ഓണത്തിന് ഒരു പറ്റിക്കലും നടക്കില്ല, പെട്രോള്‍ പമ്ബിലടക്കം ചൂഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാം; കര്‍ശന പരിശോധന
- BY indiannewstime
- Aug 29, 2025
- 0 Comments
ഓണത്തോടനുബന്ധിച്ച് വിപണിയിലെ ക്രമക്കേടുകള്‍ തടയാനും ഉപഭോക്താക്കളെ ചൂഷണങ്ങളില്‍ നിന്ന്സംരക്ഷിക്കാനും നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്. ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലും ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പരിശോധന നടത്തും. രണ്ട് സ്‌കാഡുകളായി നടത്തുന്ന പരിശോധനയില്‍ താഴെ പറയുന്ന ക്രമക്കേടുകള്‍ പരിശോധിക്കും. ഉപഭോക്താക്കള്‍ക്ക് ഇത്തരം ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ പരാതിപ്പെടാം. * അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്രപതിപ്പിക്കാതെ വ്യാപാരാവശ്യത്തിനായി ഉപയോഗിക്കുക. * അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക. * അളവ് തൂക്കം/എണ്ണം […]
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഗവര്‍ണറുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനാകുമോ – സുപ്രീംകോടതി
- BY indiannewstime
- Aug 21, 2025
- 0 Comments
സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്കുള്ള അനുമതി സ്ഥിരമായി തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാർ തിരഞ്ഞെടുക്കപ്പെടാത്ത ഒരു ഗവർണറുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് സുപ്രീം കോടതി നിരീക്ഷണം. ബുധനാഴ്ച രാഷ്ട്രപതിയുടെ റഫറൻസ് കേസിന്റെ രണ്ടാം ദിവസത്തെ വാദത്തിനിടെയായിരുന്നു ഇത്തരമൊരു നിരീക്ഷണം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ഗവർണർക്ക് ഒരു ബില്ലിനുള്ള അനുമതി തടയാനും നിയമസഭയിലേക്ക് തിരിച്ചയക്കാൻ അവസരം നല്‍കാതെ ബില്‍ ഒഴിവാക്കാനും കഴിയുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ […]
‘2018-ല്‍ ലൈസൻസ്,വാഹനമോടിക്കുന്നത് ഇപ്പോള്‍, ഒരാളെ ഇടിച്ചുകൊന്നു’; അത്തരം സാഹചര്യമുണ്ടാവരുതെന്ന് മന്ത്രി
- BY indiannewstime
- Aug 21, 2025
- 0 Comments
തിരുവനന്തപുരം: നിസാരമായി ലൈസൻസ് കൊടുക്കുന്നത് നിർത്തിയില്ലെങ്കില്‍ നാളെ അപകടമരണങ്ങള്‍ കൂടിക്കൊണ്ടിരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഡ്രൈവിങ് ടെസ്റ്റ് ഇപ്പോള്‍ വളരെ കർശനമാണെന്നും ഒരു ദിവസം നൂറ് പേര് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്താല്‍ 48 ശതമാനത്തോളം പേർ മാത്രമേ വിജയിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആർടിസിയുടെ ‘ഓർമ്മ എക്സ്പ്രസ്’ നിരത്തിലിറക്കിയതിന്റെ ഭാഗമായി നടത്തിയ ആദ്യ യാത്രയില്‍ സംവിധായകൻ പ്രിയദർശൻ, നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു, നടൻ നന്ദു, ഹരി പത്തനാപുരം എന്നിവരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ […]
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെടുക്കാൻ എഐസിസി, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
- BY indiannewstime
- Aug 21, 2025
- 0 Comments
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണത്തില്‍ വിവരങ്ങള്‍ തേടി എഐസിസി. നേതൃത്വത്തിന് കിട്ടിയ പരാതികള്‍ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലാണ്. ആരോപണങ്ങള്‍ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികള്‍ കിട്ടിയിരുന്നതായാണ് വിവരം. പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ നീക്കം. അതേസമയം, യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തി. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ […]
19,000 കോടിയുടെ ഇടപാട്, ഓപ്പറേഷൻ സിന്ദൂറിലെ ആകാശക്കണ്ണ്; 6 നേത്ര അവാക്‌സ് സംവിധാനങ്ങള്‍ വാങ്ങുന്നു
- BY indiannewstime
- Aug 21, 2025
- 0 Comments
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ( Airborne Early Warning and Control System) ഘടിപ്പിച്ച വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി.പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതി ( Cabinet Committee on Security- CCS) കഴിഞ്ഞ ദിവസമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ആറ് എയർബസ് വിമാനത്തിലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അവാക്സ് സംവിധാനം ഘടിപ്പിക്കുക. നേത്ര മാർക്ക് 2എയർബസിന്റെ എ321 വിമാനത്തിലാണ് ഇന്ത്യയുടെ അവാക്സ് സംവിധാനം ഘടിപ്പിക്കുന്നത്. 19,000 കോടിരൂപയുടേതാകും […]
ആധുനികമാകാൻ ഇന്ത്യ; വരുന്നു സാമ്ബത്തിക- സാമൂഹിക മേഖലകളില്‍ വൻപരിഷ്‌കാരം, രണ്ട് മന്ത്രിതല സമിതികള്‍
- BY indiannewstime
- Aug 21, 2025
- 0 Comments
ന്യൂഡൽഹി: സാമ്ബത്തിക- സാമൂഹിക മേഖലകളില്‍ പരിഷ്കാരങ്ങള്‍ നിർദ്ദേശിക്കുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെയും നേതൃത്വത്തില്‍ കേന്ദ്രം രണ്ട് പുതിയ അനൗദ്യോഗിക മന്ത്രിതല സമിതികള്‍ രൂപീകരിച്ചു.ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുള്‍പ്പെടെ 13 അംഗങ്ങളാണ് അമിത് ഷായുടെ സമിതിയിലുള്ളത്. റെയില്‍വേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതിന്റെ കണ്‍വീനർ. ധനകാര്യം, വ്യവസായം, വാണിജ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്സ്, വിഭവങ്ങള്‍, ശാസ്ത്ര സാങ്കേതികം, ഭരണം എന്നിവയുള്‍പ്പെടെയുള്ള സാങ്കേതിക, സാമ്ബത്തിക മേഖലകളില്‍ […]
60 വയസ്സിന് മുകളിലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ഓണസമ്മാനമായി 1000 രൂപ നല്‍കും
- BY indiannewstime
- Aug 20, 2025
- 0 Comments
പട്ടികവർഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനം നല്‍കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള അർഹരായ 52,864 പട്ടികവർഗക്കാർക്ക് ആയിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതിനുള്ള ചെലവിനായി 5. 28 കോടി (5,28,64,000) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024-25 സാമ്ബത്തിക വർഷത്തില്‍ ബോണസ് നല്‍കുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കാനും […]
സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി വി ശിവൻകുട്ടി
- BY indiannewstime
- Aug 20, 2025
- 0 Comments
ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 […]
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; ഹിന്ദു സംഘടനകളുടെ പ്രതിഷേധം, അഹമ്മദാബാദില്‍ സ്കൂള്‍ അടിച്ചു തകര്‍ത്തു
- BY indiannewstime
- Aug 20, 2025
- 0 Comments
പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു. സെവൻത് ഡേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നയൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്.സ്കൂളില്‍ ബന്ധുക്കളുടെയും ഹിന്ദു സംഘടനകളുടെയും എബിവിപി യുടെയും പ്രതിഷേധം നടന്നു. സ്കൂള്‍ അടിച്ചു തകർത്തു. അധ്യാപകരെയും ജീവനക്കാരെയും ആക്രമിച്ചു. വിദ്യാർത്ഥികള്‍ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരു ആഴ്ച മുമ്ബ് സ്‌കൂള്‍ പടിക്കെട്ടില്‍ കൈമുട്ട് ഇടിച്ചതിനെച്ചൊല്ലി പത്താം ക്ലാസുകാരന്റെ ബന്ധു എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായി ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച, പത്താം […]
കോഴിക്കോട് ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചെന്ന് പരാതി
- BY indiannewstime
- Aug 20, 2025
- 0 Comments
കോഴിക്കോട് നാദാപുരത്ത് ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്ന് കാണിച്ച് വോട്ടർ പട്ടികയില് നിന്ന് നീക്കാന്‍ ശ്രമമെന്ന് പരാതി.നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ കല്ലുള്ളതില്‍ കല്യാണിയുടെ വോട്ട് നീക്കാനാണ് സിപിഎം പ്രവർത്തകന്‍ പരാതി നല്‍കിയത്. ഹിയറിങിന് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കല്യാണി നേരിട്ടാണ് നോട്ടീസ് സ്വീകരിച്ചത്. യുഡിഎഫ് അനുകൂല വോട്ട് ഇല്ലാത്താക്കാനാണ് സിപിഎം ശ്രമമെന്ന് പ്രദേശത്തെ യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.ഇന്നലെ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെത്തി നല്കിയ നോട്ടീസ് കണ്ട് കല്യാണി ഞെട്ടി. താന്‍ മരിച്ചതായി പരാതിയുണ്ടെന്നും മരിച്ചിട്ടില്ലെങ്കില്‍ തെളിവ് ഹാജരാക്കണമെന്നുമായിരുന്നു നോട്ടീസ്. കോണ്‍ഗ്രസ് […]
ഡല്‍ഹി മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ കടുത്ത നായ സ്‌നേഹി; കോടതി ഉത്തരവില്‍ അസ്വസ്ഥനായിരുന്നെന്ന് അമ്മ
- BY indiannewstime
- Aug 20, 2025
- 0 Comments
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചയാളെ ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ എന്നയാളാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.രാജേഷിനെ ചോദ്യംചെയ്ത് വരികയാണെന്നും ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രാജേഷ് ഒരു നായസ്നേഹിയാണെന്നും തെരുവുനായകള്‍ക്ക് ഷെല്‍റ്റല്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിയില്‍ അസ്വസ്ഥനായിരുന്നുവെന്നും ഇയാളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. ഡല്‍ഹി എൻസിആറിലെ തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധി വന്നതിന് […]
5.801 ഗ്രാം MDMA യുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ
- BY indiannewstime
- Aug 20, 2025
- 0 Comments
കോഴിക്കോട്: 5.801 ഗ്രാം MDMA യുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ. വെസ്റ്റ് കണ്ണച്ചേരി സ്വദേശിയായ ഇഖ്‌ലാസ് വീട്ടിൽ വെച്ച് എം ഡി എം എ വിലപ്പന നടത്തുന്നുവെന്ന പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്. പന്നിയങ്കര പോലീസ് പരിശോധനക്കെത്തിയപ്പോൾവീടിന്സമീപത്തുള്ള റോട്ടിൽവെച്ച് പരസ്യമായിഎംഡിഎംഎ ഉപയോഗിക്കുന്നത് പോലീസിന്റെശ്രദ്ധയിൽപെട്ടുപോലീസിനെ കണ്ടപ്പോൾ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോൾ അമിതമായ ലഹരിക്കടിമയാണ് കൂടാതെ ചെറിയ പാക്കറ്റുകൾ ആയി വിൽപ്പനയും ഉണ്ട് എം ഡി […]
ജസ്റ്റിസ് ബി.സുദര്‍ശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
- BY indiannewstime
- Aug 19, 2025
- 0 Comments
സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ്.ബി.സുദർശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദർശൻ റെഡ്ഡി. സി.പി.രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. അടുത്ത മാസം ഒമ്ബതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ബി.സുദർശൻ റെഡ്ഡി 1971 ഡിസംബർ 27-ന് ആന്ധ്രാപ്രദേശ് ബാർ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു. 1990-ല്‍ 6 മാസക്കാലം കേന്ദ്രസർക്കാരിന്റെ അഡീഷണല്‍ സ്റ്റാൻഡിംഗ് […]
ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ഉടൻ നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
- BY indiannewstime
- Aug 19, 2025
- 0 Comments
ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി തിങ്കളാഴ്ച ബിഹാറിലെ ഗയയില്‍ നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ ഭീഷണി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘വോട്ട് മോഷണം’ പിടിക്കപ്പെട്ടതിന് ശേഷവും തന്നോട് സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് പാനല്‍ ആവശ്യപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. വോട്ട് മോഷണം, […]
പിതാവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
- BY indiannewstime
- Aug 18, 2025
- 0 Comments
പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു. കൊഴിഞ്ഞാമ്ബാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്ബതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്ബാറ സെന്‍റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്കൂളിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകർന്ന് കിടക്കുന്ന പാലക്കാട് – പൊള്ളാച്ചി പാതയില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. കൊഴിഞ്ഞാമ്ബാറ പഴണിയാർപാളയം സ്വദേശികളായ ദമ്ബതികളുടെ മകളാണ് മരിച്ച നഫീസത്ത് […]
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; പ്രത്യേകസംഘം ചൊവ്വാഴ്ച തെളിവെടുക്കും, ജീവനക്കാര്‍ക്ക് ഹാജരാകാൻ നിർദേശം
- BY indiannewstime
- Aug 18, 2025
- 0 Comments
തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് ആരംഭിക്കും.സർക്കാർ നിയോഗിച്ച കമ്മിറ്റി ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് ജയിലില്‍ സന്ദർശനം നടത്തുന്നത്. മുഴുവൻ ജീവനക്കാരോടും ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദനും റിട്ട. ഡിജിപി ജേക്കബ്ബ് പുന്നൂസും അടങ്ങുന്നതാണ് കമ്മിറ്റി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജയില്‍ ചാട്ടം അന്വേഷിക്കാൻ നിയോഗിച്ചത്. കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതർ അറിഞ്ഞത് […]
അമ്ബലത്തില്‍ പതിവായി വരുന്ന യുവതി, പൂജാരിയോട് പ്രണയം, മക്കളെ ഉപേക്ഷിച്ച് പോയി; വാടക വീട്ടിലെത്തി കാമുകനെ കുത്തി ഭര്‍ത്താവ്
- BY indiannewstime
- Aug 17, 2025
- 0 Comments
തിരുവനന്തപുരം: ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍. കരകുളം കാച്ചാണി വാർഡില്‍ അരുവിക്കര അയണിക്കാട് അനു ഭവനില്‍ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ക്ഷേത്രത്തിലെ പൂജാരിയാണ് ആക്രമണത്തിനിരയായ വിഷ്ണു. അമ്ബലത്തില്‍ സ്ഥിരമായി വന്നിരുന്ന ശ്രീകാന്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലായി. തുടർന്ന് ശ്രീകാന്തിന്റെ ഭാര്യ കുറച്ചുനാള്‍ മുൻപ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വിഷ്ണുവിനോടൊപ്പം […]
കോഴിക്കോട് വലിയ മരം വീടിനു മുകളിലേക്ക് കടപുഴകി വീണു
- BY indiannewstime
- Aug 16, 2025
- 0 Comments
പെരുമണ്ണ വള്ളിക്കുന്ന് പുതിയോട്ട് മുഹമ്മദിൻ്റെ വീടാണ് പൂർണമായും തകർന്നത്.ഇന്നലെ നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് തൊട്ടടുത്ത പറമ്പിലെ കൂറ്റൻ മരം വീടിനു മുകളിലേക്ക് കടപുഴകി വീണത്.മരം വീഴുന്നസമീപത്ത് ഉണ്ടായിരുന്ന തെങ്ങ് ഉൾപ്പെടെയുള്ള മറ്റ് മരങ്ങളും വീടിനു മുകളിലേക്ക് ഒടിഞ്ഞു വീണിട്ടുണ്ട്. കണ്ണുകൾക്ക് കാഴ്ചയില്ലാത്ത പുതിയോട്ട് മുഹമ്മദ് വീട്ടിനകത്ത് ഉണ്ടായിരുന്നു. എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിനകത്തെ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണമായും നശിച്ചിട്ടുണ്ട്.നിലവിൽ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചു […]
രണ്ടുമാസമായി വേതനമില്ല; മന്ത്രിയോട് പരാതി പറയാനെത്തി, പാര്‍ട്ടിക്കാരുമായി ബഹളം; ജീവനക്കാര്‍ക്കെതിരേ കേസ്
- BY indiannewstime
- Aug 15, 2025
- 0 Comments
മലപ്പുറം: മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനംകഴിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ് മടങ്ങുന്നതിനിടെ അന്യായമായി സംഘംചേർന്ന് ബഹളംവെച്ചതിന് ആശുപത്രിയിലെ താത്കാലിക ജീവനക്കാരുടെ പേരില്‍ മഞ്ചേരി പോലീസ് കേസെടുത്തു.പ്രിൻസിപ്പല്‍ ഡോ. കെ.കെ. അനില്‍രാജിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരുകൂട്ടം താത്കാലിക ജീവനക്കാരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഉദ്ഘാടനംകഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രി, നിപ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദർശിക്കാൻ പോയിരുന്നു.ഇതിനിടെ തങ്ങള്‍ചെയ്ത ജോലിക്കുള്ള കൂലി രണ്ടുമാസമായി ലഭിച്ചില്ലെന്ന പരാതിയുമായി താത്കാലിക ജീവനക്കാർ മന്ത്രിക്കു മുൻപിലെത്തി. ഇത് വഴി തടസ്സപ്പെടുത്തുന്ന രീതിയിലായതോടെ […]


















