whatsapp chat
Call now
Latest

ബലാത്സംഗപരാതി പിൻവലിപ്പിക്കാൻ അഭിഭാഷകയെ ഭീഷണിപ്പെടുത്തി, ഡല്‍ഹി ജില്ലാ ജഡ്ജിമാര്‍ക്കെതിരെ നടപടി

ഡൽഹി: ബലാത്സംഗപരാതി പിൻവലിപ്പിക്കാൻ യുവഅഭിഭാഷകയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹി സാകേത് കോടതിയിലെ രണ്ട് ജഡ്ജിമാർക്കെതിരെ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി. ജില്ലാ ജഡ്ജി സഞ്ജീവ് കുമാർ സിങ്ങിനെ സസ്പെൻഡ് ചെയ്തു. മറ്റൊരു ജഡ്ജിയായ അനില്‍കുമാറിനെതിരെ അച്ചടക്കനടപടിയ്ക്കും ഹൈക്കോടതി ശുപാർശ ചെയ്തു. ഒരു അഭിഭാഷകനെതിരെ അഭിഭാഷക നല്‍കിയ ബലാത്സംഗപരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ സമ്മർദം ചെലുത്തിയതായും പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും അഭിഭാഷക നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ജൂലായ് മാസത്തിലാണ് ഇരുപത്തിയേഴുകാരിയായ അഭിഭാഷക ഹൈക്കോടതി ജഡ്ജിയ്ക്ക് പരാതി […]

Accident Latest

മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടു, റോഡിലേക്ക് തെറിച്ച്‌ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് ടിപ്പര്‍ കയറിയിറങ്ങി; ദാരുണാന്ത്യം

മലപ്പുറം എടവണ്ണയില്‍ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്ന് വീണ വിദ്യാർത്ഥിയുടെ ദേഹത്ത് ടിപ്പർ കയറുയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയായ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്‌റഫാണ് മരിച്ചത്. 18 വയസായിരുന്നു. ബൈക്കിന് തൊട്ടു മുൻപില്‍ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കിന് പിറകില്‍ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. എതിർ ദിശയില്‍ നിന്നും വന്ന ടിപ്പർ ഇടിച്ച്‌ ഹനീൻ തല്‍ക്ഷണം മരിച്ചു.

Latest

മുതലമടയില്‍ ആദിവാസി യുവാവിനെ മുറിയില്‍ പൂട്ടിയിട്ട സംഭവം: പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം

പാലക്കാട് മുതലമടയിലെ ഫാം സ്റ്റേയില്‍ ആദിവാസിയെ ആറു ദിവസത്തോളം അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മർദ്ദിച്ച കേസില്‍ മുഖ്യ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം. വെസ്റ്റേണ്‍ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്തിട്ട് 10 ദിവസമായിട്ടും ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച്‌ ആദിവാസി പ്രവർത്തകർ ഇന്ന് മുതലമടയില്‍ പ്രതിഷേധ ധർണ നടത്തും. മുതലമട മൂചക്കുണ്ട് ചമ്ബക്കുഴിയിലെ വെള്ളയനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലെയാണ് സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് തോട്ടത്തില്‍ […]

Latest

വിമാനത്തിന് സമീപം റണ്‍വേയില്‍ കുന്തിച്ചിരുന്ന് മൂത്രമെഴിക്കുന്ന വൃദ്ധൻ, കോക്പിറ്റില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പൈലറ്റ്, വീഡിയോ

ബിഹാറിലെ ദർഭംഗ വിമാനത്താവളത്തില്‍ നിന്നും ഒരു പൈലറ്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍, സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. വീഡിയോയില്‍ ഒരു വിമാനത്തിന് സമീപത്ത് റണ്‍വേയില്‍ കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുന്ന ഒരു വൃദ്ധനെ കാണാം. അദ്ദേഹം വിമാനത്തില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്നു ഇരുന്നിരുന്നത്. വിചിത്രമായ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതിന് പിന്നാലെ വീഡിയോ വൈറലായി. കോക്ക്പിറ്റില്‍ നിന്ന് പൈലറ്റ് റെക്കോർഡ് ചെയ്ത വീഡിയോയില്‍, […]

Business Latest

ഇന്ത്യക്ക് നേരെ വീണ്ടും നെറ്റി ചുളിച്ച്‌ ട്രംപ്; ‘നേരത്തെ ഉറപ്പു നല്‍കിയതാണ്, ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തം’

യുഎസ് ഉത്പന്നങ്ങള്‍ക്ക് തീരുവ എടുത്തുകളയാം എന്ന് ഇന്ത്യ ഉറപ്പു നല്കിയതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് ഏറെ വൈകുന്നുവെന്നും ട്രംപ്. ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തമാണ്. ഇന്ത്യ- റഷ്യ- ചൈന ചർച്ചകള്‍ക്കു ശേഷമാണ് ട്രംപിൻറെ പ്രസ്താവന. സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. അതേ സമയം, ഡോണള്‍ഡ് ട്രംപിന്‍റെ താരിഫ് സമ്മർദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. […]

Latest

വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പീഡന പരാതി വ്യാജം, മൂന്നാര്‍ ഗവണ്‍മെന്‍റ് കോളേജ് അധ്യാപകനെ കോടതി വെറുതെവിട്ടു

ഇടുക്കി: മൂന്നാർ ഗവണ്‍മെന്‍റ് കോളേജ് അധ്യാപകനെതിരെ വിദ്യാർത്ഥിനികള്‍ നല്‍കിയ പീഡന പരാതി വ്യാജമെന്ന് കോടതി. ഇടുക്കി മൂന്നാർ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വർഷത്തിന് ശേഷം വെറുതെ വിട്ടു. തൊടുപുഴ അഡീഷനല്‍ സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്. 2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്. എസ്‌എഫ്‌ഐ അനുഭാവികളായ വിദ്യാർത്ഥികളെയാണ് കോപ്പിയടിക്ക് പിടിച്ചത്. ഈ പെണ്‍കുട്ടികള്‍ മൂന്നാറിലെ […]

Latest

എംഎല്‍എ പ്രതിയാണ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസ് വിവരം ക്രൈംബ്രാഞ്ച് നിയമസഭാ സ്പീക്കറെ അറിയിക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസിന്റെ വിവരം ക്രൈംബ്രാഞ്ച് നിയമസഭാ സ്പീക്കറെ അറിയിക്കും. തിങ്കളാഴ്ചതന്നെ കേസിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം സ്പീക്കറുടെ ഓഫീസിന് സമർപ്പിക്കും. അടുത്തയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നീക്കം. ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ സാമൂഹികമാധ്യമംവഴി സ്ത്രീകളെ പിന്തുടർന്ന് ശല്യംചെയ്തതിനാണ് കേസെടുത്തിരുന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് ഇമെയിലിലൂടെ ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്‌ഐആർ രജിസ്റ്റർചെയ്തിരുന്നത്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ പരാതി […]

Latest

തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ ചേരുന്നവര്‍ കുറയുന്നു, തൊഴില്‍സ്ഥിരത കുറഞ്ഞത് തിരിച്ചടിയായി

ആലപ്പുഴ: തൊഴിലാളി ക്ഷേമനിധി ബോർഡുകളില്‍ ആനുകൂല്യങ്ങള്‍ക്കും പെൻഷനുമായി രജിസ്റ്റർചെയ്യുന്നവർ കുറയുന്നു. ക്ഷേമനിധി ബോർഡുകളുടെ എണ്ണം 16-ല്‍നിന്ന് 11 ആയി കുറഞ്ഞെങ്കിലും തൊഴിലാളികള്‍ കുറയുന്നത് ഇവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതിയാണ്. അംശദായമായി ലഭിക്കുന്ന വരുമാനമാണ് ബോർഡ് ജീവനക്കാരുടെ ശമ്ബളവും ആനുകൂല്യങ്ങളും നല്‍കുന്നതിനു സഹായകമാകുന്നത്. തൊഴിലാളികളുടെ കുറവ് ഇതിനെയും ബാധിച്ചു. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡില്‍ 2022-ല്‍ 14,762 തൊഴിലാളികളുണ്ടായിരുന്നത് 2023-ല്‍ 26,236 ആയി കൂടി. എന്നാല്‍, അടുത്ത വർഷം ഇത് 9,077 ആയി കുറഞ്ഞു. നിർമാണത്തൊഴിലാളികളുടെ കാര്യത്തിലും സമാനസ്ഥിതിയാണ്. 2022-ല്‍ […]

Latest

ഒരേ കാറില്‍ പുതിനൊപ്പം മോദി; 45 മിനിറ്റ് നീണ്ട യാത്രയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ടിയാൻജിനിലെ എസ്സിഒ ഉച്ചകോടി വേദിയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും യാത്ര ചെയ്തത് ഒരേ വാഹനത്തില്‍. ഉച്ചകോടി നടന്ന വേദിയില്‍ നിന്ന് റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലിലെ ഉഭയകക്ഷി യോഗ വേദിയിലേക്ക് പ്രധാനമന്ത്രി മോദിക്കൊപ്പം യാത്ര ചെയ്യാൻ പുതിൻ ആഗ്രഹിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മോദിയ്ക്കായി ഏകദേശം 10 മിനിറ്റോളം പുതിൻ കാത്തുനിന്നതായും റിപ്പോർട്ടിലുണ്ട്. പുതിന്റെ കാറിലെ ഒരുമിച്ചുള്ള യാത്രയില്‍ ഇരുനേതാക്കളും വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്തു. റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ എത്തിയശേഷവും ഇരുവരും 45 മിനിറ്റോളം […]

Latest

കടയില്‍ പോയി തിരിച്ചുവന്ന് ക്രോക്സ് ഊരിവച്ച്‌ കിടന്നു; പിന്നെ എഴുന്നേറ്റില്ല, മുറ്റത്ത് ചത്ത് കിടക്കുന്ന പാമ്ബ് !

ബെംഗളൂരുവിലെ ബന്നാർഘട്ടയില്‍ പാമ്ബുകടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. ടിസിഎസ് ജീവനക്കാരനായ മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്. വീടിന് പുറത്ത് അഴിച്ചുവെച്ച ക്രോക്‌സിനുള്ളില്‍ ഒളിച്ചിരുന്ന പാമ്ബ് കടിച്ചതെന്നാണ് സംശയം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.45-ഓടെ കരിമ്ബ് ജ്യൂസ് കടയില്‍ പോയി മടങ്ങിയെത്തിയതിന് ശേഷമാണ് സംഭവം. വീടിന് പുറത്ത് ചെരുപ്പ് ഊരിയ ശേഷം മഞ്ജു പ്രകാശ് അകത്തേക്ക് പോയി വിശ്രമിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം മുറിയില്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കാലില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. വായില്‍ നിന്നും […]

Latest

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സുമായി പുല്ലുംകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ (PURA)

രാമനാട്ടുകര: ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പുല്ലുംകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ (പുര) ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രദേശത്ത് അടുത്തിടെ നടന്ന ലഹരി വേട്ടയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. പുല്ലുംകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അലവിക്കുട്ടി കള്ളിയൻ അദ്ധ്യക്ഷത വഹിച്ച പരിപാടി, രാമനാട്ടുകര നഗരസഭ16-ാം ഡിവിഷൻ കൗൺസിലർ ബിന്ദു അറമുഖൻ ഉദ്ഘാടനം ചെയ്തു. ഫറോക്ക് പോലീസ് ബീറ്റ് 5-ൻ്റെ ചുമതലയുള്ള എ.എസ്.ഐ. അബ്ദുൾ റഹീം, ലഹരി നിർമ്മാർജ്ജന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ.കെ. […]

Latest

സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു; വയനാട് തുരങ്കപാത നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മലബാറിന്റെ വികസനക്കുതിപ്പിന് വഴിതുറയ്ക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വൈകീട്ട് നാലിന് ആനക്കാംപൊയില്‍ സെയ്ന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. കേരളത്തിലെ ഏറ്റവും നീളംകൂടിയതും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളംകൂടിയതുമായ ഇരട്ടതുരങ്കപാതയാണിത്. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളമാണുള്ളത്. കോഴിക്കോട് ജില്ലയില്‍ മുറിപ്പുഴ-മുത്തപ്പൻപുഴ-ആനക്കാംപൊയില്‍ റോഡുമായും വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡുമായുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. 8.73 കിലോമീറ്റർ ദൈർഘ്യത്തില്‍ 8.11 കിലോമീറ്റർ ദൂരം ഇരട്ടത്തുരങ്കങ്ങളാണ്. നാലുവർഷമെടുത്താണ് പദ്ധതി പൂർത്തിയാക്കുക. […]

Latest

ലക്‌നൗവില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; രണ്ടുമരണം

ഉത്തർപ്രദേശിലെ ലക്നൗവില്‍ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം. ഗുഡാംബ സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സ്ഫോടനത്തില്‍ അഞ്ച് പേർ മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും രണ്ട് മരണങ്ങള്‍ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പോലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ ഉത്തർപ്രദേശിലെ അംരോഹ ജില്ലയില്‍ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂണ്‍ 15-ന് സ്ഫോടനം നടന്ന സമയത്ത് […]

Latest

ചെത്തുകാരനെ ആര്‍ക്കുംവേണ്ട, അവന്റെ പണംവേണം; ഈഴവര്‍ വോട്ടുകുത്തിയന്ത്രങ്ങള്‍ മാത്രമായി മാറി- വെള്ളാപ്പള്ളി

വീണ്ടും വർഗീയ പരാമർശവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷങ്ങള്‍ സർക്കാരില്‍ സ്വാധീനം ചെലുത്തി വളർന്നുവെന്നും ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെത്തുകാരനെ ആർക്കുംവേണ്ട. എന്നാല്‍, ചെത്തുകാരന്റെ പണം എല്ലാവർക്കും വേണമെന്നും അദ്ദേഹം പറഞ്ഞു. ‘ക’യില്‍ തുടങ്ങുന്ന കള്ള്, കൈത്തറി, കയർ, കശുവണ്ടി, കൃഷി തുടങ്ങിയ വ്യവസായങ്ങള്‍ക്കെല്ലാം കഷ്ടകാലമാണ്. അവയെല്ലാം ചെയ്യുന്നത് ഈഴവരാണ്. ഇത്തരത്തില്‍ ഈഴവർ തുടങ്ങിവെച്ച എല്ലാ തൊഴില്‍മേഖലകളും കഷ്ടത്തില്‍നിന്ന് കഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ഈഴവരെ സംരക്ഷിക്കാൻ ആരുമില്ല. ഉത്പാദനച്ചെലവ് […]

Latest

‘എതിരാളികളല്ല, നമ്മള്‍ പങ്കാളികള്‍, അഭിപ്രായവ്യത്യാസം തര്‍ക്കങ്ങളായി മാറരുത്’; ഷിക്ക് ഇന്ത്യയിലേക്ക് ക്ഷണം

ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രിസഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ചർച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം.അഭിപ്രായവ്യത്യാസങ്ങള്‍ തർക്കങ്ങളായി മാറരുതെന്നും മോദിയും ഷിയും ആവർത്തിച്ച്‌ ഉറപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ടിയാൻജിനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) നേതാക്കളുടെ ഉച്ചകോടിയോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. ‘2024ല്‍ കസാനില്‍ നടന്ന മോദിയും ഷിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയ്ക്കുശേഷം […]

Latest

മനുഷ്യ-മൃഗ സംഘര്‍ഷം ലഘൂകരണ പദ്ധതി ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി; കേന്ദ്രത്തിനും പ്രതിപക്ഷത്തിനും വിമര്‍ശനം

തിരുവനന്തപുരം: വന്യമൃഗ ശല്യം തടയുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത നിസഹകരണമെന്ന് മുഖ്യമന്ത്രി. വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും ഒന്ന് പോലും കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിൻ്റെ എല്ലാ നിർദേശങ്ങളും കേന്ദ്ര സർക്കാർ തള്ളി. അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നടപടിക്രമങ്ങള്‍ അതിസങ്കീർണമാണ്. ഇത് ലഘൂകരിക്കാൻ ആവശ്യപ്പെട്ടിട്ട്, അതിന് പോലും കേന്ദ്രം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, വിഷയത്തില്‍ പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നുള്ള വിമർശനങ്ങള്‍ വസ്തുത കാണാതെയാണെന്നും പറഞ്ഞു. കണ്‍മുന്നിലെ യാഥാർത്ഥ്യങ്ങള്‍ കാണാതെ വക്രീകരിച്ച്‌ അവതരിപ്പിക്കുകയാണ് […]

Latest

ബീഹാറുകാരനായ മാനേജര്‍ ബീഫ് നിരോധിച്ചു, പിന്നാലെ കൊച്ചിയിലെ ബാങ്കില്‍ ‘ബീഫ് ഫെസ്റ്റ്’ നടത്തി ജീവനക്കാര്‍

കോച്ചിയിലെ കാനറാ ബാങ്ക് ശാഖയില്‍ പുതുതായെത്തിയ ബാങ്ക് മാനേജര്‍ കാന്‍റീനില്‍ ബീഫ് നിരോധിച്ചു. പിന്നാലെ ബാങ്കില്‍ ബീഫ് ഫെസ്റ്റ് നടത്തി തൊഴിലാളി സംഘടന. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് (BEFI) ബാങ്കില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. ബാങ്കില്‍ നടത്തിയ ബീഫ് ഫെസ്റ്റിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബീഹാറി സ്വദേശീയായ റീജിയണല്‍ മാനേജറാണ് കാന്‍റീനില്‍ ബീഫ് വിളമ്ബരുതെന്ന് നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നാലെയയാരുന്നു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. പുതിയ മാനേജരുടെ അപമാനകരമായ പെരുമാറ്റത്തിനും മാനസിക പീഡനത്തിനും […]

Latest

മലപ്പുറത്ത് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശിയും മലപ്പുറം മുണ്ടുപറമ്ബില്‍ താമസക്കാരിയുമായ ദേവനന്ദ(21)യുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെയോടെ കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാസേനയും ട്രോമാകെയർ അംഗങ്ങളും വൈറ്റ് ഗാർഡും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലില്‍ പരുവമണ്ണ തൂക്കുപാലത്തിന് താഴെ പമ്ബ് ഹൗസിന്റെ സമീപത്തുനിന്നായാണ് മൃതദേഹം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് യുവതി പുഴയിലേക്ക് ചാടിയത്. ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്ബതിമാരാണ് പാലത്തിന്റെ കൈവരിയില്‍ യുവതി ഇരിക്കുന്നതു […]

Latest

ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം; അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേര്‍ മരിച്ചു

നിർത്താതെ പെയ്ത മഴയെത്തുടർന്നുണ്ടായ പുതിയ ഉരുള്‍പൊട്ടലുകളിലും മേഘവിസ്ഫോടനങ്ങളിലും ജമ്മു കശ്മീരില്‍ 11 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ. റിയാസി ജില്ലയില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. 4, 6, 8, 10, 12 വയസ്സുള്ള അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ മണ്‍വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു. രാജ്ഗഡിലെ ഉയർന്ന പ്രദേശങ്ങളില്‍ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ റമ്ബാനില്‍ നാല് പേർ മരിക്കുകയും […]

Latest

ഓണാഘോഷം അതിരുവിട്ടു, അധ്യാപകന്‍ ശകാരിച്ചു, റെയില്‍ പാളത്തിലേക്ക് ഓടിക്കയറി പ്ലസ്ടു വിദ്യാര്‍ത്ഥി, രക്ഷകരായി പൊലീസ്

കോഴിക്കോട്: സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടപ്പോള്‍ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച്‌ വിദ്യാര്‍ത്ഥി. കോഴിക്കോട് വടകരയിലെ ഒരു സ്‌കൂളിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ അനിഷ്ട സംഭവങ്ങളുണ്ടായത്. സ്‌കൂളില്‍ ഇന്നലെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ആഘോഷ പ്രകടനങ്ങള്‍ പരിധിവിട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ ഇടപെടുകയും വിദ്യാര്‍ത്ഥികളെ ശകാരിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതിനു പിന്നാലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി ക്ലാസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെ കൂട്ടുകാരെ ഫോണില്‍ വിളിച്ച്‌ ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറയുകയും ചെയ്തു. […]

Latest

പതിന്നാലുകാരി വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍; കണ്ടത് അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍

വണ്ടിപ്പെരിയാർ:പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുരക്കുളം പുതുവലില്‍ ആളൂർ ഭവനില്‍ രാജേഷിന്റെ മകള്‍ റോഷ്നി (14)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കുപോയി ഉച്ചയ്ക്ക് വീട്ടിലെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വണ്ടിപ്പെരിയാർ പോലീസിന്റെ മേല്‍നടപടികള്‍ക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കുമളി വെള്ളാരംകുന്ന് സെയ്ന്റ് മേരീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് റോഷ്നി. അമ്മ: രാജി, സഹോദരി രേഷ്മ (വിദ്യാർഥി). (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, […]

Latest

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് നല്‍കാം ‘ജോണ്‍ ഡോ ഇൻജങ്ഷൻ’; എന്താണ് അശോക് കുമാര്‍ ഓര്‍ഡര്‍? അറിയാം

സൈബർ ഇടങ്ങളില്‍ ഒളിച്ചിരിക്കുന്നവരുടെ ദയാരഹിതമായ ആക്രമണങ്ങള്‍ ‘ജോണ്‍ ഡോ ഇൻജങ്ഷനി’ലൂടെ ചെറുക്കാൻ കഴിയുമെന്ന് നിയമവിദഗ്ധർ.മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന സൈബർ ആക്രമണത്തെ വളരെ വേഗം അവസാനിപ്പിക്കാൻ കഴിയുമെന്നതാണ് ജോണ്‍ ഡോ ഇൻജങ്ഷന്റെ ഗുണം. നിലവില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ അജ്ഞാതർ നടത്തുന്ന ഓണ്‍ലൈൻ ട്രോളിങ് ചെറുക്കാൻ ഐടി ആക്‌ട് അടക്കമുള്ള നിയമത്തിലെ വ്യവസ്ഥകള്‍ പര്യാപ്തമല്ല. അവിടെയാണ് ജോണ്‍ ഡോ ഇൻജങ്ഷൻ സഹായമായിമാറുന്നത്. സിവില്‍ കോടതിക്കടക്കം ജോണ്‍ ഡോ ഇൻജങ്ഷൻ ഉത്തരവ് പുറപ്പെടുവിക്കാം. അടുത്തിടെ ഗുരതരമായ ആരോപണം നേരിട്ട യുവ […]

Accident Latest

കണ്ണൂര്‍ കീഴറയില്‍ വൻസ്ഫോടനം: പുലര്‍ച്ച ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്, താമസക്കാര്‍ വീട്ടിലേക്ക് വരുന്നതും പോവുന്നതും അറിയാറില്ലെന്നും പ്രദേശവാസി

പുലർച്ചെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീടിന് പുറത്തിറങ്ങിയതെന്ന് കണ്ണൂർ കീഴറയിലെ നാട്ടുകാരൻ.ശബ്ദം കേട്ടപ്പോള്‍ തൻ്റെ വീടിൻ്റെ ജനല്‍ പൊട്ടിയിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോള്‍ അടുത്തുള്ള വീട് കാണാനില്ലായിരുന്നുവെന്നും താമസക്കാരെ കുറിച്ച്‌ വ്യക്തമായി അറിയില്ലെന്നും പ്രദേശവാസി പറഞ്ഞു. കണ്ണൂർ കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതായാണ് സൂചന. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വീടിനുള്ളില്‍ കയറി നോക്കിയപ്പോള്‍ ഒരാള്‍ കിടക്കുന്നതായി കണ്ടു. മണ്ണെല്ലാം ശരീരത്തില്‍ വീണ് കിടക്കുന്നുണ്ട്. ബോംബിൻ്റെ […]

Latest

ഓണത്തിന് ഒരു പറ്റിക്കലും നടക്കില്ല, പെട്രോള്‍ പമ്ബിലടക്കം ചൂഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാം; കര്‍ശന പരിശോധന

ഓണത്തോടനുബന്ധിച്ച്‌ വിപണിയിലെ ക്രമക്കേടുകള്‍ തടയാനും ഉപഭോക്താക്കളെ ചൂഷണങ്ങളില്‍ നിന്ന്സംരക്ഷിക്കാനും നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്. ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലും ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പരിശോധന നടത്തും. രണ്ട് സ്‌കാഡുകളായി നടത്തുന്ന പരിശോധനയില്‍ താഴെ പറയുന്ന ക്രമക്കേടുകള്‍ പരിശോധിക്കും. ഉപഭോക്താക്കള്‍ക്ക് ഇത്തരം ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ പരാതിപ്പെടാം. * അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്രപതിപ്പിക്കാതെ വ്യാപാരാവശ്യത്തിനായി ഉപയോഗിക്കുക. * അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക. * അളവ് തൂക്കം/എണ്ണം […]

Latest Uncategorized

കോട്ടപറമ്പിലെ കുഞ്ഞോണം: അമ്മമാർക്ക് ഓണപ്പുടവ നൽകി

കോഴിക്കോട്: കോട്ടപ്പറമ്പിലെ കുഞ്ഞോണം ആഘോഷങ്ങളുടെ ഭാഗമായി ചോതി നാളിൽ ‘അമ്മക്കൊരു ദിനം’ പരിപാടി സംഘടിപ്പിച്ചു. കോട്ടപ്പറമ്പ് സ്ത്രീകളും കുട്ടികളുമായുള്ള ഗവ. ആശുപത്രിയിൽ ഇന്ന് കുഞ്ഞിന് ജന്മം നൽകിയ അമ്മമാർക്ക്, ആശുപത്രി സ്റ്റോർ സൂപ്രണ്ട് അനിൽകുമാർ ഓണപ്പുടവ നൽകി. ഓണം ആഘോഷങ്ങളുടെ ഭാഗമായി അത്തം നാളിൽ വിളംബരജാഥ, ചിത്തിര നാളിൽ ഓണപ്പാട്ട്, വിശാഖം നാളിൽ കലവറ നിറക്കൽ, തൃക്കേട്ട നാളിൽ ഓണപ്പാച്ചിൽ, മൂലം നാളിൽ കുഞ്ഞോണം തുടങ്ങി വിവിധ പരിപാടികളും നടക്കും.

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.