരവയസ്സുകാരന്റെ കൊലപാതകം: പ്രതി അഷ്കറിനെതിര കൂടുതൽ പരാതികൾ; ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ്റെ മുങ്ങി മരണത്തിലും സംശയം

തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിര കൂടുതൽ ഗുരുതര പരാതികൾ. ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ്റെ മുങ്ങി മരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നാണ് സംശയം. അഷ്ക്കറിനെതിരായ പരാതികളിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു. ഒന്നരവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തി, ആദ്യ ഭാര്യ ആമിനയെ മൃതപ്രായയാക്കിയെന്ന് പരാതി, ആദ്യം വിവാഹം നിശ്ചയിച്ചിരുന്ന യുവതി ജീവനൊടുക്കി അങ്ങനെ അഷ്കറിനെ കുറിച്ച് ഉയരുന്നത് അതീവ ഗുരുതര സംശയങ്ങളാണ്. വിവാഹബന്ധത്തിൽ […]

Latest

ഇനി ഭക്ഷണം പാഴാകില്ല; കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണവുമായി കോഴിക്കോട്ടുകാരുടെ ‘കയ്ക്ക’ ആപ്പ്

ഇനി ഭക്ഷണം പാഴാകില്ല; കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണവുമായി കോഴിക്കോട്ടുകാരുടെ ‘കയ്ക്ക’ ആപ്പ് 🔴കോഴിക്കോട്: ഒപ്പമുള്ളവർ എപ്പോഴും പറഞ്ഞുതരുന്ന ഒരു പാഠമുണ്ട്, “ഒരു വറ്റ് ചോറുപോലും പാഴാക്കരുത്” എന്ന്. എന്നാൽ ഈ ഉപദേശത്തെ ഒരു മികച്ച ബിസിനസ്സ് സംരംഭമാക്കി മാറ്റി മാതൃകയാവുകയാണ് കോഴിക്കോട് സ്വദേശികളായ യുവാക്കൾ. ഹോട്ടലുകളിൽ അധികം വരുന്ന ഭക്ഷണം പാഴാക്കാതെ, വളരെ കുറഞ്ഞ വിലയിൽ ആളുകളിലേക്ക് എത്തിക്കുന്ന ‘കയ്ക്ക’ (KYKA) എന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് നിഹാലും, മടവൂർ […]

Latest weather

ശക്തമായ മഴ: പാലത്ത് മരം കടപുഴകി വീണ് നാല് വൈദ്യുത പോസ്റ്റുകൾ തകർന്നു

പാലത്ത്: തിങ്കളാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പാലത്ത് മരം കടപുഴകി വീണ് നാശനഷ്ടം. പറയരുകുന്നത്ത്അഷറഫിന്റെ പറമ്പിലെ ഉപ്പൂത്തിമരമാണ് ഇന്നലെ രാത്രി എട്ട് മണിയോടെ കടപുഴകി വീണത്. മരം വീണതിനെത്തുടർന്ന് പ്രദേശത്തെ നാല് വൈദ്യുത പോസ്റ്റുകൾ പൂർണ്ണമായും തകർന്നു. അപകടസമയത്ത് ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തവും ആളപായവുമാണ് ഒഴിവായത്.അപകടത്തെത്തുടർന്ന് ഉടൻ തന്നെ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിക്കുകയും മുൻകരുതലിന്റെ ഭാഗമായി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അപകടമുണ്ടായ ഭാഗത്ത് ത്രീ-ഫേസ് ലൈനാണ് കടന്നുപോകുന്നത്.മരം മുറിച്ചുമാറ്റി, പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് പ്രദേശത്തെ […]

Latest

കോഴിക്കോട് റൂറൽ ഉപജില്ലാതല പ്രവേശനോത്സവം

പെരുമണ്ണ : കോഴിക്കോട് റൂറൽ ഉപജില്ലാതല പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ വെച്ച് കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. എം.എ റസാഖ് മാസ്റ്റർ നിർവഹിച്ചു. അറിവിന്റെ ആദ്യാക്ഷരം തേടി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ മധുരം നൽകി സ്കൂളിലേക്ക് സ്വീകരിച്ചു.പി.ടി.എ പ്രസിഡന്റ് ടി.ബിജീഷ് അധ്യക്ഷത വഹിച്ചു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.പി ബിൽസി മുഖ്യാതിഥിയായി. എം.എൽ.എ യുടെ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ […]

Latest

സംസ്ഥാനത്ത് വീണ്ടും അവയവദാനം; നാലുപേർക്ക് പുതുജീവനേകിയ ഇരുപത്തിമൂന്നുകാരൻ്റെ ഹൃദയം കൊച്ചിയിൽ എത്തിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച 23 കാരന്റെ ഹൃദയം എയര്‍ ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ചു. കണ്ണൂർ ആസ്റ്റർ മിംസിൽ നിന്നും രാവിലെ ഒമ്പതരയോടെ ഹൃദയം കന്റോൺമെന്റ് ഡിഎസ്സി സെന്ററിൽ എത്തിച്ചു. സർക്കാറിന്റെ എയർ ആംബുലൻസിൽ ആണ് ഹൃദയം കൊച്ചിയിലേക്ക് എത്തിച്ചത്. 50 മിനിറ്റ് കൊണ്ട് കണ്ണൂരിൽ നിന്ന് എയർ ആംബുലൻസ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഹെലിപാഡിൽ എത്തി. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയ ഡോക്ടർമാരുടെ വിദഗ്ധസംഘം ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. 48 കാരനായ […]

Education Latest

മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ഇത്തവണത്തെ സ്കൂൾ പ്രവേശനോത്സവം അതിവിപുലവും മനോഹരവുമായി നടത്തി

മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ഇത്തവണത്തെ സ്കൂൾ പ്രവേശനോത്സവം അതിവിപുലവും മനോഹരവുമായി നടത്തി. ഭിന്നശേഷിക്കാരാണെലും ആദ്യമായി സ്കൂളിൽ വരുന്നതിന്റെ ആവേശവും ആനന്ദവും കുട്ടികളിൽ കാണാനായി. വർണ്ണ ബലൂണുകൾ നൽകിയും മധുരം നൽകിയും പുതുമുഖങ്ങളെ സ്വീകരിച്ചു.മുക്കം നഗരസഭ കൗൺസിലർ റൈനീഷ് നീലാംബരി ഉദ്ഘാടനം ചെയ്ത പ്രവേശനോത്സവ ചടങ്ങിൽ കൊറ്റങ്ങിൽ സുരേഷ് ബാബു അധ്യക്ഷനായി. HM കെ ഷീബ, പി ടി എ പ്രസിഡന്റ്‌ അസീസ് മലയമ്മ, സ്കൂൾ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ കെ വിജയൻ, മാനേജർ ഹാരിസ് സി, […]

Latest

ഫിഫ ലോകകപ്പ് ഇനി ‘സീ’യിൽ; ഇന്ത്യയിലെ സംപ്രേഷണാവകാശം സീ നെറ്റ്‌വർക്കിന്

ന്യൂഡൽഹി : 2026ലെ ഫിഫ ലോകകപ്പിന്റെ ഇന്ത്യൻ സംപ്രേഷണാവകാശം സ്വന്തമാക്കി സീ നെറ്റ്‌വർക്ക്. അടുത്ത 8 വർഷത്തേക്കുള്ള ഫിഫയുടെ 39 ഇവന്റുകളുടെ അവകാശമാണ് സീ സ്വന്തമാക്കിയത്. ലോകകപ്പിന് വെറും പത്ത് നാൾ ബാക്കിയിരിക്കെയാണ് ആരാധകരുടെ ആശങ്കകൾ അകറ്റി സീ നെറ്റ്‌വർക്ക് ശുഭ വാർത്തയുയമായി രംഗത്ത് വരുന്നത്. ജൂൺ 11നാണ് അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങൾ വേദിയാവുന്ന ലോകകപ്പിന്റെ കിക്കോഫ്. സംപ്രേഷണാവകാശം ഏറ്റെടുത്ത വാർത്തക്ക് പിന്നാലെ സീ നെറ്റ്‌വർക്കിന്റെ ഓഹരി 7 ശതമാനം ഉയർന്നു. 2026, 2030 ലോകകപ്പുകളുടെ […]

Latest

വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് മര്‍ദ്ദിച്ചു പൊലീസിനെതിരെ പരാതിയുമായി പിണറായി വിജയന്റെ ഡ്രൈവര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവര്‍ പി കെ അനൂപിന് പൊലീസ് മര്‍ദ്ദനം. പൊലീസുകാര്‍ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് അനൂപിന്റെ ആരോപണം. തുടര്‍ന്ന് ഡിജിപിക്ക് അനൂപ് പരാതി നല്‍കി. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം നടന്നത്. പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന്‍ എന്നീ പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു. ‘വണ്ടി എടുത്ത് മാറ്റെടാ’ എന്ന് പറഞ്ഞാണ് പിടിച്ചു തള്ളിയതെന്ന് പരാതിയില്‍ പറയുന്നു […]

Accident Crime dead Latest

ബാറിലെ തര്‍ക്കം; ചെന്നൈയില്‍ പതിനെട്ടുകാരിയെ കാറിടിച്ച് കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

ചെന്നൈ: ബാറിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലാണ് സംഭവം. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ യാന്‍സിയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു പെൺകുട്ടിയുടെ പ്രായം. യാന്‍സിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനേഴുകാരിക്ക് പരിക്കേറ്റു. സംഭവത്തില്‍ ബാലമുരുകന്‍ (21), ജോഷ്വ (19), കിഷോര്‍ കുമാര്‍ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറിലാണ് സംഭവങ്ങളുടെ തുടക്കം. യാന്‍സിയും സുഹൃത്തുക്കളും നൃത്തം ചെയ്തപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ബൗണ്‍സേഴ്‌സ് ഇടപെട്ടാണ് പ്രശ്‌നം […]

Accident dead Latest

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകവെ അരിലോറി ഇടിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

വാഴക്കുളം അഞ്ചാം മൈല്‍ ജംഗ്ഷന് സമീപത്ത് തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന അരി ലോറി അനീഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനായി തൊടുപുഴയിലേക്ക് പോയതായിരുന്നു അനീഷ. ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ അനീഷ റോഡിലേക്ക് തെറിച്ച് വീണു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മൂസയാണ് ഭര്‍ത്താവ്. ഹൈഫു ഫാത്തിമ, ഹാനി മൂസ, […]

Education Latest

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകം, ആര്‍ത്തവ അവധി പോസിറ്റീവ്: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും ആർത്തവ അവധി പോസിറ്റീവ് ആയി കാണണമെന്നും ഭ്രഷ്ട് കൽപ്പിച്ചിരുന്നത് പഴയ കാലമാണെന്നും അദ്ദേഹം പറഞ്ഞു. ആർത്തവ ദിവസങ്ങളിൽ കടുത്ത ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ട്. അതുകൊണ്ട് തന്നെ ഇളവ് നൽകുക എന്നത് മാത്രമാണ് കാണുന്നത്. ആരെയും മാറ്റി നിർത്താൻ ഉദ്ദേശിച്ചല്ല തീരുമാനമെന്നും മന്ത്രി പറഞ്ഞു. മൂന്ന് ലക്ഷം കുരുന്നുകൾ […]

Latest

പി. കെ. ഫിറോസ് എംഎൽഎയുടെ ‘സ്നേഹസമ്മാനം’ മണ്ഡലതലത്തിൽ വിതരണം ചെയ്തു

കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി പി. കെ. ഫിറോസ് എംഎൽഎ ഒരുക്കിയ ‘സ്നേഹസമ്മാനം’ മണ്ഡലതല വിതരണോദ്ഘാടനം നടന്നു. മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളുടെയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ തങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലേക്കുള്ള കിറ്റുകൾ ഏറ്റുവാങ്ങി. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പുതിയ അധ്യയന വർഷത്തിലേക്ക് ആത്മവിശ്വാസത്തോടെ പ്രവേശിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്നേഹസമ്മാനം’ നൽകുന്നത്. പ്രവേശനോത്സവത്തിന്റെ മണ്ഡലതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് […]

Education Latest

നിയോജക മണ്ഡലത്തിലെ രണ്ടായിരത്തിലധികം കുരുന്നുകള്‍ക്ക് എം.എ റസാഖ് മാസ്റ്ററുടെ അക്ഷര മിഠായി

കുന്ദമംഗലം. പുതിയ അദ്ധ്യായന വര്‍ഷമായ ഇന്ന് പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുന്ദമംഗലം നിയോജക മണ്ഡലത്തിലെ രണ്ടായിരത്തിലധികം കുരുന്നുകള്‍ക്ക് എം.എ റസാഖ് മാസ്റ്ററുടെ അക്ഷര മിഠായി സ്‌നേഹ സമ്മാനമായി നല്‍കും. പ്രവേശനോത്സവത്തിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം നടക്കുന്ന വെള്ളിപറമ്പ് ജി.എല്‍.പി സ്‌കൂളില്‍ വെച്ച് സമ്മാന വിതരണത്തിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വഹിക്കും. നിയോജക മണ്ഡലത്തിലെ 65 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാന വിതരണം നടക്കും. ചാത്തമംഗലം പഞ്ചായത്തില്‍ 17 സ്‌കൂളുകളിലായി 320 […]

Latest

കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിൽ നിന്നും 30 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന സ്റ്റേഷൻ ഓഫീസർ ശ്രീ വി കെ ബിജുവിന് യാത്രയയപ്പ് നൽകി

ബഹു:രാഷ്ട്രപതി,മുഖ്യമന്ത്രി തുടങ്ങിയവരുടെ ഫയർ സർവ്വീസ് മെഡൽ ജേതാവ് ആണ് .കോഴിക്കോട് റീജണൽ ഫയർ ഓഫീസർ ടി രജീഷ് ഉദ്ഘാടനം ചെയ്തു പൊന്നാടയാണീച്ച് ആദരിച്ചു. കോഴിക്കോട്,മലപ്പുറം ജില്ലകളിൽ നടന്ന വിവിധ അഗ്നി രക്ഷാപ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവെച്ച വ്യക്തിയാണ് ബിജു വി കെ. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ്. അസി:സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം അധ്യക്ഷതവഹിച്ച ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ലിനീഷ് എം സ്വാഗതവും ക്ലബ്ബ് ട്രഷറർ സുജിത്ത് എസ്പി നന്ദിയും പറഞ്ഞു .

Latest

കാണാതായെന്ന് പറയുന്ന ആഭരണങ്ങള്‍ ലോക്കറിലുണ്ട്; പൊലീസിനെ തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായി എന്ന് പൊലീസ് പറയുന്ന ആഭരണങ്ങള്‍ സുരക്ഷിതമാണെന്ന് ക്ഷേത്രം ഭരണസമിതി. ആഭരണങ്ങള്‍ ലോക്കറില്‍ ഉണ്ടെന്നും താക്കോലുകള്‍ നമ്പിമാരുടെ കൈകളില്‍ സുരക്ഷിതമാണെന്നും ഭരണസമിതി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിക്ക് അഡ്മിനിസിട്രേറ്റീവ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ‘വൈര നാമ’ ഉള്‍പ്പെടെയുളള ആഭരണങ്ങള്‍ ക്ഷേത്രത്തിലെ ലോക്കറിലുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഭരണങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എഡിജിപി സംസ്ഥാന […]

Latest

ഇറാനുമായി സമാധാന കരാറിലെത്താൻ തിടുക്കമില്ല’; കരാറിൽ നിരവധി ഭേദഗതികൾ ട്രംപ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ഇറാനുമായി അമേരിക്കൻ പ്രതിനിധികൾ ഉണ്ടാക്കിയ കരാറിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ‘നിരവധി ഭേദഗതികൾ’ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച നടന്ന സിറ്റുവേഷൻ റൂം മീറ്റിംഗിലാണ് ട്രംപ് ഇത്തരം ആവശ്യം ഉന്നയിച്ചതെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് വാർത്താ ഏജൻസി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ യുഎസ് പ്രസിഡന്റ് തൻ്റെ സംഘത്തോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് കരാറിലെ ഭാഷ മാറ്റാനും ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ പ്രതികരണത്തിന് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.