കോഴിക്കോട്: എച്ച്.പി.സി.എൽ (HPCL) പാചകവാതക ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് 16-നുള്ളിൽ e-KYC പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന സന്ദേശങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.എന്നാൽ, e-KYC സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിലും പാചകവാതക കണക്ഷൻ റദ്ദാക്കപ്പെടില്ല എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.e-KYC ചെയ്യാത്തവരുടെ കണക്ഷൻ പൂർണ്ണമായി വിച്ഛേദിക്കുകയോ റദ്ദാക്കുകയോ ചെയ്യില്ല. പകരം ഗാർഹികേതര നിരക്കിൽ (Non-Domestic / Commercial Price) സിലിണ്ടറുകൾ വാങ്ങേണ്ടി വന്നേക്കാമെന്നാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ ഇത് സാധാരണ നിരക്കിന്റെ ഏകദേശം ഇരട്ടിയോളമാണ്.എച്ച്.പി ഗ്യാസ് ഉപഭോക്താക്കൾക്കാണ് പ്രധാനമായും ഓഗസ്റ്റ് 16 അവസാന തീയതിയായി കാണിച്ചുകൊണ്ടുള്ള ഇത്തരം അറിയിപ്പുകൾ ലഭിക്കുന്നത്.ശ്രദ്ധിക്കുക: വ്യാജ പ്രചാരണങ്ങളിൽ പരിഭ്രാന്തരാകാതെ, ഇ-കെവൈസി സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ഉപഭോക്താക്കൾ തങ്ങളുടെ വിതരണക്കാരുമായോ (Gas Agency) എച്ച്.പി.സി.എല്ലിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളുമായോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.



