whatsapp chat
Call now
Education kerala government Kerala police kozhikode Latest Lifestyle Thoofan

തൂഫാൻ കെയർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെയും പോലീസ് വകുപ്പിനെയും നേതൃത്വത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ പ്രൊജക്റ്റിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന ഘടകത്തിന്റെ സഹകരണത്തോടെ നടത്തിവരുന്ന തൂഫാൻ കെയർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ലഹരിക്ക് അടിമപ്പെട്ടവർക്കായുള്ള ഡീ ടോക്സ് ചികിത്സ, റിഹാബിലിറ്റേഷൻ കെയർ, മറ്റു പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കുകയാണ് തൂഫാൻ കെയർ പദ്ധതിയുടെ ലക്ഷ്യം. സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്‌ഡി ഐപിഎസ് ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഡോ സുൽഫിക്കർ അലി ജനറൽ കൺവീനറുമായ തൂഫാൻ കെയർ കമ്മറ്റിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ വിവേക് കുമാർ , ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഡി ഷൈനി, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) പ്രതിനിധി ഡോ ശ്വേതാ ബി റാം, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി പ്രതിനിധി ഡോ പി പി ബൽക്കീസ് എന്നിവർ അംഗങ്ങളാണ്.

ലഹരിക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുക, ബോധവൽക്കരണ പരിപാടികൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക, ചികിത്സാസൗകര്യങ്ങൾ ഏകോപിപ്പിക്കുക, പുനരധിവാസ സൗകര്യങ്ങൾ വിപുലീകരിക്കുക തുടങ്ങിയവയാണ് തൂഫാൻ കെയർ ലക്ഷ്യം വെക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള ലഹരിവിരുദ്ധ പരിശീലനത്തിന്റെ ഭാഗമായി സ്റ്റുഡൻറ് പോലീസ് കേഡറ്റില് നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർഥികൾക്ക് തൂഫാൻ കെയർ പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകി. സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡി ഐപിഎസ് ഉദ്ഘാടനം ചെയ്തു. ജില്ലാ തൂഫാൻ കെയർ കൺവീനർ ഡോ സുൽഫിക്കർ അലി അധ്യക്ഷനായി. ഐ എം എ ജില്ലാ ചെയർമാൻ ഡോ മിനി ബാലകൃഷ്ണൻ, സൈക്യാട്രിസ്റ്റ് ഡോ പി പി ബല്കീസ് ക്ലാസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ എ വി ജോൺ, നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ വി എ സുരേഷ്, എസ് പി സി പ്രൊജക്റ്റ് എഡിഎൻ ഒ, കെ രാജേഷ് പ്രസംഗിച്ചു

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.