whatsapp chat
Call now
Accident Latest

കണ്ണൂര്‍ കീഴറയില്‍ വൻസ്ഫോടനം: പുലര്‍ച്ച ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്, താമസക്കാര്‍ വീട്ടിലേക്ക് വരുന്നതും പോവുന്നതും അറിയാറില്ലെന്നും പ്രദേശവാസി

പുലർച്ചെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീടിന് പുറത്തിറങ്ങിയതെന്ന് കണ്ണൂർ കീഴറയിലെ നാട്ടുകാരൻ.ശബ്ദം കേട്ടപ്പോള്‍ തൻ്റെ വീടിൻ്റെ ജനല്‍ പൊട്ടിയിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോള്‍ അടുത്തുള്ള വീട് കാണാനില്ലായിരുന്നുവെന്നും താമസക്കാരെ കുറിച്ച്‌ വ്യക്തമായി അറിയില്ലെന്നും പ്രദേശവാസി പറഞ്ഞു. കണ്ണൂർ കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതായാണ് സൂചന. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വീടിനുള്ളില്‍ കയറി നോക്കിയപ്പോള്‍ ഒരാള്‍ കിടക്കുന്നതായി കണ്ടു. മണ്ണെല്ലാം ശരീരത്തില്‍ വീണ് കിടക്കുന്നുണ്ട്. ബോംബിൻ്റെ […]

Accident Latest

വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റു തെറിച്ചു; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കോളാരി കുംഭംമൂലയില്‍ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റു മരിച്ചു. കുംഭംമൂല അല്‍ മുബാറക് ഹൗസില്‍ സി. മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റില്‍നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടം. കുട്ടി ഗ്രില്‍സില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഉടൻ കൂത്തുപറമ്ബ് ഗവ. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉളിയില്‍ മജ്ലിസ് പ്രീ സ്കൂള്‍ വിദ്യാർഥിയാണ്. പിതാവ്: ഉസ്മാൻ മഅ്ദനി. മാതാവ്: ആയിഷ. സഹോദരങ്ങള്‍: മുസ്ഹിന, മുബഷീറ, മുബാറക്ക്, മുനവിറ, മുസ്ലിഹ്. മൃതദേഹം തലശ്ശേരി ഗവ. ആസ്പത്രിയില്‍. കബറടക്കം വെള്ളിയാഴ്ച.

Latest

ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞാല്‍ 1000 രൂപ; കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് ലഹരി ‘ഡെലിവറി’, എറിയാൻ പ്രത്യേക സിഗ്നലെന്ന് മൊഴി

കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ലഹരി വസ്തുക്കളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ കൂലി കിട്ടാറുണ്ടെന്ന് വെളിപ്പെടുത്തല്‍. തടവുകാർക്ക് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞുകൊടുത്താല്‍ പ്രതിഫലം കിട്ടാറുണ്ടെന്നാണ് മൊഴി. മതിലിന് അകത്ത് നിന്ന് സിഗ്നല്‍ കിട്ടിയാല്‍ പുറത്തു നിന്ന് എറിഞ്ഞു കൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞു കൊടുത്താല്‍ 1000 രൂപ കിട്ടുമെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ അക്ഷയിയുടെ മൊഴി. കഴിഞ്ഞ ദിവസം പുതിയതെരു സ്വദേശി അക്ഷയിയെ സാധനങ്ങള്‍ എറിഞ്ഞു കൊടുക്കാൻ എത്തിയപ്പോഴാണ് പൊലീസ് […]

Crime Latest

വായില്‍ ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു; ദര്‍ശിതയെ കൊന്നത് ക്രൂരമായി; മോഷണം ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാൻ?

ഇരിക്കൂർ കല്യാട്ട് മോഷണം നടന്ന വീട്ടില്‍നിന്ന് കാണാതായ മരുമകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍സുഹൃത്ത് കർണാടക പോലീസിന്റെ കസ്റ്റഡിയില്‍.കർണാടക ഹുൻസൂർ സ്വദേശിനിയായ ദർശിത(22)യുടെ കൊലപാതകത്തിലാണ് ആണ്‍സുഹൃത്തായ കർണാടക സ്വദേശി സിദ്ധരാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കർണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജ്മുറിയിലാണ് ദർശിതയെ കഴിഞ്ഞദിവസം കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വായില്‍ ഇലക്‌ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് ഇത് പൊട്ടിച്ചാണ് ആണ്‍സുഹൃത്ത് ദർശിതയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. മുഖമാകെ വികൃതമായനിലയിലാണ് ദർശിതയുടെ മൃതദേഹം ലോഡ്ജ്മുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്തിന് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും കർണാടക […]

Accident Latest

തളിപ്പറമ്പില്‍ നടന്നുപോകുകയായിരുന്ന മൂന്ന് അതിഥി തൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി; 2 പേരുടെ നില ഗുരുതരം

തളിപ്പറമ്പ്: അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന് മുന്നിലാണ് അപകടം നടന്നത്. മൂന്നുപേരും രാവിലെ റോഡരികിലൂടെ നടന്ന് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് പോകുകയായികുന്ന തബു ബസാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ തൊഴിലാളികളിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. Report: Finosar Calicut

Crime Latest

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; പ്രത്യേകസംഘം ചൊവ്വാഴ്ച തെളിവെടുക്കും, ജീവനക്കാര്‍ക്ക് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച്‌ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് ആരംഭിക്കും.സർക്കാർ നിയോഗിച്ച കമ്മിറ്റി ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് ജയിലില്‍ സന്ദർശനം നടത്തുന്നത്. മുഴുവൻ ജീവനക്കാരോടും ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദനും റിട്ട. ഡിജിപി ജേക്കബ്ബ് പുന്നൂസും അടങ്ങുന്നതാണ് കമ്മിറ്റി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജയില്‍ ചാട്ടം അന്വേഷിക്കാൻ നിയോഗിച്ചത്. കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതർ അറിഞ്ഞത് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.