whatsapp chat
Call now
court and law Health kerala government kozhikode Latest

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയാൽ നിയമനടപടി: തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

തിരുവനന്തപുരം: തെരുവുനായകൾക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നൽകുന്നവർക്കെതിരേ നിയമനടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി. തെരുവിൽ ഭക്ഷണം നൽകുന്നതു വിലക്കി ബോർഡ് സ്ഥാപിക്കും. ലംഘിച്ചാൽ പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറും വരും. പൊതുസ്ഥാപനങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കാനും സർക്കാർ നിർദേശിച്ചു.

തദ്ദേശവകുപ്പിന്റെ നിർദേശം നടപ്പാക്കാൻ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തടസ്സപ്പെടുത്തിയാൽ പോലീസ് സഹായം തേടാം. നായകളുടെ എണ്ണത്തിന് ആനുപാതികമായി വാർഡുകളിൽ നിശ്ചിതകേന്ദ്രങ്ങളിൽ ഭക്ഷണം നൽകാൻ വിലക്കില്ല. തദ്ദേശസ്ഥാപനങ്ങൾ ഇതിനുള്ളസ്ഥലം കണ്ടെത്തണം. സ്ഥാപനപരിസരം തെരുവുനായമുക്തമാക്കാൻ സ്‌കൂൾ പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ, സ്റ്റേഷൻമാസ്റ്റർമാർ തുടങ്ങിയവയുടെ മേധാവികൾക്ക് തദ്ദേശസ്ഥാപനങ്ങൾ നോട്ടീസ് നൽകും. സഹകരിച്ചില്ലെങ്കിൽ ഭരണപരവും നിയമപരവുമായ നടപടിയെടുക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷൻ, പാർക്കുകൾ, ജനം ഒത്തുകൂടുന്ന പൊതുവിടങ്ങൾ എന്നിവിടങ്ങളിലെ നായകളെ അടിയന്തരമായി പിടികൂടണം.നായകളെ വന്ധ്യംകരിച്ച് വിരമരുന്നു നൽകിയും പ്രതിരോധ കുത്തിവെപ്പെടുത്തും പിടികൂടിയ സ്ഥലത്തു വിടണം. പേ വിഷബാധയുള്ളവയെയും അക്രമണസ്വഭാവമുള്ളവയെയും ഷെൽട്ടറിൽ പാർപ്പിക്കും. കൂടുതൽ എ.ബി.സി. കേന്ദ്രങ്ങളും തുടങ്ങും.ദത്തുനൽകുന്ന നായകൾക്ക് ടാഗ് പതിപ്പിക്കും.സംസ്ഥാന -ദേശീയപാതകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന നായകളെയും മറ്റു മൃഗങ്ങളെയും നീക്കാൻ ദേശീയപാത, സംസ്ഥാന അതോറിറ്റികൾ തുടങ്ങിയവയുമായി തദ്ദേശസ്ഥാപനങ്ങൾ കൈകോർക്കും. പോലീസ്, വെറ്ററിനറി ഓഫീസർമാർ എന്നിവരുമായി തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തനം ഏകോപിപ്പിക്കണം.തദ്ദേശസ്ഥാപന പരിധിയിലെ സർക്കാർ -സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കായികസമുച്ചയങ്ങൾ, ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയയിടങ്ങളിൽ നോഡൽ ഓഫീസർമാർ. ഓഫീസറുടെ പേരുവിവരം സ്ഥാപനത്തിന്റെ കവാടത്തിലും തദ്ദേശസ്ഥാപനത്തിലും പ്രസിദ്ധപ്പെടുത്തും.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.