whatsapp chat
Call now
Education Health kozhikode Latest Lifestyle

ജില്ലാതല മാസ്റ്റേഴ്സ് ട്രെയിനിങ് പദ്ധതി മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി ഉദ്ഘാടനം ചെയ്തു.

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കൾക്കായി സർക്കാർ നൽകാനിരിക്കുന്ന പരിശീലനപരിപാടിക്കായുള്ള ജില്ലാതല മാസ്റ്റേഴ്സ് ട്രെയിനിങ് പദ്ധതി മുക്കം മാമ്പറ്റയിലെ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ എം ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ടി പ്രഭാകരൻ, പ്രതീക്ഷ മാനേജർ സി ഹാരിസ് മാസ്റ്റർ, ഹെഡ്മിസ്ട്രെസ് കെ ഷീബ,യൂണിയൻ ജില്ലാ സെക്രട്ടറി സബീറ പി പി എന്നിവർ സംസാരിച്ചു.ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക്,സംസ്ഥാനതല പരിശീലകരായ മായ എസ്, സാന്ദ്ര രാജൻ,ബദിരിയ എം കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.