whatsapp chat
Call now
Latest

വിഴിഞ്ഞത്ത് ജോലിക്കിടെ വിദേശ കപ്പലിലെ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം, അടിയന്തര ഇടപെടല്‍

വിഴിത്തം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുകള്‍ കയറ്റിയിറക്കാനെത്തിയ വിദേശ കപ്പലിലെ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം. കപ്പലിലെ ട്രെയിനി ഇലക്‌ട്രിക്കല്‍ ഓഫീസറും തെലങ്കാന സ്വദേശിയുമായ വിജയ് റെഡ്ഡി (25) ക്കാണ് ജോലിക്കിടെ ശാരീരീക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അദാനി തുറമുഖ അധികൃതരുടെയും കേരളാ മാരിടൈം ബോർഡിന്റെയും സംയുക്ത ശ്രമത്തില്‍ കപ്പലിലെ ജീവനക്കാരനെ കരയിലെത്തിച്ച്‌ ആശുപത്രിയിലെത്തിച്ചു. ഇതാദ്യമായാണ് വിഴിത്തം അന്താരാഷ്ട്ര തുറമുഖത്ത് വിദേശ ചരക്കുകപ്പലില്‍ നിന്ന് ജീവനക്കാരനെ കരയിലിറക്കുന്നത്. സഹായം നല്‍കിയതിന് കപ്പലിലെ ക്യാപ്റ്റൻ രണ്ട് തുറമുഖങ്ങളിലെയും അധികൃതർക്ക് നന്ദിപറഞ്ഞ് സന്ദേശവും അയച്ചു. അമേരിക്കയിലെ […]

Latest

സെല്ലോടേപ്പ് ഉപയോഗിച്ച്‌ ശരീരത്തില്‍ ചേര്‍ത്ത് ഒട്ടിച്ച്‌ കഞ്ചാവ് കടത്ത്; പ്രതി പിടിയില്‍

കൊണ്ടോട്ടി മോങ്ങത്ത് വില്പനക്കായി കൊണ്ടുവന്ന 4.7 കിലോ കഞ്ചാവുമായി ഓരാളെ പോലീസ് പിടികൂടി. ഇടുക്കി തോപ്രാംകുടി സ്വദേശി സാബു (56) ആണ് പിടിയിലായത്. കഞ്ചാവ് സെല്ലോടേപ്പുപയോഗിച്ച്‌ ശരീരത്തില്‍ ചേർത്ത് ഒട്ടിച്ചാണ് ഇയാള്‍ കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതി പടിയിലായത്. മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആന്ധ്രയില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണിയാണ് […]

Latest

ആറാം നമ്ബര്‍ വീട്ടില്‍ 947 വോട്ടര്‍മാരെന്ന് കോണ്‍ഗ്രസ്; തിര. കമ്മിഷന്റെ ജാലവിദ്യയെന്ന് പരിഹസിച്ച്‌ രാഹുല്‍

ബിഹാറിലെ വോട്ടർ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണം കടുപ്പിച്ച്‌ കോണ്‍ഗ്രസ്. ബാരാചട്ടി മണ്ഡലത്തിലെ ബോധ്ഗയയിലെ നിദാനി ഗ്രാമത്തില്‍ ഒരു വീട്ടുനമ്ബറില്‍ 947 വോട്ടർമാരുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. നിദാനിയിലെ വീട്ടുനമ്ബർ ആറില്‍ ഏകദേശം 947 വോട്ടർമാരെ ചേർത്തതായി പാർട്ടി ആരോപിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു കോണ്‍ഗ്രസ് ഇക്കാര്യം ആരോപിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ടായിട്ടും ഗ്രാമത്തെ മുഴുവൻ ഒരു സാങ്കല്‍പിക വീടിന് കീഴിലാക്കിയെന്നാണ് സംഭവം സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് വിശേഷിപ്പിച്ച പാർട്ടി, […]

Latest

ബ്രിക്സ് ഇസ്ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻഡോ. ഹുസൈൻ മടവൂർ ബ്രസീലിലേക്ക്

കോഴിക്കോട്:ബ്രിക്സ് രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രമുഖ മുസ്ലിം പണ്ഡിതന്മാരും ഗവേഷകന്മാരും പങ്കെടുക്കുന്ന ബ്രസീൽ ഇസ് ലാമിക് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പ്രമുഖ മത പണ്ഡിതൻ ഡോ.ഹുസൈൻ മടവൂരിന്ന് ക്ഷണം. ബ്രസീലിൻ്റെ പൈതൃക സാംസ്കാരിക നഗരമായ റിയോ ഡി ജെനീറോവിൽ സെപ്തംമ്പർ മൂന്ന് മുതൽ അഞ്ച് വരെയുള്ള തീയതികളിലാണ് ഉച്ച കോടി നടക്കുന്നത്.ബ്രിക്സ് അംഗരാജ്യങ്ങളായ ബ്രസീൽ, റഷ്യ , ഇന്ത്യ , ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇന്തോനേഷ്യ, യു . എ . ഇ , ഇറാൻ, എത്യോപ്യ […]

Latest

പൊലീസ് എത്തിയപ്പോള്‍ നായകളെ അഴിച്ചുവിട്ടു; കോഴിക്കോട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍, പിടിച്ചത് 30 ഗ്രാം എംഡിഎംഎ

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിലായി. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 30 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.

Latest

മോദിയുടെ ജനപ്രീതി കുറയുന്നു; സര്‍ക്കാരിന്റെ ഇമേജിലും ഇടിവെന്ന് ഇന്ത്യ ടുഡെ സര്‍വെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവെന്ന് സർവേ റിപ്പോർട്ട്. ഓഗസ്റ്റില്‍ നടത്തിയ ഇന്ത്യ ടുഡേ സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയില്‍ നടത്തിയ സമാന സർവേയില്‍ മോദിയുടെ പ്രകടനം ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടത് 62 ശതമാനം പേരായിരുന്നു. എന്നാല്‍ ഓഗസ്റ്റിലെ സർവേയില്‍ ഇത് 58 ശതമാനമായി കുറഞ്ഞു. ആറു മാസത്തിനുള്ളില്‍ നാല് ശതമാനത്തിന്റെ കുറവ്. എൻഡിഎ സർക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായെന്നും സർവേ വിലയിരുത്തുന്നു. ഇത്തവണ […]

Accident Latest

വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റു തെറിച്ചു; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കോളാരി കുംഭംമൂലയില്‍ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റു മരിച്ചു. കുംഭംമൂല അല്‍ മുബാറക് ഹൗസില്‍ സി. മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റില്‍നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടം. കുട്ടി ഗ്രില്‍സില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഉടൻ കൂത്തുപറമ്ബ് ഗവ. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉളിയില്‍ മജ്ലിസ് പ്രീ സ്കൂള്‍ വിദ്യാർഥിയാണ്. പിതാവ്: ഉസ്മാൻ മഅ്ദനി. മാതാവ്: ആയിഷ. സഹോദരങ്ങള്‍: മുസ്ഹിന, മുബഷീറ, മുബാറക്ക്, മുനവിറ, മുസ്ലിഹ്. മൃതദേഹം തലശ്ശേരി ഗവ. ആസ്പത്രിയില്‍. കബറടക്കം വെള്ളിയാഴ്ച.

Latest

പേരാമ്ബ്ര തെരുവുനായയുടെ ആക്രമണം, തമിഴ്നാട് സ്വദേിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: പേരാമ്ബ്ര ആവളയിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർക്കടക്കമാണ് പരിക്കേറ്റത്. കണ്‍സ്യൂമര്‍ ഫെഡില്‍ അരിയിറക്കാന്‍ ലോഡുമായെത്തിയ തമിഴ്‌നാട് സ്വദേശി ശിവ, ആവള വടക്കേകാവന്നൂര്‍ സ്വദേശികളായ ശങ്കരന്‍, നദീറ, മുഹമ്മദ്‌സാലിഹ്, അയന എന്നിവരെയാണ് നായ ആക്രമിച്ചത്. ഇവരെ പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

Latest

കൊച്ചിയിലെ ഗതാഗതക്കുരുക്ക്; സിഗ്നല്‍ ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി

നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സിഗ്നല്‍ ലൈറ്റ് ഓഫാക്കി പോലീസുകാർ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. രാവിലെ 8:30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ 7:30 വരെയും സിഗ്നല്‍ ഓഫ് ചെയ്യാനാണ് നിർദേശം. പാലാരിവട്ടം വരെയുള്ള ബാനർജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിലാണ് തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്ത് പോലീസുകാർ ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് അമിത് റാവല്‍ ആണ് നിർദേശം നല്‍കിയിരിക്കുന്നത്. കൊച്ചി […]

Latest

അശ്ലീല കാസറ്റുകള്‍ സൂക്ഷിച്ച കേസ്‌; 28 വര്‍ഷത്തിന് ശേഷം കോട്ടയം സ്വദേശി കുറ്റവിമുക്തൻ

അശ്ലീല കാസറ്റുകള്‍ കടയില്‍ സൂക്ഷിച്ച കുറ്റത്തിന് അറസ്റ്റിലായ കോട്ടയം സ്വദേശിയെ 28 വർഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തനാക്കി ഹൈക്കോടതി. വില്‍ക്കാനായി അശ്ലീല കാസറ്റുകള്‍ സൂക്ഷിച്ചുവെന്ന കുറ്റത്തിനാണ് കോട്ടയം കൂരോപ്പട സ്വദേശി ജയിലിലായത്. തെളിവായി കോടതിയില്‍ ഹാജരാക്കിയ കാസറ്റുകള്‍ മജിസ്ട്രേറ്റ് സ്വമേധയാ പരിശോധിച്ചുറപ്പുവരുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പ്രതിയോ കുറ്റവിമുക്തനാക്കിയത്. മജിസ്ട്രേറ്റ് കാസറ്റുകള്‍ പരിശോധിക്കാതിരുന്നതിനാല്‍ ഇന്ത്യൻ തെളിവുനിയമം അനുസരിച്ച്‌ കേസ് നിലനില്‍ക്കില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. 1997ലാണ് ഇയാളുടെ ഉടമസ്ഥതതയിലുണ്ടായിരുന്ന കടയില്‍ നിന്ന് പോലീസ് 10 കാസറ്റുകള്‍ കസ്റ്റഡിയിലെടുത്തത്. […]

Latest

അപകടത്തിനുശേഷം തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെ ഗ്രാമത്തില്‍നിന്ന് ഓടിച്ച്‌ നാട്ടുകാര്‍

ബിഹാറില്‍ റോഡപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദർശിക്കാൻ എത്തിയ മന്ത്രിയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച്‌ ഗ്രാമവാസികള്‍. ബിഹാർ ഗ്രാമവികസനമന്ത്രി ശ്രാവണ്‍ കുമാറിനെയാണ് പ്രകോപിതരായ ഗ്രാമവാസികള്‍ ആക്രമിക്കാൻ ശ്രമിക്കുകയും ഗ്രാമത്തില്‍നിന്ന് ഓടിക്കുകയും ചെയ്തത്. ഗ്രാമത്തിലെ ഒരു അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദർശിക്കാൻ മന്ത്രി സമയത്ത് എത്തിയില്ല എന്നാരോപിച്ചാണ് ജനങ്ങള്‍ അക്രമാസക്തരായത് എന്നാണ് വിവരം. ബിഹാറിലെ നളന്ദ ജില്ലയില്‍ ഉള്‍പ്പെട്ട ജോഗിപുർ മലാവൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച ഉണ്ടായ അപകടത്തില്‍ ഒമ്ബത് ഗ്രാമവാസികള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒരു […]

Latest

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു, അടിയന്തര വാഹനങ്ങള്‍ മാത്രം കടത്തിവിടും

കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി ജില്ലാ കലക്ടർ സ്നേഹില്‍ കുമാർ സിങ് അറിയിച്ചു. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ആംബുലൻസ് ഉള്‍പ്പെടെയുള്ള എമർജൻസി വാഹനങ്ങള്‍ പോലീസിന്റെ അനുമതിയോടെ കടത്തിവിടും. കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാകലക്ടർ അറിയിച്ചു. കോഴിക്കോട് കാവിലുംപാറ, മരുതോങ്കര മലയോര മേഖലകളില്‍ […]

Business Latest

ഈ നില തുടര്‍ന്നാല്‍ ഇന്ത്യ രണ്ടാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയാകും, വികസിത പാതയിലെന്ന് റിപ്പോര്‍ട്ട്

ലോകത്തെ രണ്ടാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി ഇന്ത്യ ഉടൻ മാറുമെന്ന് റിപ്പോർട്ട്. ആഗോള ഓഡിറ്റിംഗ് പ്രമുഖരായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 ലെ എക്കണോമി വാച്ച്‌ റിപ്പോർട്ടിലാണ് ഇന്ത്യ 2038 ആകുമ്ബോഴേക്കും ലോകത്തെ രണ്ടാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി മാറുമെന്ന് പ്രവചിച്ചിരിക്കുന്നത്. 2038 ഓടെ 34.2 ട്രില്യണ്‍ ഡോളർ ജിഡിപിയുമായി ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇന്ത്യൻ ഉത്പന്നങ്ങളുടെ മേല്‍ യു.എസ് 50 ശതമാനം താരിഫ് അടിച്ചേല്‍പ്പിച്ചതിന്റെ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സമയത്താണ് റിപ്പോർട്ട് പുറത്തുവന്നത്. […]

Accident Latest

ട്രെയിൻ തിരിച്ചുവിട്ടത് അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലേക്ക്, ഒഴിവായത് വൻദുരന്തം; സസ്പെൻഷൻ

അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലേക്ക് ജനശതാബ്ദി എക്സ്പ്രസ് തിരിച്ചുവിട്ട സംഭവത്തില്‍ സ്റ്റേഷൻ മാനേജരെയും ട്രാഫിക്ക് കണ്‍ട്രോളറെയും റെയില്‍വേ സസ്പെൻഡ് ചെയ്തു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലെ ഹരിയാണയിലെ ഹോദല്‍ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ സത്ബീർ സിങ്, കണ്‍ട്രോളർ ഉപേന്ദ്ര യാദവ് എന്നിവരെയാണ് ഡിവിഷൻ റെയില്‍വേ മാനേജർ സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു. കോട്ടയില്‍നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള ജനശതാബ്ദി എക്സ്പ്രസാണ് അറ്റകുറ്റപ്പണി നടക്കുന്ന ലൂപ് ലൈനിലേക്ക് തിരിച്ചുവിട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ലൂപ്പ് ലൈനിലേക്ക് പ്രവേശിക്കുന്നതിന് […]

Latest

കോണ്‍ഗ്രസുമായി അടുക്കാൻ ടിവികെ; രാഹുല്‍ഗാന്ധിയുടെ യാത്രയില്‍ വിജയിയും പങ്കെടുത്തേക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തുന്ന വോട്ടർ അധികാർ യാത്രയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു പിന്നാലെ, ടിവികെ നേതാവ് വിജയ്യും പങ്കെടുത്തേക്കും. കോണ്‍ഗ്രസുമായി അടുക്കാനും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനും വിജയ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബിജെപിക്കും ഡിഎംകെയ്ക്കുമെതിരേ രൂക്ഷവിമർശനം അഴിച്ചുവിട്ട വിജയ് വോട്ടുകൊള്ളയ്ക്കെതിരേ രാഹുല്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 17-ന് ആരംഭിച്ച വോട്ടർ അധികാർ യാത്രയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ, കലാ, സാംസ്കാരിക മേഖലകളിലുള്ളവരെയും പങ്കെടുപ്പിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. യാത്രയില്‍ […]

Accident Latest

കാസര്‍കോട്ട് ബസ് നിയന്ത്രണംവിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം

കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ചുപേർക്ക് ദാരുണാന്ത്യം. കർണാടകയില്‍നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Latest

ദുബായില്‍നിന്നെത്തി ബിസിനസ്, സാമ്ബത്തികബാധ്യത; കൂലിപ്പണിക്കും പോയി; ആസിഡ് കുടിച്ച്‌ കൂട്ടമരണം, ഞെട്ടല്‍

കാഞ്ഞങ്ങാട് അമ്ബലത്തറ പറക്കളായിയില്‍ ഒരുകുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയതിന് പിന്നില്‍ സാമ്ബത്തികബാധ്യതയെന്ന് സൂചന. പറക്കളായിയിലെ കർഷകനായ ഗോപി(58), ഭാര്യ ഇന്ദിര(54), മകൻ രഞ്ജേഷ്(34) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ ആസിഡ് കുടിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്. മറ്റൊരു മകനായ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ഇവർ ബന്ധുവീടുകളില്‍ പോകുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്തതായി അയല്‍വാസികള്‍ പറഞ്ഞു. പുലർച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോണ്‍ കോളിലാണ് വിവരമറിയുന്നത്. ഫോണ്‍ വിളിച്ചത് രഞ്ജേഷാണെന്ന് കരുതുന്നു. […]

Latest

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; ചുമത്തിയത് സ്ത്രീകളെ ശല്യം ചെയ്‌തെന്ന വകുപ്പുകള്‍

ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി കേസെടുക്കാൻ നിർദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പുറത്ത് വന്ന സംഭാഷണങ്ങളില്‍ രാഹുല്‍ വധഭീഷണി അടക്കം മുഴക്കിയത് ഗൗരവമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്രസമ്മേളനത്തല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മേധാവി കേസെടുക്കാൻ നിർദേശം നല്‍കിയത്. ആരോപണങ്ങളും വെളിപ്പെടുത്തലുകളും രാഹുലിനെതിരെ ഉണ്ടായിരുന്നെങ്കിലും […]

Latest

താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ല; ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ തുടരുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കംചെയ്യുന്ന പ്രവര്‍ത്തികള്‍ തുടരുകയാണ്. നിലവില്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍ വഴി ആണ് വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത്. മണ്ണും കല്ലും ചുരത്തിലേക്ക് പതിച്ച്‌ ചുരത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിട്ട് ഏകദേശം 22 മണിക്കൂര്‍ പിന്നിടുകയാണ്. വലിയ ഗതാഗതകുരുക്കാണ് ചുരത്തിന്റെ ഇരുഭാഗങ്ങളിലും അനുഭവപ്പെടുന്നത്. ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ആദ്യം അറിയിച്ചത്. ഇന്നലെ വൈകുന്നേരം 6.45 നാണ് കല്ലും മണ്ണും ചുരത്തിലേക്ക് പതിച്ചത്. മണ്ണ് ചുരത്തില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കിലും […]

Latest Tech

ഇന്ത്യൻ കമ്ബനികളുടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍; വൻ മുന്നേറ്റം, വീഡിയോ പുറത്ത്

ഇന്ത്യയിലെ സ്വകാര്യ കമ്ബനികള്‍ വികസിപ്പിച്ച ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച്‌ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ്. ബെംഗളൂരു ആസ്ഥാനമായുള്ള പിക്സല്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ് എന്നീ കമ്ബനികള്‍ വികസിപ്പിച്ച ഉപഗ്രഹങ്ങളെയാണ് ബുധനാഴ്ച വിജയകരമായി വിക്ഷേപിച്ചത്. ഇതിന്റെ അമ്ബരപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പിക്സല്‍ പുറത്തുവിട്ടിട്ടുണ്ട്. ഫ്ളോറിഡയിലെ കേപ് കനാവറലില്‍ നിന്നായിരുന്നു വിക്ഷേപണം.ആഗോള ബഹിരാകാശ സമ്ബദ്വ്യവസ്ഥയില്‍ ഇന്ത്യൻ സ്റ്റാർട്ടപ്പുകള്‍ക്ക് വൻ മുന്നേറ്റം നല്‍കുന്നതാണ് വിക്ഷേപണം. പിക്സല്‍ വികസിപ്പിച്ച മൂന്ന് ഫയർഫ്ളൈ ഉപഗ്രഹങ്ങള്‍ ഇന്ന് ഭ്രമണപഥത്തില്‍ എത്തിച്ചവയില്‍ ഉള്‍പ്പെടുന്നു. കൃത്യമായ […]

Latest

108 ആംബുലൻസ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷൻ തട്ടിപ്പ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയില്‍ 250 കോടിയില്‍പരം രൂപയുടെ കമ്മിഷൻ തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. 2019-24 കാലഘട്ടത്തില്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് അഞ്ചു വർഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്ബനിക്കു നല്‍കിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു 316 ആക്കി. എന്നാല്‍, ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് […]

Health Latest

‘ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി’; ചികിത്സാപിഴവെന്ന് ആരോപണം

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സർജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന് കാട്ടാക്കട സ്വദേശിയായ യുവതി ആരോപിച്ചു. 50 സെന്റിമീറ്റർ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതി പറയുന്നത്. കഫക്കെട്ട് വന്നപ്പോള്‍ എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ശാസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒഴിഞ്ഞു മാറുകയാണെന്നും ആരോപണമുണ്ട്. ട്യൂബ് […]

Latest

റസ്റ്ററന്റ് ഒലിച്ചുപോയി, ഒരു ചുമര്‍ മാത്രം ബാക്കി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മണാലിയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തില്‍ വൻ നാശനഷ്ടം. ഒട്ടേറെ കെട്ടിടങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയി.ബിയാസ് നദി കരകവിഞ്ഞൊഴുകി. മണാലി-ലേ ഹൈവേ പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം ഭാഗികമായി ഒലിച്ചുപോയ ഒരു റസ്റ്റോറന്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിയാസ് നദിക്ക് സമീപത്തുള്ള ഷേർ-ഇ-പഞ്ചാബ് റസ്റ്റോറന്റാണ് പ്രളയത്തില്‍ ഒലിച്ചുപോയത്. കെട്ടിടത്തിന്റെ മുൻവശത്തെ ഒരു ചുമർ മാത്രമാണ് അവശേഷിക്കുന്നത്. സഞ്ചാരികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട റസ്റ്ററന്റ് കൂടിയാണിത്. പ്രളയത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ചൊവ്വാഴ്ച പലയിടത്തും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം […]

Latest

എഐ ക്യാമറ അഴിമതി ആരോപണം; ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഡി സതീശന്‍റേയും ചെന്നിത്തലയുടേയും ഹര്‍ജി തള്ളി

കൊച്ചി: സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ ക്രമക്കേട് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. എഐ ക്യാമറ അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്. കരാറില്‍ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹർജിക്കാർ നല്‍കിയിട്ടില്ലെന്ന […]

Latest

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കിയെന്ന് പ്രതികരണം

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്‌ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഭൂമി പതിച്ച്‌ കിട്ടിയവരില്‍ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ ചട്ടങ്ങളുണ്ടാക്കി. […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.