ജന്തർ മന്ദിറിലെ സമരത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി; വീഡിയോ കാണാനും വിസമ്മതിച്ചു
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട അഭിഭാഷകനോട് ‘ഞങ്ങളുടെ സമയം കളയരുത് ‘ എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ജന്തർ മന്ദിറിൽ നടക്കുന്ന സമരം സുപ്രിംകോടതിയിൽ ഉന്നയിക്കാനുള്ള അഭിഭാഷകന്റെ ശ്രമം തള്ളിയ മൂന്നംഗ ബെഞ്ച്, സമരത്തിന്റെ ദൃശ്യങ്ങൾ അങ്ങിയ വീഡിയോകൾ കാണാനും വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്നിലാണ് അഭിഭാഷകൻ ഈ വിഷയം ഉന്നയിച്ചത്. […]
























