
കോഴിക്കോട്: ഇൻകം ടാക്സ് ഓഫീസിലേക്ക് വിദ്യാർത്ഥി സംഘടന മാർച്ച് പ്രഖ്യാപിച്ചിട്ടുള്ള പശ്ചാത്തലത്തിൽ നാളെ ജൂലൈ 23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കോഴിക്കോട് നഗരത്തിൽ സിറ്റി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
യാത്രക്കാർക്കായി സിറ്റി പോലീസ് പുറപ്പെടുവിച്ച റൂട്ട് മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

പാവങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ:
പാവങ്ങാട് നിന്നും നഗരത്തിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം – എരഞ്ഞിപ്പാലം – സരോവരം – അരയിടത്തുപാലം വഴി പോകേണ്ടതാണ്.
സിവിൽ സ്റ്റേഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ:
സിവിൽ സ്റ്റേഷൻ ഭാഗത്തുനിന്ന് നഗരത്തിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ എരഞ്ഞിപ്പാലം – സരോവരം – അരയിടത്തുപാലം വഴി പോകേണ്ടതാണ്.

നഗരത്തിൽ നിന്ന് മടങ്ങുന്ന വാഹനങ്ങൾ:
നഗരത്തിൽ നിന്നും പാവങ്ങാട്, സിവിൽ സ്റ്റേഷൻ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ അരയിടത്തുപാലം – എരഞ്ഞിപ്പാലം – വഴിയോ അല്ലെങ്കിൽ തൊണ്ടയാട് – മലാപ്പറമ്പ് വഴിയോ തിരിഞ്ഞു പോകേണ്ടതാണ്.



