കോഴിക്കോട് പെരുമണ്ണ മുണ്ടു പാലത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷെരീഖ് അഹമ്മദിന്റെ മരണം കൊലപാതകം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏറെ ദുരൂഹതകൾ ഉണ്ടായിരുന്നു ഷെരീഖ്ന്റെ മരണത്തിൽ. തിങ്കളാഴ്ച രാത്രി പന്തിരങ്കാവ് പോലീസ് സ്റ്റേഷനിൽ അഷ്റഫ് ഷെരീഖിന്റെ തലയ്ക്ക് അടിച്ചു താൻ കൊലപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഹാജരാവുകയായിരുന്നു. എന്നാൽ ശരീരത്തിൽ കാര്യമായ ബാഹ്യ മുറിവുകളോ രക്തക്കറയോ ഇല്ലാത്തതിനാൽ പോലീസിനെയും ഫോറൻസിക് വിദഗ്ധരെയും ഒരുപോലെ കുഴക്കിയ മരണത്തിലാണ് നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്.


കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊന്നതെന്ന് നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട് (Strangulation and Smothering)തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു
അഷ്റഫ് പന്തിരങ്കാവ് പോലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയിൽ താൻ തലയ്ക്ക് അടിച്ചു കൊന്നു എന്നുള്ളതല്ല മരണകാരണം എന്ന ദുരൂഹത ചുരുളഴിയുകയാണ്

ഇരിങ്ങല്ലൂർ പുല്ലുക്ക് ചാലിൽ മീത്തൽ ഷെരീഖ് അഹമ്മദ് പി എസ് (34) കൊല്ലപ്പെട്ടത്, സുഹൃത്തായ മുഹമ്മദ് അഷ്റഫ്, വയസ്സ് :38 S/O മുഹമ്മദ്, കണ്ടിയിൽ പറമ്പ്, ഹാജിറ മൻസിൽ, ഇരിങ്ങല്ലൂർ പേരിൽ പന്തിരങ്കാവ് പോലീസ് കേസെടുത്തു

8 മാസത്തോളമായി മുഹമ്മദ് അഷ്റഫ് വീട് വാടകയ്ക്ക് എടുത്ത് ഇവിടെ താമസിക്കുന്നത് വാഹന കച്ചവടത്തിന് എന്ന പേരിലാണ് വീടെടുത്തത് കൊല്ലപ്പെട്ട ഷെരീഖും കസ്റ്റഡിയിലുള്ള അഷ്റഫും ഒരേ നാട്ടുകാരാണ് അഷ്റഫ് അമിത ലഹരി ഉപയോഗിച്ച രീതിയിലാണ് സ്റ്റേഷനിൽ എത്തിയത് ഞായറാഴ്ച മറ്റൊരു ഫ്ലാറ്റിൽ ഇരുവരും ലഹരി ഉപയോഗിക്കുകയും പരസ്പരം തർക്കം ഉണ്ടാവുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.പിന്നീട് തിങ്കളാഴ്ച മുണ്ടു പാലത്തുള്ള ഫ്ലാറ്റിലെത്തി ഇരുവരും ലഹരി ഉപയോഗിച്ച ശേഷം കോഴിക്കോട് നഗരത്തിൽ മൊബൈൽ കടയിൽ പോയിരുന്നുവെന്നും തിരിച്ചെത്തിയ ശേഷം വാക്കുതർക്കം ഉണ്ടായതിനെത്തുടർന്ന് സ്റ്റീൽ സ്റ്റിക്ക് കൊണ്ട് ഷെരീഖിന്റെ തലക്ക് അടിക്കുകയും ആയിരുന്നു എന്ന് പോലീസിൽ അശ്റഫ് മൊഴി നൽകിയിരുന്നു

കൊല്ലപ്പെട്ട ഷെരീഖ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ജോലി ആയിരുന്നു ഷെരീഖ് അഹമ്മദ് പി എസ് (34) പുല്ലുക്ക് ചാലിൽ മീത്തൽ ഭാര്യ ഫിദ പിതാവ് ഷെഫീഖ്, മാതാവ് റൂസിലാബി സഹോദരങ്ങൾ, ഫിദ, ഷാദ്




