whatsapp chat
Call now
CJP Education Latest politics

‘എന്റെ രേഖകള്‍ കാണിക്കാം, നിങ്ങളുടെ പരമോന്നത നേതാവ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കുമോ?’: സംഘപരിവാറിന് ദീപ്‌കെയുടെ മറുപടി

ന്യൂഡല്‍ഹി: തനിക്കെതിരെ അധിക്ഷേപം കടുപ്പിച്ച സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. താന്‍ വിദ്യാഭ്യാസ രേഖകള്‍ കാണിക്കാമെന്നും ‘ചക്രവര്‍ത്തി’ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ എന്നുമാണ് ദീപ്‌കെ മോദിയെ ലക്ഷ്യമിട്ട് ചോദിച്ചത്. ‘ഞാന്‍ എങ്ങനെയാണ് അമേരിക്കയില്‍ പോയി പഠിച്ചത് എന്ന് ചോദിച്ച് ഒരു ബിജെപി പ്രവര്‍ത്തകന്‍ വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നതറിഞ്ഞു. എനിക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച സ്‌കോളര്‍ഷിപ്പ് ലെറ്ററും എജ്യുക്കേഷന്‍ ലോണ്‍ രേഖകളും പരസ്യപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍, പകരം നിങ്ങളുടെ പരമോന്നത നേതാവ് അദ്ദേഹത്തിന്റെ അസ്സല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ?’ -ദീപ്‌കെ ചോദിച്ചു.

സിജെപി സമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളുണ്ടെന്നും ദീപ്‌കെ അമേരിക്കയില്‍ പഠനം നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നുമുള്ള തരത്തില്‍ സംഘപരിവാര്‍ പ്രചാരണം നടത്തിയിരുന്നു. ദീപ്‌കെയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താന്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ശക്തമായ മറുപടിയുമായി അഭിജീത് ദീപ്‌കെ രംഗത്തെത്തിയത്.

ഒരു സാധാരണ കുടുംബത്തിലെ പയ്യന്‍ ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ പോയി പഠിക്കുന്നത് കൊണ്ട് ഇവര്‍ക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട്?? നിങ്ങള്‍ക്ക് വിദ്യാഭ്യാസത്തോട് എന്താണ് ഇത്ര വിരോധം?’- ചക്രവര്‍ത്തി ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയാറാകുമോ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെ അഭിജീത് ചോദിച്ചു. പേരെടുത്ത് പറയുന്നില്ലെങ്കിലും ‘ചക്രവര്‍ത്തി’ എന്ന് വിശേഷിപ്പിച്ച് അദ്ദേഹം ഉദ്ദേശിച്ചതാരെയെന്ന് വ്യക്തം. വിദ്യാര്‍ഥി വേട്ട തുടരുന്ന പക്ഷം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിഷയം കുത്തിപ്പൊക്കുമെന്നതിന്റെ സൂചനയാണ് ഈ സന്ദേശം.സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിനും അഭിജീത് ദീപ്കെ മറുപടി നല്‍കിയിരുന്നു. മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് ദീപ്കെ വിമര്‍ശിച്ചു. ഗാന്ധിയുടെ കൊലയാളികള്‍ക്ക് മറ്റാരെയും ദേശവിരുദ്ധര്‍ എന്ന് വിളിക്കാന്‍ ധാര്‍മ്മിക അവകാശമില്ല. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് രാജ്യത്തെ ആദ്യ ദേശവിരുദ്ധനെന്നും ദീപ്കെ പറഞ്ഞു. സിജെപിയുടെ പ്രതിഷേധം വെറും പരീക്ഷാ ക്രമക്കേടിനെതിരെയുള്ള സമരം മാത്രമായിരുന്നില്ലെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദേശവിരുദ്ധ ശക്തികളാണെന്നുമായിരുന്നു ആര്‍എസ്എസ് നേതാവ് അതുല്‍ ലിമായെയുടെ വിമര്‍ശനം. ഇതിനാണ് ദീപ്കെ മറുപടി നല്‍കിയിരിക്കുന്നത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.