whatsapp chat
Call now
Latest

ഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന 5 നില കെട്ടിടം തകര്‍ന്ന് വീണു; ആളപായം ഇല്ല

ഇടുക്കി: പാമ്പനാറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണ് അപകടം. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. സംഭവസമയം തൊഴിലാളികള്‍ ആരും കെട്ടിടത്തില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പാമ്പനാര്‍ സ്വദേശി ആഗ്നല്‍ എന്നയാളുടേതാണ് കെട്ടിടം. നിര്‍മ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്

Latest

മുഖ്യമന്ത്രിയുടെ ‘മോഡിഫിക്കേഷന്‍ ഗാരണ്ടി’ പാളുന്നു? അനുവദനീയമായ മാറ്റങ്ങള്‍ മാത്രം ആകാമെന്ന് MVD

തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരവെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ ഗതാഗത കമ്മീഷണര്‍. അനുവദനീയമായ വാഹന മാറ്റങ്ങള്‍ മാത്രം ആകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റ് കാറ്റഗറി ലിസ്റ്റിന് നിയമതടസ്സം ഇല്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ആൾട്രേഷന്‍ വിഭാഗം സെക്ഷന്‍ 52നെ കുറിച്ച് പരാമര്‍ശമില്ല. സര്‍ക്കാര്‍ പരിശോധിച്ച് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കും. മോട്ടാര്‍ വാഹനവകുപ്പിന്റെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ ഇങ്ങനെയാണ്; സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റിയറിംഗ് വീൽ കവറുകൾ, […]

dead Health Latest

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയത് വലത് വൃക്കയിലെന്ന് പരാതി, രോഗി മരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി കുടുംബം ആരോപിക്കുന്നു. കോഴിക്കോട് വാണിമേൽ സ്വദേശി പറമ്പത്ത് റീജിത്ത് (46) ആണ് മരിച്ചത്. ഇന്ന് (വ്യാഴം) പുലർച്ചെയാണ് റീജിത്ത് മരണപ്പെട്ടത്. 2025 ആഗസ്റ്റ് ആറിനാണ് റീജിത്തിന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്. ഏപ്രിൽ ഒന്നിന് സമ്മതമില്ലാതെ വീണ്ടും സർജറി നടത്തിയതായും പരാതിയുണ്ട്. ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയിൽ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. റീജിത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ […]

Education Latest

നൂറ് കൊല്ലം പഴക്കം, പഠിക്കാൻ വെറും നാല് കുട്ടികൾ; കോട്ടൂളി ഗവ. എൽ.പി സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

കോഴിക്കോട്: നഗരഹൃദയത്തിലെ നൂറ് കൊല്ലം പഴക്കമുള്ള കോട്ടൂളി ഗവ.എൽ.പി സ്കൂളിൽ പഠിക്കാനും കളിക്കാനുമായി വെറും നാല് കുട്ടികൾ. അതിൽ രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നുള്ളതും ഒരാൾ രാജസ്ഥാനിയും. ഇത്തവണ ഒന്നാം ക്ളാസിലേക്ക് പ്രവേശനം നേടിയ ഏക വിദ്യാർത്ഥി അൻഷിക പനിയെ തുടർന്ന് രണ്ടു ദിവസമായി വന്നിട്ടുമില്ല.മൂന്നാം ക്ളാസിലെ സെെഷ്ടിയും ദുർഗയുമാണ് തമിഴ് കുട്ടികൾ. നാലാം ക്ളാസുകാരൻ മഹേന്ദ്രകുമാർ രാജസ്ഥാൻ സ്വദേശിയാണ്. ഇവരുടെ രക്ഷിതാക്കൾ കുറച്ചുകാലമായി ഇവിടെ സ്ഥിരതാമസമാണ്. പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയും കുക്കും ശുചീകരണ തൊഴിലാളികളുമടക്കം നാല് ജീവനക്കാർ. […]

Latest

ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ടപ്പെടും, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ടപ്പടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിലക്കയറ്റം രൂക്ഷമാണ്. ഇതിനെ ആർക്കും തടുക്കാൻ കഴിയില്ല. ബിജെപി ഭരണത്തിൽ തുടർന്നാൽ ഭീകരമായ സാമ്പത്തിക സുനാമിയുണ്ടാകുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. […]

Latest

നീതിക്കായി ഒരുമിക്കുന്നു: ഇന്ന് ബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക്

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് റൂട്ടിലെ ബസ് തൊഴിലാളികൾ ഇന്ന് (ജൂൺ 4) സൂചനാ പണിമുടക്ക് നടത്തും. മഞ്ചേരി, പാലക്കാട്, ഗുരുവായൂർ, എറണാകുളം, കൊല്ലംചിന, വേങ്ങര, തിരൂർ, പരപ്പനങ്ങാടി എന്നീ റൂട്ടുകളിലെ തൊഴിലാളികളാണ് സമരത്തിൽ അണിനിരക്കുന്നത്. ​തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളിലെ അപാകതകൾ പരിഹരിക്കുന്നതിലും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും അധികൃതർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ റൂട്ടുകളിൽ ഇന്ന് ബസ് സർവീസുകൾ പൂർണ്ണമായി തടസ്സപ്പെടുമെന്ന് തൊഴിലാളി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര […]

dead Latest

ഭാസ് ഫോട്ടോസ് മിത്രന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ ( 4. 6.26) രാവിലെ 10.30 മുതൽ 11.30 വരെ പരേതനോടുള്ള ആദര സൂചമായി കടകളടച്ച് സഹകരിക്കണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി പെരുമണ്ണ യൂനിറ്റ് ആഹ്വാനം ചെയ്തു

Health Latest

പെയിൻ ആന്റ് പാലിയേറ്റിവ് കെയർ ജനകീയ സമിതിക്ക് മുൻവാർഡ് മെമ്പർ ബാലൻ കിഴക്കെ തൊടിയുടെ സ്നേഹസമ്മാനം

പെരുമണ്ണ ഗ്രാമപെയിൻ ആന്റ് പാലിയേറ്റിവ് കെയർ ജനകീയ സമിതിക്ക് മുൻവാർഡ് മെമ്പർ ബാലൻ കിഴക്കെ തൊടി പഞ്ചായത്ത് പെയിൻ ആന്റ് പാലിയേറ്റിവ് കെയർ ജനകീയ സമിതിക്ക് മുൻവാർഡ് മെമ്പർ ബാലൻ കിഴക്കെ തൊടി വാങ്ങി നൽകിയ മൂന്ന് വാക്കറുകൾ പഞ്ചായത്ത് പ്രസിഡണ്ട് രാജൻ കെ.പി. അദ്ദേഹത്തിൽ നിന്ന്ഏറ്റുവാങ്ങി. വൈഡ് പ്രസിഡണ്ട് യു.കെ. റുഹൈമത്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിൽ സി. ടി.പി., വാർഡ് മെമ്പർമാരായ നിസാർ ടി, രമ്യ തട്ടാരിൽ, അബ്ദുള്ള നിസാർ, മുനിർ […]

Accident dead Latest

ഗുജറാത്ത്-മഹാരാഷ്ട്ര ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 7 മരണം; 40 പേര്‍ക്ക് പരിക്ക്

സൂറത്ത്: മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. സൂറത്തിലെ ഗുജറാത്ത് – മഹാരാഷ്ട്ര ഹൈവൈയിലാണ് അപകടം ഉണ്ടായത്. നാല്‍പത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ബസുകളില്‍ ഒന്നിന് തീപിടിച്ചു. തീപിടിച്ച ബസിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ഉവ ഗ്രാമത്തില്‍ ദേശീയ ഹൈവേ 53ലായിരുന്നു സംഭവം ബസുകളില്‍ ഒരെണ്ണം സൂറത്തില്‍ നിന്നു ദൂലേയിലേക്കും മറ്റൊന്ന് മഹാരാഷ്ട്രയിലെ ചാലിസ്ഗാവില്‍ നിന്നും സൂറത്തിലേക്കും പോവുകയായിരുന്നു. മഹാരാഷ്ട്രയിലേക്ക് വരികയായിരുന്ന ബസ് ആദ്യം ഒരു ട്രാക്ടറിലിടിച്ച് നിയന്ത്രണം വിട്ടു. പിന്നാലെ ഡിവൈഡര്‍ […]

Accident Latest

ഡല്‍ഹിയില്‍ ഹോട്ടലില്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാളവ്യനഗറിലുള്ള റസ്റ്റോറന്റിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. അപകടത്തിനിടെ ശ്വാസം മുട്ടിയാണ് പലരും മരിച്ചിരിക്കുന്നത്. മരിച്ചവരില്‍ ഏറെയും വിദേശികളാണെന്നും വിവരമുണ്ട്. തീപിടിച്ചതിന് പിന്നാലെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ചാടിയിരുന്നു. രാവിലെ 9.45ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 37 പേരെ രക്ഷപ്പെടുത്താനായതായും […]

Education Latest

പെരുമണ്ണ പഞ്ചായത്ത് തല സ്കൂൾപ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ ഉദ്ഘാടനം ചെയ്തു

പെരുമണ്ണ: സ്കൂൾപ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പുത്തൂർമഠം എ എം യു പി സ്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ ഉദ്ഘാടനം ചെയ്തു കുന്നമംഗലം മണ്ഡലം എംഎൽഎ എം എ റാസാക്ക് മാസ്റ്ററുടെ വക ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സ്നേഹസമ്മാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജനിൽ നിന്ന് എച്ച് എം നസീറടീച്ചർ ഏറ്റ് വാങ്ങി പിടിഎ പ്രസിഡണ്ട് കെ സി ശരീഫ് അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ എടി മുനീർ , മാനേജിംഗ് […]

dead Latest

മിത്രൻ (65) ഭാസ് സ്റ്റുഡിയോ പെരുമണ്ണ അന്തരിച്ചു

ഭാര്യ: അനില. മക്കൾ: മിഥുൻ ഭാസ് (ദേശാഭിമാനി ഫോട്ടോഗ്രാഫർ, കോഴിക്കോട്), ഹേന. മരുമകൾ: സബീഷ് (ഗൾഫ് ) , ശ്രീലക്ഷ്മി (ഫെഡറൽ ബേങ്ക്). സംസ്കാരം നാളെ (4/6/26 വ്യാഴം) രാവിലെ 11 മണി

Crime Latest

കലൂരിൽ യുവതികളെ ആക്രമിച്ച കേസ്:ഒന്നാം പ്രതി അക്ബർ നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി,പോക്‌സോ കേസ് പ്രതി

കലൂരിൽ യുവതികളെ ആക്രമിച്ച കേസ്:ഒന്നാം പ്രതി അക്ബർ നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി,പോക്‌സോ കേസ് പ്രതി 🔴കൊച്ചി: കലൂരില്‍ യുവതികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി. കഴിഞ്ഞ ഡിസംബറില്‍ സെക്‌സ് റാക്കറ്റ് കേസില്‍ അക്ബര്‍ അറസ്റ്റിലായിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് ഇയാള്‍ സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. മാസങ്ങളായി ഇത് തുടരുകയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈലാന്‍ഡ് സ്യൂട്ട്‌സ് എന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഇയാളുടെ […]

Crime dead Latest

അഷ്‌കറിന് പക അഖിലയുടെ അമ്മയോട്, സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചു’; ബന്ധുവിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി അടുത്ത ബന്ധു. അഖിലയുടെ അമ്മ റീനയോടായിരുന്നു അഷ്‌കറിന് പകയെന്നാണ് ബന്ധു പ്രതികരിച്ചത്. അഖിലയുടെ പേരിലുള്ള സ്ഥലം ആവശ്യപ്പെട്ട അഷ്‌കറിനെ റീന മര്‍ദ്ദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനോട് തീര്‍ത്തതെന്നും ബന്ധു പ്രതികരിച്ചു ‘കസേര കൊണ്ട് അടിച്ച ശേഷമാണ് അഷ്‌കറിന് കുഞ്ഞിനോട് വൈരാഗ്യം തുടങ്ങിയത്. കുഞ്ഞിന്റെ ഇരുകൈകളും അഷ്‌കര്‍ ഒടിച്ചതാണെന്ന കാര്യം റീനയ്ക്കും അഖിലയ്ക്കും അറിയാം. അഷ്‌കര്‍ ആദ്യഭാര്യയെ മര്‍ദ്ദിച്ച് കോമയിലാക്കിയ കാര്യവും റീനയ്ക്ക് അറിയാം. ആദ്യ ഭാര്യയുടെ അമ്മയെ […]

weather

സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും. ഇന്ന് എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. മറ്റു ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം കോഴിക്കോട് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിലും ദേശീയപാതയിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, […]

Crime dead Latest

കുടുംബവഴക്ക്, തിരുവനന്തപുരത്ത് 36കാരിയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. 36കാരിയായ ഹസീന ബീവിയെയാണ് ഭര്‍ത്താവ് സുരേഷ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് മൊഴി. തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവ ശേഷം സുരേഷ് കാറില്‍ കയറി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Latest

ഒരു വർഷം തികയും മുൻപേ തകർന്നു വീണു; ഡി.ടി.പി.സി. കോടികൾ ചെലവിട്ട ബീച്ചിലെ വിശ്രമകേന്ദ്രങ്ങൾ പരിപാലനമില്ലാതെ നശിക്കുന്നു

കോഴിക്കോട്: കോടിക്കണക്കിന് രൂപയുടെ നവീകരണ പദ്ധതികൾ പ്രഖ്യാപിക്കുകയും വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും കോഴിക്കോട് ബീച്ചിലെ അടിസ്ഥാനസൗകര്യങ്ങൾ പരിപാലനമില്ലാതെ നശിക്കുന്നു. പ്രതിദിനം ആയിരക്കണക്കിന് സ്വദേശികളും വിദേശികളും എത്തുന്ന കോഴിക്കോട് ബീച്ചിന്റെ സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സന്ദർശകർക്കായി സ്ഥാപിച്ച വിശ്രമകേന്ദ്രങ്ങളാണ് തകർന്ന നിലയിലുള്ളത്.2021-ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏകദേശം ഒരു കോടി രൂപ ചെലവഴിച്ചാണ് ബീച്ച് മേഖലകളിൽ വിശ്രമകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സൗകര്യ വികസന പദ്ധതികൾ […]

Crime Latest

സിനിമയെ വെല്ലുന്ന ഒളിച്ചുകളി അവസാനിപ്പിച്ചു; വഡോദരയിൽനിന്ന് രക്ഷപ്പെട്ട MDMA പ്രതിയെ പത്താംനാൾ വലയിലാക്കി മുക്കം പോലീസ്

മുക്കം: ഒറ്റനോട്ടത്തിൽ മനസ്സിലാകാതിരിക്കാൻ മുടിമുറിച്ച് രൂപംമാറി. കൈക്ക് പരിക്കേറ്റെന്ന വ്യാജേന കൈവിലങ്ങ് തുണികൊണ്ട് മറച്ച് ലോറിയിലും തീവണ്ടിയിലുമായി കിലോമീറ്ററുകൾ നീണ്ട യാത്ര… കൈയിൽ ഒരുരൂപപോലുമില്ലാതെ, പോലീസിന്റെ കണ്ണുവെട്ടിച്ച് ട്രെയിനിൽനിന്ന് രക്ഷപ്പെട്ടശേഷം വാങ്ങിയത് മൂന്ന് മൊബൈൽഫോണുകളും മൂന്ന് സിംകാർഡുകളും. പക്ഷേ, തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽനിന്ന് രക്ഷപ്പെട്ട മുഹമ്മദ് ഹനീഫ പത്താംനാൾ മറ്റൊരു ട്രെയിനിൽവെച്ച് പോലീസിന്റെ പിടിയിലുമായി. മുക്കത്ത് രണ്ടിടങ്ങളിൽനിന്നായി മൂന്നുകിലോയോളം എം.ഡി.എം.എ.യുമായി പിടിയിലായ മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫയാണ് അഞ്ച് സംസ്ഥാനങ്ങളിലൂടെ പോലീസിനെ വട്ടംകറക്കി, ഒടുവിൽ പത്താംനാൾ […]

Latest

കെ എൻ എം നേതാക്കൾമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം:കെ എൻ എം സംസ്ഥാന നേതാക്കൾമുഖ്യമന്ത്രി വി ഡി സതീശനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.മതനിരപേക്ഷത ഉയർത്തി പിടിച്ചു സമൂഹത്തിൽ നവോഥാന പരിശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വർഗീയതക്കും തീവ്രവാദ ചിന്തകൾക്കുമെതിരെ മുജാഹിദ് പ്രസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാടിന്റെ സൗഹൃദം വീണ്ടെടുക്കാൻ നവോഥാന പ്രസ്ഥാനങ്ങൾ കൂടുതൽജാഗ്രതയോടെമുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ലഹരിക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച തൂഫാൻ പദ്ധതിക്ക് കെ എൻ എം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും […]

Accident Latest

കോഴിക്കോട് കൊളത്തറയിൽ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം; സിസിടിവി ദൃശ്യം

കോഴിക്കോട്: കൊളത്തറ – ചെറുവണ്ണൂർ റോഡിൽ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. ചെറുവണ്ണൂർ ബ്ലോക്ക് ഉണ്ടാക്കുന്ന സമയത്ത് സാധാരണ ഈ റൂട്ടിലൂടെ ബസുകൾ വഴിതിരിച്ചു വിടാറുണ്ട് ഇത്തരത്തിൽ റൂട്ടിൽ ഉൾപ്പെടാത്ത ബസ്സ് ഇതുവഴി കടന്നു പോകുമ്പോഴാണ് ഓട്ടോറിക്ഷയുമായി അപകടം ഉണ്ടായത്ഇത്തരത്തിൽ ബസുകൾ കടന്നു പോകുന്നതിൽ നാട്ടുകാരിൽ വലിയ ആശങ്കയും പ്രതിഷേധവും ഉയർത്തിയിട്ടുണ്ട് അപകടത്തിൽ സാരമായ പരിക്കുകളില്ലാതെ ഓട്ടോ ഡ്രൈവർ അടക്കം രക്ഷപ്പെട്ടു

Latest weather

കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ട്: ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത; ജാഗ്രതാ നിർദേശവുമായി കലക്ടർ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും […]

dead Latest

കൂടരഞ്ഞി കൊലപാതകം: 40 വർഷത്തിന് ശേഷം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; കണ്ണൂർ സ്വദേശിയെന്ന് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ 40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്.1986-ൽ കൂടരഞ്ഞിയിൽ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശിയായ മോഹനൻ ആണെന്നാണ് തിരുവമ്പാടി പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായത്. വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. രണ്ട് പേരെ കൊലപ്പെടുത്തി എന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദാലിയുടെ വെളിപ്പെടുത്തലിൽ. തിരുവമ്പാടി പൊലീസാണ് രേഖാചിത്രം തയ്യാറാക്കിയത്. 1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ. കൂടരഞ്ഞി തൈപറമ്പിൽ […]

Latest

ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും തകര്‍ന്നു; ആറ് പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആറ് പേര്‍ക്ക് പരിക്കേറ്റു.വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഏകദേശം 250 ചതുരശ്ര യാര്‍ഡ് വിസ്തീര്‍ണ്ണമുള്ള ഒരു നില വീടാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്’, പൊലീസ് പറഞ്ഞു. അപകടകാരണം അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരുടെ അവസ്ഥ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല നേരത്തെ, ഷഹ്ദാരയിലെ അജിത് നഗറിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീയും കുട്ടികളുമടക്കം നാല് പേർക്ക് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.