whatsapp chat
Call now
Crime dead kozhikode Latest murder perumanna മരണം

മുണ്ടുപാലത്ത് വീട്ടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ

പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിലുള്ള യുവാവിനെ മരിച്ചനിടയിൽ കണ്ടെത്തി.ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ ഷെരീഖ് ആണ് മരിച്ചത്.മുണ്ടുപാലം പുത്തൂർ മഠം റോഡിൽ സരിഗ ബസ്റ്റോപ്പിന് സമീപത്തുള്ളവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രിഷെരീഖിന്റെ സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് മരണം സംബന്ധിച്ച് വിവരം പന്തീരാങ്കാവ് പോലീസിൻ നേരിട്ട് എത്തി അറിയിക്കുന്നത്.ഷെരീക്കിനെ താൻ തലക്ക് അടിച്ച് കൊന്നിട്ടുണ്ടെന്നുംമൃതദേഹംമുണ്ടു പാലത്തെ വീട്ടിലുണ്ടെന്നുമാണ് പോലീസിനെഅറിയിച്ചത്.ഉടൻതന്നെ പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.എന്നാൽ കൊലപാതകത്തിന്റെതായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിപോസ്റ്റ്മോർട്ടത്തിന് മാറ്റും.ലഹരിയാണോ മരണകാരണമെന്ന സംശയമാണ് ഇപ്പോൾ പോലീസിനുള്ളത്.വിവരം നൽകിയ അഷ്റഫ് പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.