whatsapp chat
Call now
Crime indian railway kozhikode Latest Travel

റിസർവേഷൻ കോച്ചിൽ ജനറൽ ടിക്കറ്റുമായി യാത്ര; ചോദ്യം ചെയ്ത ടിടിഇക്ക് യുവതിയുടെ മർദനം!

കോഴിക്കോട്:
​ട്രെയിനിൽ ജനറൽ ടിക്കറ്റുമായി റിസർവ്ഡ് കോച്ചിൽ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് യുവതിയുടെ മർദനമേറ്റതായി പരാതി. പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്തിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി ഏഴരയോടെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം അരങ്ങേറിയത്

ഫറോക്കിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകാൻ ജനറൽ ടിക്കറ്റെടുത്ത യുവതി S5 റിസർവേഷൻ കോച്ചിലാണ് കയറിയത്. ടിക്കറ്റ് പരിശോധനയ്ക്കിടെ ജനറൽ കോച്ചിലേക്ക് മാറാൻ ടിടിഇ ആവശ്യപ്പെട്ടതോടെ തർക്കമാവുകയും യുവതി മർദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

മർദനമേറ്റ ടിടിഇ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതിയും പോലീസിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ ഷൊർണൂർ റെയിൽവേ പോലീസ് അന്വേഷണം നടത്തിവരികയാണ്

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.