whatsapp chat
Call now
Latest

കൊല്ലത്ത് ലോഡ് ഇറക്കുന്നതില്‍ തര്‍ക്കം, ഒറ്റയ്ക്ക് ലോഡ് ഇറക്കി എസ്‌ഐയുടെ ഭാര്യ, ലോഡ് ഇറക്കി തീരും വരെ കാത്തുനിന്ന് സിഐടിയു

ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് എസ്‌ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡ് ഇറക്കി. വീട്ടുടമയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപികയുമായ തച്ചോണം പ്രിയ നിവാസില്‍ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തില്‍ നിന്നു ഭാരമുള്ള 150 തറയോടുകള്‍ ഇറക്കിയത്. വീട് നിർമാണത്തിന് കൊണ്ടു വന്ന തറയോടുകള്‍ ഇറക്കുന്നതിന് സമീപത്തെ സിഐടിയു തൊഴിലാളികള്‍ അമിത കൂലി ചോദിച്ചെന്ന് പ്രിയ പ്രതികരിക്കുന്നത്. തച്ചോണം മുസ്‌ലിം പള്ളിക്ക് സമീപത്തു നിന്നു കിളിമാന്നൂർ റോഡിലാണ് പ്രിയ […]

Health Latest

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 47കാരന് രോഗബാധ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലുള്ള 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ചേലമ്ബ്ര സ്വദേശിയായ 47കാരൻ കഴിഞ്ഞ ഇരുപത് ദിവസമായി പനി ബാധിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ നടത്തിയ സ്രവ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഒരു മാസം മുമ്ബ് കണ്ണൂരില്‍ ജോലി ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാര്‍ഡുകളില്‍ ക്ലോറിനേഷൻ നടത്തി. കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച […]

Crime Latest

വീട്ടുമുറ്റത്ത് അച്ഛൻ മരിച്ചനിലയില്‍, മൃതദേഹം കണ്ടവര്‍ക്ക് സംശയം; മകൻ കസ്റ്റഡിയില്‍

നല്ലേപ്പിള്ളി വാളറയില്‍ അമ്ബത്തെട്ടുകാരനെ വീട്ടുമുറ്റത്ത് വീണു മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തുനല്ലേപ്പിള്ളി, വാളറ തോട്ടത്തുക്കളം സി. രാമൻകുട്ടിയാണ് (58) മരിച്ചത്. മകൻ ആദർശിനെയാണ് (26) പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് രാമൻകുട്ടി വീട്ടുമുറ്റത്ത് വീണു കിടക്കുന്നതായി ആദർശ് സമീപവാസികളെ അറിയിച്ചത്. സമീപവാസിയുടെ സഹായത്തോടെ ഇയാളെ വീട്ടിലെ കട്ടിലില്‍ കൊണ്ടുകിടത്തി. തുടർന്ന്, അച്ഛൻ മരിച്ചതായി ആദർശ് ബന്ധുക്കളെ വിളിച്ചറിയിച്ചു. വീട്ടിലെത്തി മൃതദേഹം കണ്ടവരില്‍ ചിലർക്ക് സംശയം തോന്നിയതിനെത്തുടർന്ന് വ്യാഴാഴ്ച 10 മണിക്ക് കൊഴിഞ്ഞാമ്ബാറ […]

Latest Lifestyle

കേരളത്തിലെ സാധാരണക്കാരുടെ കടം കൂടുന്നു; പ്രധാന കാരണങ്ങള്‍ ഇവയെല്ലാമാണ്

പണം എത്ര ചെലവാക്കേണ്ടി വന്നാലും അന്തസ്സ് വിട്ടൊരു കളിക്ക് മലയാളിയെ കിട്ടില്ല. അതിപ്പോ കടം വാങ്ങിയാണെങ്കിലും കാര്യം നടത്തുകയെന്നതാണ് ഭൂരിഭാഗം ആളുകളുടേയും ശീലം.അടുത്തിടെ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച്‌ കേരളത്തില്‍ സാധാരണക്കാരുടെ കടം പെരുകുകയാണ്. ഒരാളുടെ ശമ്ബളം കൊണ്ട് ഒരു കുടുംബം കഴിഞ്ഞിരുന്ന പഴയകാലമൊക്കെ മാറി. ഇന്ന് ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍പ്പോലും കടബാദ്ധ്യത ഒഴിവാക്കാന്‍ പെടാപ്പാടുപെടുകയാണ് മിക്ക സാധാരണ കുടുംബങ്ങളും. എന്തുകൊണ്ടായിരിക്കും മലയാളിയുടെ കടം പെരുകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മാന്യമായ ശമ്ബളം ലഭിച്ചാല്‍ പോലും മാസം പകുതി […]

Education Latest

സ്കൂള്‍ കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്ത, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കി, ആഘോഷ ദിവസങ്ങളില്‍ വര്‍ണവസ്ത്രം ധരിക്കാം

സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് സന്തോഷ വാർത്ത. ഇനി മുതല്‍ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങള്‍ സ്കൂളില്‍ ആഘോഷിക്കുമ്ബോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിർബന്ധമില്ല. ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്കൂളില്‍ ആഘോഷിക്കുമ്ബോള്‍ കുട്ടികള്‍ക്ക് വർണ വസ്ത്രങ്ങള്‍ ധരിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആഘോഷ പരിപാടികള്‍ നടക്കുമ്ബോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് […]

Latest

കണ്ണില്ലാത്ത ക്രൂരത! പാലക്കാട് ആദിവാസിയെ ആറു ദിവസം ഹോം സ്റ്റേയിലെ മുറിയില്‍ അടച്ചിട്ടു, പട്ടിണിക്കിട്ട് ക്രൂരമര്‍ദനം

പാലക്കാട് മുതലമടയില്‍ ആദിവാസി മധ്യവയസ്കനെ മുറിയില്‍ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി.മുതലമട മൂചക്കുണ്ട് ചമ്ബക്കുഴിയില്‍ താമസിക്കുന്ന വെള്ളയൻ (54) എന്ന ആദിവാസി മധ്യവയസ്കനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയില്‍ ഫാംസ്റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി. പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ടുവെന്ന് പരാതി. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്ബർ കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കൂലി പണിയെടുത്ത് […]

Commerce Latest

കേന്ദ്രത്തിന്റെ ജിഎസ്ടി പരിഷ്‌കരണം അംഗീകരിച്ച്‌ മന്ത്രിതലസമിതി; കേരളത്തിന് പ്രതിവര്‍ഷം നഷ്ടം 9000 കോടി

ചരക്ക്-സേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ പരിഷ്കരിക്കാനുള്ള കേന്ദ്രസർക്കാർ നിർദേശം തത്ത്വത്തില്‍ അംഗീകരിച്ച്‌ നിരക്ക് ഏകീകരണത്തിനുള്ള മന്ത്രിതലസമിതി.ഇനി ജിഎസ്ടി കൗണ്‍സിലിന് മുന്നിലെത്തും. എല്ലാ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഒക്ടോബർ ആദ്യത്തോടെ കൗണ്‍സില്‍ യോഗമുണ്ടായേക്കുമെന്നാണ് സൂചന. നിലവിലെ 5, 12, 18, 28 ശതമാനം എന്നീ നാല് ജിഎസ്ടി നിരക്കുകളെ 5, 18 നിരക്കുകള്‍ക്ക് കീഴിലാക്കാനാണ് കേന്ദ്രനിർദേശം. പുകയില, ആഡംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം സ്ലാബുമുണ്ടാകും. കേന്ദ്രനിർദേശം അംഗീകരിക്കാൻ തീരുമാനിച്ചതായി മന്ത്രിതലസമിതി കണ്‍വീനറായ ബിഹാർ ഉപമുഖ്യമന്ത്രി […]

Latest

വയനാട്ടില്‍ വാഗ്ദാനം യാഥാര്‍ഥ്യമാക്കി കര്‍ണാടക; 100 കുടുംബങ്ങളുടെ പുനരധിവാസത്തിന് 10 കോടി അനുവദിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കർണാടകയുടെ കൈത്താങ്ങ്. നൂറുകുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് പത്തുകോടി രൂപ സർക്കാർ അനുവദിച്ചു.സംസ്ഥാനത്തിന്റെ ദുരന്ത മാനേജ്മെന്റ് ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. തുക കേരള സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. കഴിഞ്ഞ വർഷം ജൂലായില്‍ വയനാട്ടില്‍ ദുരന്തമുണ്ടായയുടൻ നൂറുവീട് കർണാടക സർക്കാർ വാഗ്ദാനംചെയ്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. സർക്കാരിന്റെ സപ്ലിമെന്ററി ബജറ്റില്‍ ഉള്‍പ്പെടുത്തിയാണിത്. ഇതുള്‍പ്പെടെയുള്ള ചെലവുകളുടെ കണക്ക് നിയമസഭയുടെ മേശപ്പുറത്തുവെച്ചു. പണം അനുവദിച്ചതിനെ രൂക്ഷമായി വിമർശിച്ച്‌ ബിജെപി രംഗത്തുവന്നു. പ്രിയങ്കാഗാന്ധിയുടെ […]

Crime Latest

ഇസ്റ്റഗ്രാംവഴി പരിചയം, 17-കാരിയെ വീട്ടിലെത്തിച്ച്‌ കൂട്ടബലാത്സംഗം; കോഴിക്കോട്ട് നാലുപേര്‍ അറസ്റ്റില്‍

പേരാമ്ബ്രയിലെ 17-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലുപേർ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തല്‍ മിഥുൻ ദാസ് (19), വേളം പെരുമ്ബാട്ട് മീത്തല്‍ സി കെ ആദർശ് (22) എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്.അഭിഷേക് മൂന്നാംതവണയാണ് പോസ്കോ കേസില്‍ പ്രതിയാകുന്നത്. പ്രതികളില്‍ ഒരാളായ അഭിഷേക് ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ കായണ്ണയുള്ള വീട്ടില്‍ എത്തിച്ചത്. ഈവർഷം ഏപ്രില്‍ മാസത്തിലാണ് അഭിഷേകമായി യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. മിഥുൻ ദാസിന്റെ കായണ്ണയിലെ വീട്ടില്‍വെച്ചാണ് […]

Latest

‘ലോകത്തില്‍വെച്ച്‌ ഏറ്റവും സൗമ്യനായ ന്യായാധിപൻ’; ഫ്രാങ്ക് കാപ്രിയോയ്ക്ക് വിടനല്‍കി ലോകം

‘ലോകത്തിലെ ഏറ്റവും സൗമ്യനായ ന്യായാധിപൻ’ എന്നറിയപ്പെടുന്ന അമേരിക്കൻ ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു.പാൻക്രിയാറ്റിക് കാൻസർ ബാധിച്ച്‌ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ റോഡ് ഐലൻഡ് സ്റ്റേറ്റിലുള്ള പ്രൊവിഡൻസ് മുൻസിപ്പല്‍ കോർട്ടിലെ മുൻ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. മനുഷ്യത്വപരമായ പെരുമാറ്റത്തിലൂടെ ശ്രദ്ധനേടിയ ഫ്രാങ്ക് ‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന പേരില്‍ നടത്തിയ ടിവി ഷോയും വൈറലായിരുന്നു. 1936-ല്‍ റോഡ് ഐലൻഡിന്റെ തലസ്ഥാനമായ പ്രൊവിഡൻസിലാണ് ഫ്രാങ്ക് കാപ്രിയോയുടെ ജനനം. കോടതിമുറികളിലെ സഹാനുഭൂതിയുടെ കരസ്പർശം കൂടിയായിരുന്നു ഫ്രാങ്ക് കാപ്രിയോ. 1985-ല്‍ പ്രൊവിഡൻസ് […]

Latest

‘ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുത്’; രാഹുലിനെ പൊതുപരിപാടിയില്‍നിന്ന് വിലക്കി പാലക്കാട് നഗരസഭ

ലൈംഗികാരോപണത്തെ തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെ അദ്ദേഹത്തെ പൊതുപരിപാടിയില്‍നിന്ന് വിലക്കി പാലക്കാട് നഗരസഭ.പാലക്കാട്ടെ ബസ് സ്റ്റാൻഡ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് പാലക്കാട് നഗരത്തില്‍ ബസ് സ്റ്റാൻഡ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിയില്‍ മുഖ്യാതിഥിയായാണ് രാഹുല്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് പാലക്കാട് നഗരസഭ കത്ത് നല്‍കി. വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ […]

Latest

പീരുമേട് എംഎല്‍എ വാഴൂര്‍ സോമൻ അന്തരിച്ചു

പീരുമേട് എംഎല്‍എ വാഴൂർ സോമൻ അന്തരിച്ചു. തിരുവനന്തപുരത്ത് പിടിപി നഗറില്‍ റവന്യൂ വകുപ്പിന്‍റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പങ്കെടുക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവർ മന്ത്രി കെ.രാജന്‍റെ ഔദ്യോഗിക വാഹനത്തില്‍ ശാസ്മംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെയുള്ളവർ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തി. മൃതദേഹം എംഎൻ സ്മാരക മന്ദിരത്തിലേക്ക് പൊതുദർശനത്തിനായി മാറ്റും. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ വാഴൂർ സോമൻ തൊഴിലാളി സംഘടനാ പ്രവർത്തനത്തിലൂടെയാണ് ജനകീയ നേതാവായി മാറിയത്.

Business Commerce Latest

ജി.എസ്.ടി പരിഷ്‌കരണത്തിന് മന്ത്രിതല സമിതിയുടെ അനുമതി; 12%, 28% സ്ലാബുകള്‍ ഓര്‍മയിലേക്ക്

ജി.എസ്.ടി നവീകരണത്തില്‍ കേന്ദ്രത്തിന്റെ പരിഷ്‌കരണ ശിപാര്‍ശ അംഗീകരിച്ച്‌ മന്ത്രിതല സമിതി. ജി.എസ്.ടിയില്‍ 12%, 28% ശതമാനം സ്ലാബുകള്‍ ഒഴിവാക്കുന്നതാണ് പുതിയ പരിഷ്‌കാരം.ഭേദഗതി വരുന്നതോടെ 5%, 18% സ്ലാബുകളാകും നികുതിഘടനയില്‍ ഉണ്ടാകുക. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ ആറംഗ സമിതിയാണ് അംഗീകാരം നല്കിയത്. 12, 28 ശതമാനം നികുതിയില്‍ ഉള്ളവ മറ്റ് സ്ലാബുകളിലേക്ക് മാറും. സിഗരറ്റ്, പാന്‍മസാല അടക്കമുള്ളവയുടെ 40 ശതമാനം ഉയര്‍ന്ന തീരുവ അതേപടി തുടരും. ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന, രാജസ്ഥാന്‍ ആരോഗ്യമന്ത്രി […]

Latest

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഗവര്‍ണറുടെ ഇംഗിതത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കാനാകുമോ – സുപ്രീംകോടതി

സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്കുള്ള അനുമതി സ്ഥിരമായി തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാർ തിരഞ്ഞെടുക്കപ്പെടാത്ത ഒരു ഗവർണറുടെ ഇംഗിതത്തിനനുസരിച്ച്‌ പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് സുപ്രീം കോടതി നിരീക്ഷണം. ബുധനാഴ്ച രാഷ്ട്രപതിയുടെ റഫറൻസ് കേസിന്റെ രണ്ടാം ദിവസത്തെ വാദത്തിനിടെയായിരുന്നു ഇത്തരമൊരു നിരീക്ഷണം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ഗവർണർക്ക് ഒരു ബില്ലിനുള്ള അനുമതി തടയാനും നിയമസഭയിലേക്ക് തിരിച്ചയക്കാൻ അവസരം നല്‍കാതെ ബില്‍ ഒഴിവാക്കാനും കഴിയുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ […]

Latest Travel

‘2018-ല്‍ ലൈസൻസ്,വാഹനമോടിക്കുന്നത് ഇപ്പോള്‍, ഒരാളെ ഇടിച്ചുകൊന്നു’; അത്തരം സാഹചര്യമുണ്ടാവരുതെന്ന് മന്ത്രി

തിരുവനന്തപുരം: നിസാരമായി ലൈസൻസ് കൊടുക്കുന്നത് നിർത്തിയില്ലെങ്കില്‍ നാളെ അപകടമരണങ്ങള്‍ കൂടിക്കൊണ്ടിരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഡ്രൈവിങ് ടെസ്റ്റ് ഇപ്പോള്‍ വളരെ കർശനമാണെന്നും ഒരു ദിവസം നൂറ് പേര് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്താല്‍ 48 ശതമാനത്തോളം പേർ മാത്രമേ വിജയിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആർടിസിയുടെ ‘ഓർമ്മ എക്സ്പ്രസ്’ നിരത്തിലിറക്കിയതിന്റെ ഭാഗമായി നടത്തിയ ആദ്യ യാത്രയില്‍ സംവിധായകൻ പ്രിയദർശൻ, നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു, നടൻ നന്ദു, ഹരി പത്തനാപുരം എന്നിവരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ […]

Latest

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെ‌ടുക്കാൻ എഐസിസി, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണത്തില്‍ വിവരങ്ങള്‍ തേടി എഐസിസി. നേതൃത്വത്തിന് കിട്ടിയ പരാതികള്‍ അന്വേഷിച്ച്‌ നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലാണ്. ആരോപണങ്ങള്‍ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികള്‍ കിട്ടിയിരുന്നതായാണ് വിവരം. പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ നീക്കം. അതേസമയം, യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തി. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ […]

Latest

19,000 കോടിയുടെ ഇടപാട്, ഓപ്പറേഷൻ സിന്ദൂറിലെ ആകാശക്കണ്ണ്; 6 നേത്ര അവാക്‌സ് സംവിധാനങ്ങള്‍ വാങ്ങുന്നു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ( Airborne Early Warning and Control System) ഘടിപ്പിച്ച വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി.പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതി ( Cabinet Committee on Security- CCS) കഴിഞ്ഞ ദിവസമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ആറ് എയർബസ് വിമാനത്തിലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അവാക്സ് സംവിധാനം ഘടിപ്പിക്കുക. നേത്ര മാർക്ക് 2എയർബസിന്റെ എ321 വിമാനത്തിലാണ് ഇന്ത്യയുടെ അവാക്സ് സംവിധാനം ഘടിപ്പിക്കുന്നത്. 19,000 കോടിരൂപയുടേതാകും […]

Latest

ആധുനികമാകാൻ ഇന്ത്യ; വരുന്നു സാമ്ബത്തിക- സാമൂഹിക മേഖലകളില്‍ വൻപരിഷ്‌കാരം, രണ്ട് മന്ത്രിതല സമിതികള്‍

ന്യൂഡൽഹി: സാമ്ബത്തിക- സാമൂഹിക മേഖലകളില്‍ പരിഷ്കാരങ്ങള്‍ നിർദ്ദേശിക്കുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെയും നേതൃത്വത്തില്‍ കേന്ദ്രം രണ്ട് പുതിയ അനൗദ്യോഗിക മന്ത്രിതല സമിതികള്‍ രൂപീകരിച്ചു.ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുള്‍പ്പെടെ 13 അംഗങ്ങളാണ് അമിത് ഷായുടെ സമിതിയിലുള്ളത്. റെയില്‍വേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതിന്റെ കണ്‍വീനർ. ധനകാര്യം, വ്യവസായം, വാണിജ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്സ്, വിഭവങ്ങള്‍, ശാസ്ത്ര സാങ്കേതികം, ഭരണം എന്നിവയുള്‍പ്പെടെയുള്ള സാങ്കേതിക, സാമ്ബത്തിക മേഖലകളില്‍ […]

Latest

60 വയസ്സിന് മുകളിലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ഓണസമ്മാനമായി 1000 രൂപ നല്‍കും

പട്ടികവർഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനം നല്‍കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള അർഹരായ 52,864 പട്ടികവർഗക്കാർക്ക് ആയിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതിനുള്ള ചെലവിനായി 5. 28 കോടി (5,28,64,000) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024-25 സാമ്ബത്തിക വർഷത്തില്‍ ബോണസ് നല്‍കുന്നത് സംബന്ധിച്ച്‌ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കാനും […]

Latest

വിവാദ ബില്ലവതരിപ്പിച്ച്‌ അമിത് ഷാ, കീറിയെറിഞ്ഞ് പ്രതിപക്ഷം; ലോക്സഭയില്‍ അതിനാടകീയ രംഗങ്ങള്‍

അഞ്ചുവർഷമോ അതില്‍കൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി, 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയിയില്‍.ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലവതരണത്തിന് പിന്നാലെ അതിനാടകീയ രംഗങ്ങള്‍ക്കാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്. ബില്ല് അമിത് ഷായ്ക്ക് നേരെ കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. ഈ ബില്ല് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള […]

Latest

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി വി ശിവൻകുട്ടി

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 […]

Latest Tech Travel

റെയില്‍വേ പാളത്തില്‍ സോളാര്‍ പാനലുകള്‍; പുതിയ നീക്കവുമായി ഇന്ത്യൻ റെയില്‍വേ

റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാർ പാനലുകള്‍ ഘടിപ്പിച്ച്‌ ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച്‌ റെയില്‍വേ.വാരണാസിയിലെ ബനാറസ് ലോക്കോമോട്ടീവ് വർക്സ് തങ്ങളുടെ വർക്ക്ഷോപ്പ് ലൈനിലാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്. 70 മീറ്റർ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഹരിത ഊർജ്ജ നവീകരണത്തില്‍ റെയില്‍വേയുടെ നാഴികക്കല്ലാണിത്. ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോർജത്തില്‍നിന്ന് ഇപ്പോള്‍ 309 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലാണ് കൂടുതല്‍ സോളാർ പ്ലാന്റ് ഉള്ളത്- 275 എണ്ണം. കേരളത്തില്‍ 13 എണ്ണം. […]

Crime Latest

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; ഹിന്ദു സംഘടനകളുടെ പ്രതിഷേധം, അഹമ്മദാബാദില്‍ സ്കൂള്‍ അടിച്ചു തകര്‍ത്തു

പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു. സെവൻത് ഡേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നയൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്.സ്കൂളില്‍ ബന്ധുക്കളുടെയും ഹിന്ദു സംഘടനകളുടെയും എബിവിപി യുടെയും പ്രതിഷേധം നടന്നു. സ്കൂള്‍ അടിച്ചു തകർത്തു. അധ്യാപകരെയും ജീവനക്കാരെയും ആക്രമിച്ചു. വിദ്യാർത്ഥികള്‍ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരു ആഴ്ച മുമ്ബ് സ്‌കൂള്‍ പടിക്കെട്ടില്‍ കൈമുട്ട് ഇടിച്ചതിനെച്ചൊല്ലി പത്താം ക്ലാസുകാരന്റെ ബന്ധു എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായി ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച, പത്താം […]

Latest

കോഴിക്കോട് ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്ന് കാണിച്ച്‌ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചെന്ന് പരാതി

കോഴിക്കോട് നാദാപുരത്ത് ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്ന് കാണിച്ച്‌ വോട്ടർ പട്ടികയില് നിന്ന് നീക്കാന്‍ ശ്രമമെന്ന് പരാതി.നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ കല്ലുള്ളതില്‍ കല്യാണിയുടെ വോട്ട് നീക്കാനാണ് സിപിഎം പ്രവർത്തകന്‍ പരാതി നല്‍കിയത്. ഹിയറിങിന് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കല്യാണി നേരിട്ടാണ് നോട്ടീസ് സ്വീകരിച്ചത്. യുഡിഎഫ് അനുകൂല വോട്ട് ഇല്ലാത്താക്കാനാണ് സിപിഎം ശ്രമമെന്ന് പ്രദേശത്തെ യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.ഇന്നലെ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെത്തി നല്കിയ നോട്ടീസ് കണ്ട് കല്യാണി ഞെട്ടി. താന്‍ മരിച്ചതായി പരാതിയുണ്ടെന്നും മരിച്ചിട്ടില്ലെങ്കില്‍ തെളിവ് ഹാജരാക്കണമെന്നുമായിരുന്നു നോട്ടീസ്. കോണ്‍ഗ്രസ് […]

Latest

ഡല്‍ഹി മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ കടുത്ത നായ സ്‌നേഹി; കോടതി ഉത്തരവില്‍ അസ്വസ്ഥനായിരുന്നെന്ന്‌ അമ്മ

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചയാളെ ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ എന്നയാളാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.രാജേഷിനെ ചോദ്യംചെയ്ത് വരികയാണെന്നും ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രാജേഷ് ഒരു നായസ്നേഹിയാണെന്നും തെരുവുനായകള്‍ക്ക് ഷെല്‍റ്റല്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിയില്‍ അസ്വസ്ഥനായിരുന്നുവെന്നും ഇയാളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. ഡല്‍ഹി എൻസിആറിലെ തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധി വന്നതിന് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.