മതിലിടിഞ്ഞ് കോൺക്രീറ്റ് ലോറി മറിഞ്ഞ് രണ്ടുപേർ കുടുങ്ങി
രാമനാട്ടുകര അഴിഞ്ഞിലം തിരുത്തിയാടിൽ മതിലിടിഞ്ഞ് കോൺക്രീറ്റ് ലോറി മറിഞ്ഞ് രണ്ടുപേർ അപകടത്തിൽപ്പെട്ടു ഫയർഫോഴ്സ് സിവിൽ ഡിഫൻസുംനാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്
രാമനാട്ടുകര അഴിഞ്ഞിലം തിരുത്തിയാടിൽ മതിലിടിഞ്ഞ് കോൺക്രീറ്റ് ലോറി മറിഞ്ഞ് രണ്ടുപേർ അപകടത്തിൽപ്പെട്ടു ഫയർഫോഴ്സ് സിവിൽ ഡിഫൻസുംനാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്
KCF ചാരിറ്റി ഫൗണ്ടേഷൻ കോഴിക്കോട് ജില്ലാ പ്രഥമ എക്സിക്യൂട്ടിവ് മീറ്റിം കോഴിക്കോട് ബീച്ചിൽ വെച്ച് നടന്നു. ഏപ്രിൽ 19 ഞായറാഴ്ച ജില്ലാ ഭിന്നശേഷി സൗഹൃദ വിശാല മഹാസംഗമം നടത്തുവാൻ യോഗം തിരുമാനിച്ചു. യോഗത്തിൽ സെക്രട്ടറി അബ്ദുൽ ആസാദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാക്ക് മാളിയേക്കൽ, മാമു പനമരം, കോയമോൻ ചേളന്നൂർ, സാധിക്ക് മുക്കം, സാബിറ JDT , അബ്ദുള്ള വേളം ചെമ്പോട്, ഷൗക്കത്ത് മാങ്കാവ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആഷിക്ക് കടലുണ്ടി സ്വാഗതവും സെയ്താലിക്കുട്ടി PC നന്ദിയും […]
CISF സംഘടിപ്പിക്കുന്ന വന്ദേ മാതരം കോസ്റ്റൽ സൈക്ലോത്തോൺ – 2026 ഫെബ്രുവരി 20ന് കോഴിക്കോട് ജില്ലയിൽ എത്തിച്ചേരും.രാജ്യത്തിന്റെ തീരദേശ സുരക്ഷയും ദേശീയ ഐക്യവും ജനകീയ പങ്കാളിത്തവും ലക്ഷ്യമാക്കി CISF സംഘടിപ്പിച്ചു വരുന്ന കോസ്റ്റൽ സൈക്ലോത്തോൺ ഈ വർഷം “വന്ദേ മാതരം കോസ്റ്റൽ സൈക്ലോത്തോൺ” എന്ന പേരിലാണ് നടക്കുന്നത്. ഇന്ത്യയുടെ കിഴക്കൻ തീരദേശത്തിലൂടെയും പടിഞ്ഞാറൻ തീരദേശത്തിലൂടെയും 6553 കിലോമീറ്റർ ദൈർഘ്യമുള്ള 25 ദിവസത്തെ പര്യവേഷണമാണ് സൈക്ലോതോൺ, രണ്ട് ടീമുകളിൽ 65 സൈക്ലിസ്റ്റുകളും മറ്റ് CISF അംഗങ്ങളും ഉൾപ്പെടെ ഏകദേശം […]
രാമനാട്ടുകര : സന്നദ്ധ സേവകരുടെ സൗഹൃദ സംഗമവും, ജീവ കാരുണ്യ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ സന്നദ്ധ സേവന പ്രവർത്തനത്തിൽ സജീവമായവരുടെ വാട്സ് ആപ്പ് കൂട്ടായ്മ റീസ്റ്റോർ 25′ ആണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്. താലൂക്ക് ദുരന്ത നിവാരണ സേന (ടി.ഡി.ആർ.എഫ് ) നേതൃത്വത്തിന്റെ ഏകധിപത്യ നിലപാടുകളിൽ വാട്സ്ആപ്പ് കൂട്ടായ്മ പ്രതിഷേധിച്ചു. വ്യക്തിപരമായ ലാഭങ്ങൾക്ക് വേണ്ടി ടി.ഡി.ആർ.എഫ് നെ ദുരുപയോഗം ചെയ്യുകയാണെന്നും, അഴിമതികൾ പുറത്ത് കൊണ്ട് വരുന്നതിന് നടപടിയുമായി മുന്നോട്ട് പോകാൻ യോഗം […]
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് പടരുന്നുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയില്‍ സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. പ്രതിപക്ഷ എംഎല്‍എ എൻ ഷംസുദ്ദീൻ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സംസ്ഥാനത്ത് അമീബിക് മസിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പല്‍ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. പകർച്ച വ്യാധി അല്ലാതിരുന്നിട്ടും രോഗം […]
കോഴിക്കോട്: സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്. കോഴിക്കോട് – വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50നായിരുന്നു അപകടം. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന […]
തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ക്രമക്കേടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കില്ല.കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. തൃശ്ശൂരില്‍ സുരേഷ് ഗോപിയും കുടുംബവും വോട്ടർപട്ടികയില്‍ പേരുചേർത്തതുമായി ബന്ധപ്പെട്ട് മുൻ എം.പി ടി.എൻ. പ്രതാപനാണ് പരാതി നല്‍കിയത്. സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് വ്യാജരേഖ ചമച്ചുകൊണ്ടാണെന്നും സത്യവാങ് മൂലം നല്‍കിയത് വ്യാജമായിരുന്നുവെന്നും തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ടി.എൻ പ്രതാപൻ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്‍കിയത്. പ്രാഥമികമായ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കേസെടുക്കാൻ സാധ്യമല്ലെന്ന […]
നിയമസഭയില്‍ പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ചു റോജി എം ജോണ്‍ എംഎല്‍എ. അന്ന് പൊലീസ് മർദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പൊലീസ് ആണ് ഇപ്പോള്‍ സുജിത്തിനെ മർദ്ദിച്ചതെന്ന് റോജി പറഞ്ഞു. ജനാധിപത്യ പരമായി ചോദ്യം ചെയ്തതിനാണ് മർദ്ദനം. രാജ ഭരണ കാലത്തെ ഓർമിപ്പിക്കുന്ന പെരുമാറ്റമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും അടികിട്ടി. നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചതെന്നും റോജി എം ജോണ്‍ എംഎല്‍എ പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ സുജിത്ത് നേരിട്ട പൊലീസിൻ്റെ […]
തിരുവനന്തപുരം: നിർമാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തി. ചാക്ക ഫ്ലൈ ഓവറിന് സമീപത്തായി പണിപൂർത്തിയാകാത്ത ബഹുനില കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്നുമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഏകദേശം 30 വയസിനും 40 വയസിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്ന മൃതദേഹം പാന്‍റും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം പഴക്കമുള്ള പുരുഷ മൃതദേഹമാണ് കണ്ടെത്തിയതെന്നും ഏതെങ്കിലും വിവരം അറിയുന്നവർ പേട്ട പൊലീസുമായി ബന്ധപ്പെടണമെന്നും പേട്ട എസ്‌എച്ച്‌ഒ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
‘സര്‍’ 2025 മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു.തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരും ഭാഗമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ന്റെ നേതൃത്വത്തില്‍ സി ഇ ഒ @ ഉന്നതി എന്ന പദ്ധതിക്ക് അട്ടപ്പാടിയില്‍ ഇന്ന് ( സെപ്റ്റംബര്‍ 16) തുടക്കമാകും. തദ്ദേശ സര്‍ 2025 (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍- SIR ) ആരംഭിക്കുന്നതിനു മുന്നോടിയായി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന മുന്നൊരുക്ക അവലോകന യോഗത്തിലാണ് സി ഇ ഒ പദ്ധതിയെക്കുറിച്ച് […]
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. വിവാദമായ ചില വകുപ്പുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഇടപെടല്‍. താഴെ പറയുന്ന വകുപ്പുകളിലാണ് കോടതി ഇടപെടല്‍ നടത്തിയിട്ടുള്ളത്. വഖഫ് സമർപ്പണത്തിന് ഒരാള്‍ അഞ്ച് വർഷമായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്ന സെക്ഷൻ 3(1)(r)-ലെ വ്യവസ്ഥ നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകള്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെ സ്റ്റേ ചെയ്തു. സർക്കാർ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ […]
ഛത്തീസ്ഗഡില്‍ അണക്കെട്ട് തകർന്ന് നാല് മരണം. ബല്‍റാംപൂരിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ചെറിയ അണക്കെട്ടായ ലൂത്തിയ ഡാമിന്റെ ഒരു ഭാഗം തകരുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേരെ കാണാതായി. സ്ഥലത്ത് എസ് ഡി ആർ എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 1980 കളുടെ തുടക്കത്തില്‍ നിർമ്മിച്ച ഈ റിസർവോയറില്‍ നിന്നുള്ള വെള്ളം ചെറിയ ഡാമിലൂടെയാണ് സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുന്നത്. എന്നാല്‍ അണക്കെട്ട് തകർന്നതോടെ ഇത് മിന്നല്‍ പ്രളയത്തിന് കാരണമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.ഒരു സ്ത്രീയും അവരുടെ ഭർതൃ മാതാവും ഉള്‍പ്പെടെ […]
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവർ മുഖ്യാതിഥികളാവും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികള്‍ പരിപാടിയുടെ ഭാഗമാകും. സെപ്റ്റംബര്‍ ഒമ്ബത് വരെ സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ വിപുലമായ പരിപാടികളാണ് തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ പരമ്ബരാഗതവും തനിമ തുടിക്കുന്നതുമായ […]
പാലക്കാട് സ്കൂള്‍ പരിസരത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്ക് ബിജെപി, ആര്‍എസ്‌എസ് ബന്ധമുണ്ടെന്ന് സിപിഎം ആരോപണം. സ്കൂളിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കല്ലേക്കാടിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പന്നിപ്പടക്കം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പിടിയിലായവര്‍ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിച്ചു. ആര്‍എസ്‌എസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തണമെന്നും സുരേഷ് ബാബു ആവര്‍ത്തിച്ചു. പിടിയിലായ കല്ലേക്കാട് സ്വദേശി സുരേഷ് സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകനാണ്. ആര്‍എസ്‌എസ് കേന്ദ്രങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നുണ്ടെന്നും ഇഎൻ സുരേഷ്ബാബു […]
53 വയസ്സുള്ള ഒരു ബെംഗളൂരുകാരന്‍റെ സാമ്ബത്തിക അച്ചടക്കത്തിന്‍റെ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പത്താം ക്ലാസ് വരെ മാത്രം പഠിച്ച് വെറും 4,200 രൂപ ശമ്ബളത്തില്‍ ജോലി ആരംഭിച്ച്, വായ്പകളോ ക്രെഡിറ്റ് കാർഡുകളോ ആഡംബര ജീവിതശൈലിയോ ഇല്ലാതെ തന്നെ 25 വർഷത്തിനുള്ളില്‍ തനിക്ക് ഒരു കോടി രൂപ ഏങ്ങനെ മിച്ചം പിടിക്കാന്‍ സാധിച്ചെന്ന അദ്ദേഹത്തിന്‍റെ റെഡ്ഡിറ്റ് കുറിപ്പ് വൈറല്‍. അദ്ദേഹത്തിന്‍റെ ലളിത ജീവിതവും സാമ്ബത്തിക ജ്ഞാനവും ജീവിത തത്വശാസ്ത്രവും സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ‘ഒരു […]
കായംകുളത്ത് ബൈക്കില്‍ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു. കായംകുളം എരുവയില്‍ താമസിക്കുന്ന ഇക്ബാല്‍ (59) ആണ് മരിച്ചത്. എരുവ ക്ഷേത്രത്തിന് സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങവേയാണ് അപകടം. റോഡിൻ്റെ എഡ്ജില്‍ ബൈക്ക് കയറി മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ തിരുവനന്തപുരം ആറ്റിങ്ങല്‍ ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയില്‍ 25 വയസ്സുള്ള രാഹുലാണ് മരിച്ചത്. ബൈക്കുകള്‍ […]
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗത്തില്‍ പുതിയ നികുതി പരിഷ്കരണം ചർച്ചയാകും. ദൈനംദിന അവശ്യസാധനങ്ങളുടെയും ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെയും വില കുറയ്ക്കുകയും ആഡംബര വസ്തുക്കള്‍ക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കരണം. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കൗണ്‍സില്‍ യോഗം.നിലവിലുള്ള നാല് നികുതി ഘടനയെ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുക്കാൻ ലക്ഷ്യമിടുന്നതാണ് ‘പുതുതലമുറ’ ജിഎസ്ടി പരിഷ്കരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. 2017 ജൂലൈയില്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ അവതരിപ്പിച്ച 12%, 28% […]
ഓണാഘോഷത്തിനിടെ കളക്ടറേറ്റിലെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയനായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി കളക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കളക്ടറേറ്റിലെ കെ സെക്ഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് ജീവനക്കാരി പരാതി നല്‍കിയിരുന്നത്. വ്യാഴാഴ്ചായിരുന്നു കളക്ടറേറ്റിലെ ഓണാഘോഷം. കളക്ടർ ഉള്‍പ്പെടെ പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ജീവനക്കാരിക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡെപ്യൂട്ടി കളക്ടർ പരാതിക്കാരിയുടെയും ജീവനക്കാരന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജീവനക്കാരനെ സസ്പെൻഡ്ചെയ്തത്.
രാജ്യതലസ്ഥാനത്ത് കനത്തമഴ. യമുന നദിയില്‍ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഭരണകൂടം പൂർത്തിയാക്കി. ചൊവ്വാഴ്ചയും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മഴ കനത്തതോടെ ഹത്നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയും വെള്ളം തുറന്നുവിടാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുതുടങ്ങിയത്. അടുത്ത 32 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ജലം യമുന നദിയിലേക്ക് ഒഴുകിയെത്തും. ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളികളയാനാകില്ല. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് […]
ഇടവ റെയില്‍വേ മേല്‍പ്പാലനിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതോടെ സ്ഥലമേറ്റെടുപ്പ് നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാനാകും. ഇടവ നിവാസികളായ ആറ് പേരാണ് സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. മേല്‍പാലത്തിന്റെ സ്ഥാന നിർണയത്തില്‍ അപാകതയുണ്ടെന്നും സ്ഥലമേറ്റെടുപ്പില്‍ പുനഃപരിശോധന വേണെന്നാവശ്യപ്പെട്ടുമാണ് സ്ഥലഉടമകള്‍ സുപ്രീം കോടതിയില്‍ ഹർജി ഫയല്‍ചെയ്തിരുന്നത്. ഇപ്പോഴത്തെ അലൈൻമെന്റ് അശാസ്ത്രീയമാണെന്നും വളഞ്ഞാണ് പോകുന്നതെന്നും ഹർജിക്കാർ […]
പത്തനംതിട്ട: എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതില്‍ തിരുവല്ല പൊലീസിന്‍റെ വിചിത്ര നടപടി. പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു. ആഗസ്റ്റ് 30ന് രാത്രിയായിരുന്നു അപകടമുണ്ടായത്. പൊലീസ് ആസ്ഥാനത്തെ എഐജി വി. ജി. വിനോദ് കുമാറിന്‍റെ സ്വകാര്യ വാഹനമാണ് എംസി റോഡില്‍ തിരുവല്ല കുറ്റൂരില്‍ വെച്ച് കാല്‍നടയാത്രക്കാരനായ അതിഥി തൊഴിലാളിയെ ഇടിച്ചത്. വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴി വാങ്ങി പരിക്കേറ്റയാള്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുക്കുകയായിരുന്നു. പത്തനംതിട്ട എസ്പി അറിയാതെയാണ് എഐജിക്കുവേണ്ടി പൊലീസില്‍ ഒത്തുകളി നടന്നത്. സംഭവത്തില്‍ പത്തനംതിട്ട എസ്പി ആർ. ആനന്ദ് […]
മണ്ണാർക്കാട്: ചങ്ങലീരി മൂന്നാംകഴിയില്‍ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി. ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തു കൊണ്ടു പോയി. തിങ്കളാഴ്ച വൈകിട്ടാണ് മൂന്നാംകഴി മുരുക്കംതോണി വാസുദേവന്റെ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തിയത്. ഗുണ്ടിന്റെ രൂപമുള്ള മഞ്ഞ നിറത്തിലുള്ള വസ്തു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകള്‍ക്കിടയിലാണ് കണ്ടെത്തിയത്. സംശയം തോന്നിയ വാസുദേവൻ പഞ്ചായത്തംഗത്തെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നുവെന്ന് വാസുദേവൻ പറഞ്ഞു. രാത്രി ഒൻപത് മണിയോടെ പാലക്കാട് നിന്ന് ബോംബ് സ്ക്വാഡ് എത്തി സ്ഫോടക വസ്തു മണല്‍ നിറച്ച ബക്കറ്റിലാക്കി കൊണ്ടുപോയി. കൂടുതല്‍ […]
ഡൽഹി: ബലാത്സംഗപരാതി പിൻവലിപ്പിക്കാൻ യുവഅഭിഭാഷകയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹി സാകേത് കോടതിയിലെ രണ്ട് ജഡ്ജിമാർക്കെതിരെ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി. ജില്ലാ ജഡ്ജി സഞ്ജീവ് കുമാർ സിങ്ങിനെ സസ്പെൻഡ് ചെയ്തു. മറ്റൊരു ജഡ്ജിയായ അനില്‍കുമാറിനെതിരെ അച്ചടക്കനടപടിയ്ക്കും ഹൈക്കോടതി ശുപാർശ ചെയ്തു. ഒരു അഭിഭാഷകനെതിരെ അഭിഭാഷക നല്‍കിയ ബലാത്സംഗപരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ സമ്മർദം ചെലുത്തിയതായും പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും അഭിഭാഷക നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ജൂലായ് മാസത്തിലാണ് ഇരുപത്തിയേഴുകാരിയായ അഭിഭാഷക ഹൈക്കോടതി ജഡ്ജിയ്ക്ക് പരാതി […]
മലപ്പുറം എടവണ്ണയില്‍ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്ന് വീണ വിദ്യാർത്ഥിയുടെ ദേഹത്ത് ടിപ്പർ കയറുയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയായ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്‌റഫാണ് മരിച്ചത്. 18 വയസായിരുന്നു. ബൈക്കിന് തൊട്ടു മുൻപില്‍ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കിന് പിറകില്‍ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിർ ദിശയില്‍ നിന്നും വന്ന ടിപ്പർ ഇടിച്ച് ഹനീൻ തല്‍ക്ഷണം മരിച്ചു.
Owdoz @2026. All Rights Reserved.