whatsapp chat
Call now
Accident Latest

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ആളപായമില്ല

തുഷാരഗിരി : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുവെങ്കിലും യാത്രക്കാർ പെട്ടെന്ന് ഇറങ്ങിയതിനാൽ വൻ അപകടമൊഴിവായി. ചിപ്പിലിത്തോട് – തുഷാരഗിരി റൂട്ടിൽ വട്ടച്ചിറയിൽ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഉള്ളിയേരി സ്വദേശി ബാബുവടക്കമുള്ള നാലംഗ കുടുംബം തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുമ്പോൾ വട്ടച്ചിറയിൽ എത്തിയപ്പോഴാണ് റിനോ ഡസ്റ്റർ കാറിനുള്ളിലേക്ക് പുക നിറയുന്നത് കണ്ടത്. പെട്ടെന്ന് തന്നെ എല്ലാവരും വാതിൽ തുറന്ന് പുറത്തിറങ്ങിയ ഉടനെ തീ ആളിക്കത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ എം […]

Crime Latest

രണ്ടുവര്‍ഷം മുമ്ബ് സ്കൂളില്‍ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി വാക്കുതര്‍ക്കം;മലപ്പുറത്ത് 17കാരനെ സംഘ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു, പൊലീസ് കേസ്

മലപ്പുറം: മലപ്പുറത്ത് പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വണ്ടൂർ അയനിക്കോടാണ് ഞായറാഴ്ച വൈകിട്ടാണ് സംഭവം.ചെമ്ബ്രശേരി സ്വദേശി മുഹമ്മദിന്റെ മകൻ അൻഷിദിനാണ് മർദ്ദനമേറ്റത്. മര്‍ദനത്തില്‍ കുട്ടിയുടെ കൈ പൊട്ടി. ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. മര്‍ദനത്തില്‍ കുട്ടിയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേരെ പ്രതിചേര്‍ത്താണ് അന്വേഷണം. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷം മുമ്ബ് കുട്ടി പത്താം […]

Latest

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ഉടൻ നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആക്രമണം കടുപ്പിച്ച്‌ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി തിങ്കളാഴ്ച ബിഹാറിലെ ഗയയില്‍ നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ ഭീഷണി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘വോട്ട് മോഷണം’ പിടിക്കപ്പെട്ടതിന് ശേഷവും തന്നോട് സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് പാനല്‍ ആവശ്യപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. വോട്ട് മോഷണം, […]

Accident Latest

പിതാവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു. കൊഴിഞ്ഞാമ്ബാറ അത്തിക്കോട് വെച്ച്‌ ഇന്ന് രാവിലെ ഒമ്ബതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്ബാറ സെന്‍റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്കൂളിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകർന്ന് കിടക്കുന്ന പാലക്കാട് – പൊള്ളാച്ചി പാതയില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. കൊഴിഞ്ഞാമ്ബാറ പഴണിയാർപാളയം സ്വദേശികളായ ദമ്ബതികളുടെ മകളാണ് മരിച്ച നഫീസത്ത് […]

Crime Latest

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; പ്രത്യേകസംഘം ചൊവ്വാഴ്ച തെളിവെടുക്കും, ജീവനക്കാര്‍ക്ക് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച്‌ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് ആരംഭിക്കും.സർക്കാർ നിയോഗിച്ച കമ്മിറ്റി ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് ജയിലില്‍ സന്ദർശനം നടത്തുന്നത്. മുഴുവൻ ജീവനക്കാരോടും ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദനും റിട്ട. ഡിജിപി ജേക്കബ്ബ് പുന്നൂസും അടങ്ങുന്നതാണ് കമ്മിറ്റി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജയില്‍ ചാട്ടം അന്വേഷിക്കാൻ നിയോഗിച്ചത്. കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതർ അറിഞ്ഞത് […]

Latest Travel

മോശം റോഡ്, കുറഞ്ഞ ദൂരം താണ്ടാൻ മണിക്കൂറുകള്‍; ടോളും കൊടുക്കണോയെന്ന് NHIAയോട് സുപ്രീംകോടതി

പാലിയേക്കരയിലെ ടോള്‍ നിർത്തിവെക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി എത്തിയ ദേശീയപാത അതോറിറ്റിയോട് ചോദ്യങ്ങളുയർത്തി സുപ്രീംകോടതി.റോഡ് സഞ്ചാര യോഗ്യമല്ലാതിരിക്കുമ്ബോള്‍ എങ്ങനെ ടോള്‍ പിരിക്കാനാകുമെന്ന ചോദ്യമാണ് സുപ്രീംകോടതി ഉയർത്തിയത്. ഈ പാതയില്‍ 12 മണിക്കൂറിലധികം നീണ്ടുനിന്ന വലിയ ഗതാഗതക്കുരുക്ക് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ടോള്‍ നിർത്തിവെക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായി ദേശീയ പാത അതോറിറ്റിയും ടോള്‍ കമ്ബനിയും നല്‍കിയ […]

Business Commerce Latest

റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്ക്ക് അധിക തീരുവ ഇല്ല; കാരണം വ്യക്തമാക്കി US സ്റ്റേറ്റ് സെക്രട്ടറി

റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായ ചൈനയെ അധിക തീരുവയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച്‌ പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിർത്തണമെന്നുള്ള യുഎസ് നിർദേശം പാലിക്കാത്തതിനാലാണ് ഇന്ത്യൻ ഇറക്കുമതിയ്ക്ക് 25 ശതമാനം അധിക ദ്വിതീയ തീരുവ യുഎസ് ഏർപ്പെടുത്തിയത്. അതേ സമയം ചൈനയ്ക്കെതിരെ അത്തരം നടപടിയില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിട്ടുനിന്നതിന്റെ കാരണമാണ് ഫോക്സ് ബിസിനസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റേറ്റ് സെക്രട്ടറി വിശദീകരിച്ചത്. റഷ്യയില്‍ നിന്ന് […]

Latest

കോഴിക്കോട് വലിയ മരം വീടിനു മുകളിലേക്ക് കടപുഴകി വീണു

പെരുമണ്ണ വള്ളിക്കുന്ന് പുതിയോട്ട് മുഹമ്മദിൻ്റെ വീടാണ് പൂർണമായും തകർന്നത്.ഇന്നലെ നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് തൊട്ടടുത്ത പറമ്പിലെ കൂറ്റൻ മരം വീടിനു മുകളിലേക്ക് കടപുഴകി വീണത്.മരം വീഴുന്നസമീപത്ത് ഉണ്ടായിരുന്ന തെങ്ങ് ഉൾപ്പെടെയുള്ള മറ്റ് മരങ്ങളും വീടിനു മുകളിലേക്ക് ഒടിഞ്ഞു വീണിട്ടുണ്ട്. കണ്ണുകൾക്ക് കാഴ്ചയില്ലാത്ത പുതിയോട്ട് മുഹമ്മദ് വീട്ടിനകത്ത് ഉണ്ടായിരുന്നു. എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിനകത്തെ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണമായും നശിച്ചിട്ടുണ്ട്.നിലവിൽ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചു […]

Crime Latest

കൊല്ലത്ത് വയോധികയെ ബലാത്സംഗത്തിനിരയാക്കി, പ്രതി പിടിയില്‍,ലഹരിക്കടിമയെന്ന് പോലീസ്‌

കൊല്ലത്ത് വയോധികയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയെ വലിച്ചിഴച്ച്‌ കുറ്റിക്കാട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.65കാരിക്ക് നേരെ അതിക്രമം നടത്തിയ കുന്നത്തുക്കാവ് സ്വദേശി അനൂജ്(24) നെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന 65കാരിയാണ് അതിക്രമത്തിനിരയായത്. വയോധികയെ ക്രൂരമായി ഉപദ്രവിച്ച പ്രതി വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കി. നാട്ടുകാരാണ് വയോധികയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലം വളയുകയും രണ്ടരകിലോമീറ്ററിനുള്ളില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. വയോധിക പ്രതിയെ തിരിച്ചറിഞ്ഞതായി […]

Latest

വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരുടെ പേര് കാരണ സഹിതം പ്രസിദ്ധീകരിക്കണം- കമ്മിഷനോട് സുപ്രീംകോടതി

ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ നിർണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദേശങ്ങള്‍ കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ബിഹാറിലെ എസ്‌ഐആറിനെ ചോദ്യംചെയ്തുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.വോട്ടർ പട്ടികയില്‍ നേരത്തെ പേരുണ്ടാകുകയും തീവ്ര പുനഃപരിശോധനയ്ക്ക് ശേഷമുള്ള കരട് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യാത്ത ഏകദേശം 65 ലക്ഷം വോട്ടർമാരുടെ പട്ടിക, ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്സൈറ്റില്‍ (ജില്ലാ […]

Latest

തൃശ്ശൂര്‍തീരത്ത് ചുവന്ന തിരമാലകള്‍!; നിറംമാറ്റത്തിനു പിന്നില്‍ സൂക്ഷ്മജീവി? കാരണം കണ്ടെത്തി കുഫോസ്

കൊച്ചി: തൃശ്ശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ചില്‍നിന്ന് എറണാകുളം ജില്ലയിലെ പുതുവൈപ്പ് ബീച്ചുവരെ അടുത്ത ദിവസങ്ങളില്‍ കടലില്‍ നിറവ്യത്യാസം അനുഭവപ്പെട്ടതിന്റെ കാരണം കണ്ടെത്തി കുഫോസ് (കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല). റെഡ് ടൈഡ് (Red Tide) എന്നറിയപ്പെടുന്ന പ്രകൃതിദത്ത പ്രതിഭാസമാണിതെന്ന് കുഫോസ് അറിയിച്ചു.ജലത്തില്‍ നോക്ടിലൂക്ക എന്ന ഡിനോഫ്ളാജിലേറ്റ്സ് വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മ ജീവിയുടെ കൂടുതലായ സാന്നിധ്യമാണ് റെഡ് ടൈഡിലേക്ക് നയിക്കുന്നത്. പുതുവൈപ്പ് ബീച്ചില്‍ കടല്‍തീരത്തോട് ചേർന്ന് തിരമാലകള്‍ ചുവന്ന നിറത്തില്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. നോക്ടിലൂക്ക സാധാരണയായി […]

Latest

കാട് വെട്ടുവാൻ കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ പണവും ഫോണും തട്ടിയെടുത്ത രണ്ടുപേരെ നല്ലളം പോലീസ് പിടികൂടി

ആളൊഴിഞ്ഞ പറമ്പിലെ കാടുവെട്ടാൻ ജോലിക്ക് വിളിച്ച് അതി തൊഴിലാളികളെ കബളിപ്പിച്ച് 11500 രൂപയും മൊബൈൽ ഫോണും അപഹരിച്ച രണ്ടുപേരെ നല്ലളം പോലീസും എസിപി സ്കോട് എറണാകുളത്തു നിന്ന് പിടികൂടിആലപ്പുഴ സ്വദേശി അൻവർ കൊല്ലം സ്വദേശി ഷാജിമോൻ എന്നിവരെയാണ് പിടികൂടിയത് മറ്റൊരാളായ ഹാരിസിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു അതിഥി തൊഴിലാളികൾ സംഘടിക്കുന്ന സ്ഥലത്തെത്തി കാട് വെട്ടാൻ ആളെ വേണമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത് തട്ടിപ്പ് സംഘം നേരത്തെ കണ്ടുവെച്ച പാതയോരത്തെ പറമ്പ് കാണിച്ച് പണി തുടങ്ങുവാൻ പറയുകയായിരുന്നു തൊഴിലാളികൾ […]

Education Latest

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ശാക്തീകരണം സാദ്ധ്യമാവൂ :ഡോ. ഹുസൈൻ മടവൂർ

ന്യൂ ഡൽഹി : വിദ്യാഭ്യാസത്തിലൂടെ മാത്രമേ പിന്നാക്ക വിഭാഗങ്ങൾക്ക് ശാക്തീകരണം സാദ്ധ്യമാവുകയുളളുവെന്ന് ഹ്യുമൻ റിസോഴ്സ് ഡവലപ്മെൻ്റ് ഫൗണ്ടേഷൻ (HRDF) ഡൽഹി ചെയർമാൻ ഡോ ഹുസൈൻ മടവൂർ പറഞ്ഞു. അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷനൽസ് (AMP) ഡൽഹിയിലെ ഇന്ത്യാ ഇസ്‌ലാമിക് കൾചറൽ സെൻ്ററിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തകരുടെ ദേശീയ സമ്മേളനത്തിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ എഛ് ആർ ഡി എഫ് നടത്തുന്ന വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള […]

Commerce Latest

വീണ്ടും കൂട്ടി: അധികതീരുവയില്‍ ഇന്ത്യയെ വിടാതെ ട്രംപ്; നികുതി 50 ശതമാനമാക്കി ഉയര്‍ത്തി

വാഷിങ്ടൺ: ഇന്ത്യയുടെ കയറ്റുമതി തീരുവ വീണ്ടും ഉയർത്തി യുഎസ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിൻറെ ഭീഷണി. 25 ശതമാനം തീരുവകൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്.ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന തീരുവ 50 ശതമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.25 ശതമാനം തീരുവയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തുന്നതെന്നാണ് ട്രംപിൻറെ നിലപാട്. മൂന്ന് ആഴ്ച കഴിഞ്ഞ് പ്രാബല്യത്തില്‍ വരും.ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന […]

Latest Travel

മരണക്കയമായി പതങ്കയം; ഇതുവരെ പൊലിഞ്ഞത് 28 ജീവനുകൾ

കോടഞ്ചേരി: വശ്യമനോഹരമായ പതങ്കയത്ത് നീരൊഴുക്കിനൊപ്പം പ്രതീക്ഷകൾ അസ്തമിച്ച കുടുംബങ്ങളുടെ കണ്ണുനീരുമുണ്ട്. ഒന്നല്ല, 28 കുടുംബത്തിന്റെ. ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒന്നരദശകത്തിനുള്ളിൽ പൊലിഞ്ഞത് 28 പേരുടെ ജീവൻ. ഇവരിലാകട്ടെ, മിക്കവരും വിദ്യാർഥികളും.പതങ്കയത്തെ അപകടസ്ഥാനങ്ങളിൽ സുരക്ഷാവേലികളില്ല, ലൈഫ് ഗാർഡുമാരില്ല, ജീവൻരക്ഷാസംവിധാനങ്ങൾ ഒന്നുമില്ല. പഞ്ചായത്ത് സ്ഥാപിച്ച സുരക്ഷാമുന്നറിയിപ്പ് ബോർഡ് മാത്രം. ‘ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ’ ആയി പ്രഖ്യാപിക്കാത്തതിനാൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ പരിമിതികളുമുണ്ട്. ഈയിടെ പതങ്കയം സംരക്ഷണസമിതി എന്നപേരിൽ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും സമിതിക്ക് ഇല്ലായ്മകൾ ഏറെയാണ്.മഴക്കാലത്തും വേനൽക്കാലത്തും പതങ്കയം ഒരേപോലെ അപകടകാരിയാണ്. കുത്തൊഴുക്കും […]

Latest

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട് : പ്രമുഖ ഡോർ നിർമാണ കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരനെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ,വിളവൂർക്കൽ, ഇളം പുരയിടത്തിൽ ഷിജോ ജോസഫിനെ(43)യാണ് വാഴക്കാട് എസ്.ഐ കെ. സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2008 മുതൽ ജോലി ചെയ്ത, കോഴിക്കോട് ആസ്ഥാനമായുള്ള സ്ഥാപനത്തിൻ്റെ കേരള തമിഴ്നാട് സെയിൽസ് ഹെഡ് ആയി പ്രവർത്തിച്ച് വരികയായിരുന്ന പ്രതി, ഉപഭോക്താക്കൾ നൽകുന്ന ചെക്കിൽ ക്രിത്രിമം കാട്ടിയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തെ പ്രതി വഞ്ചിച്ചത്. സഹപ്രവർത്തകരെ […]

Crime Latest

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ‘സ്റ്റോറി’യിട്ടു; ചെര്‍പ്പുളശ്ശേരി സ്വദേശിയുടെ പേരില്‍ കേസ്

പൂച്ചയെ കൊന്ന് സാമൂഹികമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി മഠത്തിപ്പറമ്ബ് പാലപ്പുഴ വീട്ടില്‍ ഷജീറിന്റെ (32) പേരില്‍ ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്തു.പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്നതും തുടര്‍ന്ന് ഇതിനെ കൊന്ന് തലയും മറ്റ് അവയവങ്ങളും വേര്‍തിരിച്ചു വെച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ലോറിയുടെ ക്യാബിനില്‍വെച്ച്‌ ചിത്രീകരിച്ചതായിരുന്നു ദൃശ്യങ്ങള്‍.മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് പറഞ്ഞു.അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകന്‍ തിരുവാഴിയോട് സ്വദേശി ജിനേഷ് നല്‍കിയ പരാതിയിലാണ് നടപടി.

Health Latest

മെഡിസെപ് പരിഷ്‌കരിച്ചു; പരിരക്ഷ 5 ലക്ഷമാക്കി, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും സ്‌കീമില്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കല്‍ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി.രണ്ടാംഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100-ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും.മെഡിസെപ് ഒന്നാം ഘട്ടത്തില്‍ കുറ്റാസ്ട്രോഫിക് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന രണ്ട് ചികിത്സകള്‍ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber – 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി […]

Latest

സുധാകരന്റെ തട്ടകത്തിലും ഡിസിസി മാറ്റമോ?,കണ്ണൂരിലടക്കം പത്തിടത്ത് ഡിസിസി പ്രസിഡന്റുമാരെ മാറ്റാൻ ആലോചന

ന്യൂഡൽഹി: കെപിസിസി-ഡിസിസി പുനഃസംഘടനയ്ക്കായി ഹൈക്കമാൻഡുമായി ചർച്ച നടത്താൻ കേരള നേതാക്കള്‍ ഡല്‍ഹിയില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുമ്ബ് പാർട്ടിയെ അടിത്തട്ടില്‍ ശക്തമാക്കുന്നതിന് പുനഃസംഘടന അതിവേഗം പൂർത്തിയാക്കുകയാണുദ്ദേശ്യം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്ബില്‍ എന്നിവർ ദേശീയ ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷിക്കൊപ്പം എംപിമാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടി. ഒരാഴ്ചയ്ക്കകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. കെപിസിസിയില്‍ പുതിയ ആളുകളെ ചേർത്ത് വിപുലീകരിക്കാനുള്ള ചർച്ചകളാണ് ചൊവ്വാഴ്ച പ്രധാനമായും നടന്നത്. […]

Latest

അച്ഛനെ കൊന്ന സഹോദരനെ 8 വര്‍ഷം കാത്തിരുന്ന് വധിച്ചു; പരോളിലിറങ്ങിയപ്പോള്‍ 17-കാരിയെവെച്ച്‌ ‘കെണി’യൊരുക്കി

ഭോപ്പാൽ:ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കാത്തിരുന്ന ശേഷം അച്ഛനെ കൊന്ന സഹോദരനോട് പ്രതികാരം ചെയ്തിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു പോലീസുകാരൻ.സഹോദരനെ വശീകരിക്കാൻ 17-കാരിയേയും വാടക കൊലയാളികളേയും നിയോഗിച്ചായിരുന്നു കൊലപാതകം. അച്ഛൻറെ മരണംകഴിഞ്ഞ് എട്ട് വർഷങ്ങള്‍ക്ക് ശേഷമായിരുന്നു പ്രതികാരം.2017-ലാണ് റിട്ട.പോലീസ് ഇൻസ്പെക്ടറായ ഹനുമാൻ സിങ് തോമർ കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന മകൻ ഭാനു തോമറിനും വെടിയേറ്റിരുന്നു. തലനാരിഴയ്ക്കാണ് ഭാനു തോമർ രക്ഷപ്പെട്ടത്. ഹനുമാൻ സിങ് തോമറിന്റെ മൂത്ത മകൻ അജയ് ആണ് കൊലപാതകം നടത്തിയത്. അജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. ഹനുമാൻ […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.