രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രക്ക് വൻ ജനപങ്കാളിത്തം, ഇന്ത്യ സഖ്യം മുഖ്യമന്ത്രിമാരും നേതാക്കളും ഒന്നടങ്കം പങ്കെടുക്കാൻ തീരുമാനം
ബീഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയില്‍ പങ്കെടുക്കാന്‍ ഇന്ത്യ സഖ്യം മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും തീരുമാനം.രാഹുല്‍ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് വൻ ജനപങ്കാളിത്തം ലഭിക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തലിലാണ് നേതാക്കള്‍ ഒന്നടങ്കം പങ്കെടുക്കാനുള്ള തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യാത്രയുടെ ഭാഗമാകും. ഏഴാം ദിവസത്തിലേക്ക് കടന്ന രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് വൻ ജനപങ്കാളിത്തം ലഭിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യ […]























